ഗതാഗതം ആരംഭിച്ചിട്ടും മാലിന്യകൂമ്പാരങ്ങള്‍ക്കറുതിയില്ലാതെ ഇരിങ്ങാലക്കുട ബൈപ്പാസ്

559

ഇരിങ്ങാലക്കുട : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടും മാലിന്യകൂമ്പാരങ്ങള്‍ദിനം പ്രതി വര്‍ദ്ധിക്കുന്നതല്ലാതെ കുറവ് സംഭവിക്കുന്നില്ല.ബൈപ്പാസ് റോഡിന്റെ പലയിടങ്ങളിലായി മാംസ മാലിന്യം അടക്കം വീടുകളില്‍ നിന്നും മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുകയാണ് ബൈപ്പാസ് റോഡ്.എന്നാല്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ റോഡരികില്‍ നിന്നും മാറ്റുന്നതിനേ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനേ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുക്കാരുടെ പരാതി.പരിസരത്ത് ജനവാസം കുറവായതും രാത്രിയില്‍ റോഡില്‍ ഒരിടത്ത് പോലും വെളിച്ചമില്ലാത്തതും മാലിന്യം തള്ളാന്‍ എത്തുന്നവര്‍ക്ക് സൗകര്യമാകുന്നു.ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച സോളാര്‍ ലൈറ്റുകളുകളുടെ കാലുകള്‍ പോലും ഇപ്പോള്‍ പ്രദേശത്ത് കാണുന്നില്ല.ഇരുട്ടിന്റെ മറവില്‍ ബൈപ്പാസ് റോഡില്‍ സമീപത്തേ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും വ്യാപകമാവുകയാണ്.മാലിന്യത്തില്‍ നിന്നും ഭക്ഷണം കണ്ടെത്താന്‍ എത്തുന്ന തെരുവ് നായക്കളുടെ വിഹാര കേന്ദ്രമായി മാറുകയാണിവിടെ കാല്‍നട യാത്രക്കാര്‍ ഏറെ ഭയത്തോടെയാണിതുവഴി സഞ്ചരിക്കുന്നത്.ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ പ്രഥമ പരിഗണന നല്‍കണമെന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് സ്ഥിരം സംവിധാനമായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement