ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം വെള്ളാംങ്കല്ലൂരില്‍ മാര്‍ച്ച് 18ന്

572
Advertisement

ഇരിങ്ങാലക്കുട : ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളാംങ്കല്ലൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടത്തുന്നു. കൊടുങ്ങലൂര്‍ എം.എല്‍ എ വി.ആര്‍ സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.വി രവീന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കുമെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. A .K .T .W .A പ്രസിഡന്റ് ഏ.വി രവീന്ദ്രന്‍, സെക്രട്ടറി എന്‍.വി വിജയന്‍, ട്രഷറര്‍ ബെല്‍ജ സുരേഷ്, എന്‍ ടി ഗോപി, പി.ഒ പൗലോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement