എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി ‘മനുഷ്യത്വ ശൃംഖല’ തീര്‍ത്തു.

394
Advertisement

കാറാളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് അപമാനമായ, ആദിവാസി യുവാവ് മധുവിന്റെ മനുഷ്യത്വരഹിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് മനുഷ്യത്വശൃംഖല തീര്‍ത്തു.സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രാകൃതമായ കൊലപാതകം നടത്തുക മാത്രമല്ല സെല്‍ഫിയെടുത്ത് ആസ്വദിക്കുകയും ചെയ്ത കാടത്തത്തീന് ഉത്തരവാദികളാരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസൂന്‍ സ്വാഗതം ആശംസിച്ചു.പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍ കെ ഉദയപ്രകാശ് അഭിവാദ്യം ചെയ്തു.യദൂകൃഷ്ണന്‍,വിഷ്ണു സുഗതന്‍,അക്ഷയ് പ്രദീപ്,വിനോദ് കളരിക്കല്‍,ഗിരീഷ്,അമല്‍,ശ്രീകുമാര്‍ പുഴേക്കടവില്‍,അനീഷ്,ശ്യാം കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു ‘മനുഷ്യത്വ ശൃംഖല’.

Advertisement