വെട്ടിക്കര നനദുര്‍ഗ്ഗാനവഗ്രഹ ക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജ

193
Advertisement

ഇരിങ്ങാലക്കുട: നാഗരാജ നാഗയക്ഷി പ്രതിഷ്ഠക്കുള്ള ആയില്യപൂജ വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ സെപ്തംബര്‍ 25 ബുധന്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു .സര്‍പ്പദോഷങ്ങള്‍ അകറ്റി മംഗല്യ സിദ്ധിക്കും, ഇഷ്ട സന്താന ലബ്ധിക്കും,കുടുംബ ഐശ്വര്യത്തിനുമാണ് നാഗദേവതകള്‍ക്ക് ആയില്യപൂജ ചെയ്യുന്നത്.രാവിലെ അഭിഷേകം ,ശംഖഭിഷേകം ,എണ്ണ അഭിഷേകം ,പാലും നൂറും കൊടുക്കല്‍ ,പുള്ളുവന്‍പാട്ട് ,അഷ്ടപദി എന്നിവ ഉണ്ടായിരിക്കുന്നതാണ്.