റോഡ് കുഴിയാക്കി വാട്ടര്‍ അതോററ്റിയുടെ വെള്ളംകളി

499
Advertisement

ഇരിങ്ങാലക്കുട : നാട് കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുന്ന സമയത്ത് ഇരിങ്ങാലക്കുട മെറീനാ ആശുപത്രില പരിസരത്ത് നിന്ന് ക്രൈസ്റ്റ് കോളേജ് ജംഗഷനിലേയ്ക്ക് പോകുന്ന ബ്രദർ മിഷൻ റോഡിലാണ് കടും വേനലില്‍ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള പെപ്പ് പൊട്ടി റോഡിലൂടെ പരന്നൊഴുകുന്നത്.പെപ്പ് പൊട്ടിയ ഭാഗത്തേ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തമായിരിക്കുകയാണിവിടെ.ഞായറാഴ്ച്ച രാവിലെ മുതല്‍ റോഡ് നിറഞ്ഞ് ഒഴുകുന്ന വെള്ളം കിലോമിറ്ററുകളോളം ദൂരം ഒഴുകി എത്തി.അധികൃതരെ പലരും വിളിച്ച് വിവരമറിയിച്ചിട്ടും ഇത് വരെ പെപ്പ് കണക്ഷന്‍ ഓഫ് ആക്കുന്നതിനേ പൊട്ടിയ പെപ്പ് ശരിയാക്കുന്നതിനേ നടപടികളായിട്ടില്ല. നാട്ടുക്കാര്‍ ഗര്‍ത്തത്തിനരികിലായി തൂപ്പ് ഒടിച്ച് വച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍ പെടാതെ പേകുന്നു.രാത്രിയില്‍ ഈ ഗര്‍ത്തം അപകടങ്ങള്‍ വരുന്നന്നവയാണെന്ന് സംശയമില്ല.

Advertisement