Thursday, August 13, 2026
25.4 C
Irinjālakuda

സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി സപ്തതി സ്പർശത്തിലൂടെ പെൻഷൻ

പുല്ലൂർ:സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി 75 വർഷം പൂർത്തിയായ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് 70 വയസ്സ് പൂർത്തീകരിച്ച് സഹകാരികൾ നടപ്പിലാക്കിയ സഹകരണ പെൻഷൻ പദ്ധതിയുടെ രണ്ടാംഘട്ട പെൻഷൻ വിതരണത്തിന് തുടക്കമായി. 31- 12 -2020ന് 70 വയസ്സ് പൂർത്തീകരിച്ച് തുടർച്ചയായി 20 വർഷം ബാങ്കിംഗ് ഓഹരി ഉടമകളായ സഹകാരികൾക്കാണ് സഹകരണ സപ്തതി സ്പർശത്തിലൂടെ പെൻഷൻ ലഭിക്കുക. രണ്ടാംഘട്ട പെൻഷൻ പദ്ധതിയുടെ ഉൽഘാടനം ഊരകം സഹകരണ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് കെ സി ഗംഗാധരന് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ മുഖ്യാതിഥിയായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ്,മുരിയാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം മനീഷ മനീഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം മണി സജയൻ, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം നിഖിത അനൂപ് ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം സേവിയർ ആളുകാരൻ, ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ജസ്റ്റിൻ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് രാജേഷ് പി വി സ്വാഗതംവും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സപ്‌ന സി എസ് നന്ദിയുംപറഞ്ഞു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img