ഇരിങ്ങാലക്കുട : നാട് കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുന്ന സമയത്ത് ഇരിങ്ങാലക്കുട മെറീനാ ആശുപത്രില പരിസരത്ത് നിന്ന് ക്രൈസ്റ്റ് കോളേജ് ജംഗഷനിലേയ്ക്ക് പോകുന്ന ബ്രദർ മിഷൻ റോഡിലാണ് കടും വേനലില്‍ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള പെപ്പ് പൊട്ടി റോഡിലൂടെ പരന്നൊഴുകുന്നത്.പെപ്പ് പൊട്ടിയ ഭാഗത്തേ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തമായിരിക്കുകയാണിവിടെ.ഞായറാഴ്ച്ച രാവിലെ മുതല്‍ റോഡ് നിറഞ്ഞ് ഒഴുകുന്ന വെള്ളം കിലോമിറ്ററുകളോളം ദൂരം ഒഴുകി എത്തി.അധികൃതരെ പലരും വിളിച്ച് വിവരമറിയിച്ചിട്ടും ഇത് വരെ പെപ്പ് കണക്ഷന്‍ ഓഫ് ആക്കുന്നതിനേ പൊട്ടിയ പെപ്പ് ശരിയാക്കുന്നതിനേ നടപടികളായിട്ടില്ല. നാട്ടുക്കാര്‍ ഗര്‍ത്തത്തിനരികിലായി തൂപ്പ് ഒടിച്ച് വച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍ പെടാതെ പേകുന്നു.രാത്രിയില്‍ ഈ ഗര്‍ത്തം അപകടങ്ങള്‍ വരുന്നന്നവയാണെന്ന് സംശയമില്ല.
സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
പുല്ലൂര്‍ : മുല്ലപുരുഷ സ്വയം സഹായ സംഘം സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചു.പുരുഷ സഹായ സംഘം പ്രസിഡന്റ് ഷാജു ഏത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് മുഖ്യാതിഥിയായിരിന്നു.ദാസന്‍ ചെമ്പാലി പറമ്പില്‍, വിനോദ് പി.ബി, അശോകന്‍ നന്തിലത്ത് ,അയ്യപ്പന്‍ പി.എം, എന്നിവര്‍ പ്രസംഗിച്ചു
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരം ചുറ്റുവിളക്ക് ആരംഭിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് ഇന്ന് വൈകീട്ട് ആരംഭിച്ചു. തുടര്‍ന്നുള്ള പതിമൂന്ന് ദിവസങ്ങളിലും രാവിലെയും വൈകീട്ടും 5.30നാണ് ചുറ്റുവിളക്ക് തുടങ്ങുക. ആകെ 25 ചുറ്റുവിളക്കുകളാണ് പൂരക്കാലത്ത് തെളിയുന്നത്. ഭക്തരുടെ സമര്‍പ്പണമായാണ് ഇവ നടത്തുന്നത്. ഇതിനായി 110 ടിന്നോളം വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു. ക്ഷേത്രം പൂമാലകളാല്‍ അലങ്കരിക്കും. വിളക്കുമാടത്തിലെ അയ്യായിരത്തോളം വരുന്ന ഓട്ടു ചെരാതുകളിലും 2 ദീപസ്തംഭങ്ങളിലും ചുറ്റുമതിലിലെ കല്‍വിളക്കുകളിലും നിറദീപങ്ങള്‍ തെളിയ്ക്കാന്‍ പ്രായഭേദമെന്യേ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തും.
ഇതില്‍ ദേശക്കാരുടെ സമര്‍പ്പണം ഉള്‍പ്പെടെ രണ്ടു ചുറ്റുവിളക്കുകള്‍ സമ്പൂര്‍ണ്ണ നെയ് വിളക്കായാണ് നടത്തുന്നത്.
കലാമണ്ഡലം പരമേശ്വരമാരാരെ ആദരിച്ചു.
ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ വാദ്യകലാ പുരസ്‌കാരത്തിനര്‍ഹനായ പത്മശ്രീ അന്നമനട പരമേശ്വരമാരാരെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി സുരേഷ് ഷാളണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ജില്ല സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, സഹസംഘടനാ സെക്രട്ടറി കെ.കെ.ഷാജു എന്നിവര്‍ സന്നിഹിതരായിരുന്നു.
‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ ‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.എ വി വാമന്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു.ഐ സി എല്‍ ഫിന്‍കോര്‍പ് എം ഡി എം ജി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയര്‍ ചേംബര്‍ സെക്രട്ടറി ജനറല്‍ എം വാസുദേവന്‍. ഐസി എല്‍ ഫിന്‍കോര്‍പ് സിഇഓ ഉമ അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ ജെ ജോണ്‍ കണ്ടംകുളത്തി,വി പി അജിത്കുമാര്‍,പ്രേട്രിക് ഡേവീസ് ജെയിംസ് അക്കര എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത ഫലം കണ്ടു : ബൈപ്പാസ് മാലിന്യം നീക്കി നഗരസഭ
ഇരിങ്ങാലക്കുട : മാലിന്യം കൂമ്പാരങ്ങള്‍ കൊണ്ട് വീര്‍പ്പ്മുട്ടിയിരുന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്ത് തുടങ്ങി.www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂത്രഗതിയിലുള്ള നടപടി.മാലിന്യം മാറ്റിയത് കൊണ്ട് മാത്രം പ്രദേശത്തേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയില്ലെന്നും അടിയന്തരിമായി ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണെമെന്നും വീണ്ടും മാലിന്യനിക്ഷേപം നടത്തുന്നതില്‍ നിന്നും ജനങ്ങളെ പിന്‍തിരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
എന്‍ ഡി എ യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ രാപകല്‍ സമരം ആരംഭിച്ചു
ഇരിങ്ങാലക്കുട : ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക,മധുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക,പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയെ സംബദ്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപെടുവിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ഡി എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാപകല്‍ സമരം ആരംഭിച്ചു.സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം പി ജോയ് സമരം ഉദ്ഘാടനം ചെയ്തു.ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ ടി എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡേവീസ് ചാതേലി,സന്തോഷ് ചെറാക്കുളം,ഉണ്ണികൃഷ്ണന്‍ പാറയില്‍,വേണു മാസ്റ്റര്‍,സുനിലന്‍ പ്ലീനിക്കല്‍.അഖിലാഷ് വിശ്വനാഥന്‍,സുരേഷ് കുഞ്ഞന്‍,ഗീരിശന്‍,സുനില്‍ ഇല്ലിക്കല്‍,സിനി രവിന്ദ്രന്‍,സുത അജിത്ത്,അനു സജീവ്,കൃപേഷ് ചെമ്മണ്ട,ബിനോയ് കോലന്ത്ര,സജി ഷൈജു, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്‍,സന്തോഷ് ബോബന്‍,രമേഷ് വാര്യര്‍ എന്നവര്‍ പ്രസംഗിച്ചു.
തോംമസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍സണ്‍ നിര്യാതനായി
ഇരിങ്ങാലക്കുട : തോംമസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍സണ്‍(65) ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച 4 മണിയ്ക്ക് കുഴിക്കാട്ടുശ്ശേരി അമലോത്ഭവമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ കുടുംബാംഗം റീനി ജോണ്‍സണ്‍.മക്കള്‍ തോമസ്,മാര്‍ട്ടിന്‍.മരുമകള്‍ അഞ്ജു നെടുംപറമ്പില്‍.സഹോദരങ്ങള്‍ സി.മരിയ ടോം സിഎച്ച് എഫ് മണ്ണുത്തി,സിസിലി ജോസഫ് പാരണിക്കുളങ്ങര(പാറകടവ്),തോമസ്,ഡേവിസ്,വര്‍ഗ്ഗീസ്,ജോസ്,ബെന്നി,സി.റോസ്‌ലൈറ്റ് സി എം സി(ഹെഡ് മിസ്ട്രസ് എല്‍ എഫ് ഇരിങ്ങാലക്കുട).
ഇരിങ്ങാലക്കുട താലൂക്കാശുപത്രിയ്ക്ക് കാഴ്ച്ചയായി ‘സേവ് ഇരിങ്ങാലക്കുട’
ഇരിങ്ങാലക്കുട :ജനറല്‍ ആശുപത്രിയിലേക്ക് സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.ഇതോടെ 2009 മുതല്‍ ആശുപത്രിയില്‍ മുടങ്ങിക്കിടക്കുന്ന നേത്രശസ്ത്രക്രിയ പുരാരംഭിക്കുനാവാന്‍ കഴിയും. സേവ് ട്രസ്റ്റ് സമര്‍പ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ചെയര്‍മാന്‍ കെ എസ് അബ്ദുള്‍ സമദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നേത്ര പരിശോധനാ ക്യാമ്പും നടത്തി.താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവര്‍ ഹോസ്പ്പിറ്റല്‍’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത് .ആശുപത്രിയില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നടക്കാറില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സേവ് പ്രവര്‍ത്തകര്‍ മൈക്രോസ്‌കോപ്പ് ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും . അടിയന്തിര സാഹചര്യത്തില്‍ ചികില്‍സ തേടുന്നവര്‍ക്ക് പണം ലഭ്യമാക്കുന്നതിനായി സേവ് രൂപീകരിച്ച ‘സേവ് എ ലൈഫ്’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. 6 ലക്ഷം രൂപയുടെ ആധുനിക മൈക്രോ സ്‌കോപ്പ് , ഓപ്പറേഷന്‍ ടേബിള്‍, ചെയര്‍ എന്നിവയാണ് ആശുപത്രിക്ക് നല്‍കിയത്.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ . നഗരസഭാംഗങ്ങളായ പി എ അബ്ദുള്‍ ബഷീര്‍, ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്നു നടന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ വിശദീകരണം ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ നിര്‍വഹിച്ചു. സേവ് സെക്രട്ടറി അഡ്വ . ജോബി പി ജെ സ്വാഗതവും കണ്‍വീനര്‍ അബ്ദുള്‍ ഫൈസല്‍ നന്ദിയും പറഞ്ഞു .
ഇരിങ്ങാലക്കുടയിലെ കിയോസ്കി കുടിവെള്ള പദ്ധതി പക്ഷി കാഷ്ഠം മൂടുന്നു.
ഇരിങ്ങാലക്കുട: നഗരസഭയിലെ കിയോസ് കീ കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ച വാട്ടർ ടാങ്കുകൾ പക്ഷി കാഷ്ഠം കൊണ്ട് മൂടുന്നു.നഗരസഭ പ്രദേശത്തേ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നതിന് പകരം ശുദ്ധജല ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണികളിൽ വെള്ളം നിറച്ച് ആവശ്യക്കാർക്ക് ടാപ്പുകൾ വഴി ജനങ്ങൾക്ക് ലഭ്യമാക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത് .ഇപ്രകാരം ഗാന്ധിഗ്രം ഗൗണ്ട് പരിസരത്ത് സ്ഥാപിച്ച വാട്ടർ ടാങ്ക് അടക്കം നഗരത്തിലെ പല പ്രദേശങ്ങളിലും ദീർഘവീക്ഷണമില്ലാതെ സ്ഥാപിച്ച വാട്ടർ ടാങ്കുകൾ ഉപയോഗ്യ ശൂന്യമായി കൊണ്ടിരിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി ആറ് മാസങ്ങൾക്ക് മുൻപ് വിവിധ വാർഡുകളിൽ പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരത്തിലുള്ള ജലസംഭരണികൾ സ്ഥാപിചെങ്കില്ലും ഇത് വരെ വെള്ളം എത്തിയിട്ടില്ല. പ്രത്യേകം തയ്യാറാക്കിയ തറകളിലാണ് ടാപ്പുകളോട് കൂടിയ ജലസംഭരണികൾ സ്ഥാപിച്ചത്.ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതിയിലൂടെ ഒരു തുള്ളി വെള്ളം ലഭിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.പക്ഷി കാഷ്ഠം വീണ് ദുർഗദ്ധപൂരിതമായ ടാങ്കുകളിൽ ഇനി വെള്ളം നിറച്ചാലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ .വേനൽ കടുത്തതോടെ നഗരസഭ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയാണ് .
വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി
ചാലക്കുടി: വേളൂക്കര പഞ്ചായത്തിലെ വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഇടമലയാര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്.സജീവന്‍, മേഖല പ്രസിഡന്റ് സി.ടി.ചാക്കുണ്ണി, ഷീജ ഉണ്ണികൃഷ്ണന്‍, കെ.എ.ഗോപി, എന്നിവര്‍ പ്രസംഗിച്ചു. പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നല്‍കി.
ജില്ലാതല ജൈവകര്‍ഷക പുരസ്‌കാരം ഏറ്റുവാങ്ങി
വെള്ളാങ്കല്ലൂര്‍ : സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ജൈവകര്‍ഷകര്‍ക്കുള്ള ജില്ലാതല പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് സ്വദേശി എ.സി. രവിചന്ദ്രന്‍ ആലപ്പുഴ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രതീക്ഷ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുധ ഗോപാലകൃഷ്ണനില്‍ നിന്ന് ഏറ്റു വാങ്ങുന്നു വെള്ളാങ്ങല്ലൂര്‍: ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ജൈവകര്‍ഷകനുള്ള പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂര്‍ താണിയത്തു കുന്ന് സ്വദേശി എ.സി. രവിചന്ദ്രന് ലഭിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് പ്രോത്സാഹന സമ്മാനം ലഭിച്ചത്. രവിചന്ദ്രന്‍ ചെയ്ത ജൈവ നെല്‍കൃഷിയും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആലപ്പുഴ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രതീക്ഷ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുധ ഗോപാലകൃഷ്ണനില്‍ നിന്ന് രവിചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
കരുവന്നൂര്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവര്‍ പിടിയില്‍
ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച രാത്രി 12 മണിയോടെ കരുവന്നൂര്‍ പുഴയില്‍ ലോറിയില്‍ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവരെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടി.തമിഴ്‌നാട് സ്വദേശികളായ സുരേഷ് (38),അയ്യപ്പന്‍ (31), സുരേഷ് (25) എന്നിവരാണ് പുഴയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ ഒരുങ്ങിയത്.നെറ്റ് പെട്രോളിംങ്ങിന് എത്തിയ പോലിസ് സംഘത്തേ കണ്ട് വാഹനത്തില്‍ നിന്നും പുഴയിലേയ്ക്ക് മാലിന്യം ഒഴുക്കുന്ന പെപ്പുകള്‍ അടക്കം ഉപേക്ഷിച്ച് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലിസ് പിടികൂടിയത്.മാലിന്യം തള്ളാന്‍ എത്തിയ വാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലിസ് സംഘത്തില്‍ എ എസ് ഐ രവിന്ദ്രന്‍,സീനിയര്‍ സിപിഓ ബിനു പൗലോസ്,സിപിഓ രാഗേഷ് ബ്രിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
സെന്റ് ജോസഫ്‌സ് കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദേശീയ സെമിനാര്‍
ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം ‘രാഷ്ട്രവും വ്യാഖ്യാനവും: സാഹിത്യത്തിലെ ചരിത്ര രാഷ്ട്രീയ നിലപാടുകള്‍ ‘ എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബല്‍ ഉദ്ഘാടനം ചെയ്തു. ഡോ. അന്‍വര്‍ സാദത്ത് വി.പി ( അസോസിയേറ്റ് പ്രൊഫസര്‍, ന്യൂ കൊളജ് ചെന്നൈ), അഖിലേഷ് ഉദയഭാനു (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. രാഷ്ട്രത്തിന്റെ നിര്‍മിതിയും അടയാളപ്പെടുത്തലിന്റെ പ്രത്യയശാസ്ത്രവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രബന്ധാവതരണം നടത്തി. ഡോ. ആഷ തോമസ്, ഡോ. ഷാലി അന്തപ്പന്‍, ലിനറ്റ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കിഴുത്താണി മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് കൊടികയറി
കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവത്തിന് കൊടികയറി. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ അരവിന്ദാക്ഷന്റെ ആദ്ധ്യാത്മിക പ്രഭാഷണത്തിന് ശേഷം രാത്രി 7 :15നും 7 45നും മദ്ധ്യേ കൊടികയറ്റം നടന്നു. അതിനുശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവുത്സവഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. അപ്പുമേനോന്‍ അദ്ധ്യക്ഷം വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രധിനിധി മാനേജിങ് കമ്മിറ്റി അംഗം എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സീരിയല്‍ താരം ശിവാനി മേനോന്‍, സംസ്ഥാന യുവജനോത്സവം അക്ഷരശ്ലോകം കൂടിയാട്ട ജേതാവ് കൃഷ്ണ രാജന്‍ എന്നിവരെ ആദരിച്ചു. തിരുവുത്സവഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുഞ്ഞുവീട്ടില്‍ പരമേശ്വരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബാബു പെരുമ്പിള്ളി നന്ദിയും പറഞ്ഞു.ഒന്നാം ഉത്സവം വൈകീട്ട് 6 :15ന് ജയന്തി ദേവരാജ് കിരാതം ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. 7 :30ന് തിരുവാതിരകളിക്കു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. രണ്ടാം ഉത്സവം 6 30 ന് മേജര്‍ സെറ്റ് കഥകളി, സന്താനഗോപാലം കലാനിലയം ഗോപി ആശാന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കും. തുടര്‍ന്ന് ഏഷ്യനെറ്റ് കോമഡി സ്റ്റാര്‍ ടീം പോപ്പി ക്യാപ്റ്റന്‍ അജയന്‍ മാടയ്ക്കല്‍ അവതരിപ്പിക്കുന്ന കോമഡി ഷോ നടക്കും. മൂന്നാം ഉത്സവദിനം വൈകീട്ട് 7 ന് തെന്നിന്ത്യന്‍ ഗായകന്‍ മധുരൈ ശിങ്കാരവേലന്‍ നയിക്കുന്ന ഗാനമേള. നാലാം ഉത്സവദിവസം വൈകീട് 3 മണിക്ക് മൂന്ന് ഗജവീരന്മാരോടുകൂടിയ കാഴ്ച്ച ശീവേലി നെടുമ്പിള്ളി തരണനെല്ലൂര്‍ മനയ്ക്കലെ ഇറക്കിപൂജയോടുകൂടിയാരംഭിക്കും. 7 മണിക്ക് വര്‍ണ്ണമഴ, തുടര്‍ന്ന് തായമ്പക, 8 30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പഞ്ചവാദ്യം പാണ്ടിമേളം എന്നിവയോടെ പൂര്‍ത്തീകരിക്കും.ഉത്സവദിവസം രാവിലെ 7ന് ആറാട്ടുബലി, 7 :45 ന് ആറാട്ട്, കൊടിക്കല്‍ പറ ഇരുപത്തി അഞ്ചു കലശം ശ്രീഭൂതബലി ആറാട്ടുകഞ്ഞി എന്നിവയോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ച് മേളത്തോടുകൂടി ശീവേലി നടക്കും.
ഗതാഗതം ആരംഭിച്ചിട്ടും മാലിന്യകൂമ്പാരങ്ങള്‍ക്കറുതിയില്ലാതെ ഇരിങ്ങാലക്കുട ബൈപ്പാസ്
ഇരിങ്ങാലക്കുട : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടും മാലിന്യകൂമ്പാരങ്ങള്‍ദിനം പ്രതി വര്‍ദ്ധിക്കുന്നതല്ലാതെ കുറവ് സംഭവിക്കുന്നില്ല.ബൈപ്പാസ് റോഡിന്റെ പലയിടങ്ങളിലായി മാംസ മാലിന്യം അടക്കം വീടുകളില്‍ നിന്നും മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുകയാണ് ബൈപ്പാസ് റോഡ്.എന്നാല്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ റോഡരികില്‍ നിന്നും മാറ്റുന്നതിനേ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനേ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുക്കാരുടെ പരാതി.പരിസരത്ത് ജനവാസം കുറവായതും രാത്രിയില്‍ റോഡില്‍ ഒരിടത്ത് പോലും വെളിച്ചമില്ലാത്തതും മാലിന്യം തള്ളാന്‍ എത്തുന്നവര്‍ക്ക് സൗകര്യമാകുന്നു.ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച സോളാര്‍ ലൈറ്റുകളുകളുടെ കാലുകള്‍ പോലും ഇപ്പോള്‍ പ്രദേശത്ത് കാണുന്നില്ല.ഇരുട്ടിന്റെ മറവില്‍ ബൈപ്പാസ് റോഡില്‍ സമീപത്തേ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും വ്യാപകമാവുകയാണ്.മാലിന്യത്തില്‍ നിന്നും ഭക്ഷണം കണ്ടെത്താന്‍ എത്തുന്ന തെരുവ് നായക്കളുടെ വിഹാര കേന്ദ്രമായി മാറുകയാണിവിടെ കാല്‍നട യാത്രക്കാര്‍ ഏറെ ഭയത്തോടെയാണിതുവഴി സഞ്ചരിക്കുന്നത്.ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ പ്രഥമ പരിഗണന നല്‍കണമെന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് സ്ഥിരം സംവിധാനമായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.
കാനല്‍ ബെയ്‌സ് കോളനി തോട്ടപ്പിള്ളി ചാത്തായി ഭാര്യ ചക്കി (98) നിര്യാതയായി.
ഇരിങ്ങാലക്കുട : കാനല്‍ ബെയ്‌സ് കോളനി തോട്ടപ്പിള്ളി ചാത്തായി ഭാര്യ ചക്കി (98) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ചന്ദ്രന്‍ (പരേതന്‍),വത്സല.മരുമക്കള്‍ വിമല,സുബ്രഹ്മുണ്യന്‍.
ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ താലൂക്കാശുപത്രിയില്‍ ഭക്ഷണവിതരണം
ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ ചതയദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു.കൂട്ടായ്മ്മയുടെ കണ്‍വീനര്‍ വിജയന്‍ എളയേടത്ത്,സെക്രട്ടറി കെ സി മോഹന്‍ലാല്‍,പ്രസിഡന്റ് സുഗതന്‍ കല്ലിംങ്ങപുറം,മോഹനന്‍ മഠത്തിക്കര,ബാലന്‍ അമ്പാടത്ത്,ബാലന്‍ പെരിങ്ങത്തറ,കൗണ്‍സിലര്‍ സോണിയ ഗിരി,വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്,ശിവരാമന്‍ മേലിറ്റ,അജയന്‍ തേറാട്ടില്‍,നിഖില്‍ മഠത്തിക്കര,ഭാസി വെളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം വെള്ളാംങ്കല്ലൂരില്‍ മാര്‍ച്ച് 18ന്
ഇരിങ്ങാലക്കുട : ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളാംങ്കല്ലൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടത്തുന്നു. കൊടുങ്ങലൂര്‍ എം.എല്‍ എ വി.ആര്‍ സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.വി രവീന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കുമെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. A .K .T .W .A പ്രസിഡന്റ് ഏ.വി രവീന്ദ്രന്‍, സെക്രട്ടറി എന്‍.വി വിജയന്‍, ട്രഷറര്‍ ബെല്‍ജ സുരേഷ്, എന്‍ ടി ഗോപി, പി.ഒ പൗലോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുടയില്‍ വീണ്ടും ബൈക്കിലെത്തി മോഷണം.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം ചാക്യാര്‍ റോഡില്‍ വച്ചാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയയോടെ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിനി മിനി വാസുദേവന്റെ 2 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. കറുത്ത ബൈക്കില്‍ എത്തിയ രണ്ടു പേരാണ് മോഷ്ട്ടാക്കള്‍ എന്ന് സ്ത്രീ പറയുന്നു. പരാതി ലഭിച്ചെന്നും സമീപത്തേ സി സി ടി വികള്‍ അടക്കമുള്ളവ പരിശോധിച്ചുള്ള പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും എസ് ഐ കെ.എസ്. സുശാന്ത് പറഞ്ഞു.