സെന്റ് ജോസഫ്‌സ് കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദേശീയ സെമിനാര്‍

397
Advertisement

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം ‘രാഷ്ട്രവും വ്യാഖ്യാനവും: സാഹിത്യത്തിലെ ചരിത്ര രാഷ്ട്രീയ നിലപാടുകള്‍ ‘ എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബല്‍ ഉദ്ഘാടനം ചെയ്തു. ഡോ. അന്‍വര്‍ സാദത്ത് വി.പി ( അസോസിയേറ്റ് പ്രൊഫസര്‍, ന്യൂ കൊളജ് ചെന്നൈ), അഖിലേഷ് ഉദയഭാനു (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. രാഷ്ട്രത്തിന്റെ നിര്‍മിതിയും അടയാളപ്പെടുത്തലിന്റെ പ്രത്യയശാസ്ത്രവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രബന്ധാവതരണം നടത്തി. ഡോ. ആഷ തോമസ്, ഡോ. ഷാലി അന്തപ്പന്‍, ലിനറ്റ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement