ഇരിങ്ങാലക്കുടയില്‍ വീണ്ടും ബൈക്കിലെത്തി മോഷണം.

970
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം ചാക്യാര്‍ റോഡില്‍ വച്ചാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയയോടെ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിനി മിനി വാസുദേവന്റെ 2 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. കറുത്ത ബൈക്കില്‍ എത്തിയ രണ്ടു പേരാണ് മോഷ്ട്ടാക്കള്‍ എന്ന് സ്ത്രീ പറയുന്നു. പരാതി ലഭിച്ചെന്നും സമീപത്തേ സി സി ടി വികള്‍ അടക്കമുള്ളവ പരിശോധിച്ചുള്ള പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും എസ് ഐ കെ.എസ്. സുശാന്ത് പറഞ്ഞു.

Advertisement