ഇരിങ്ങാലക്കുട: പോസ്റ്റാഫീസിന് എതിര്‍വശത്തുള്ള റോഡും നഗരസഭ ടൈല്‍സിടുന്നു. 1.37 ലക്ഷം രൂപ ചിലവഴിച്ചാണ് ടൈല്‍സിടുന്നത്. നഗരസഭ മതില്‍കെട്ടി അടച്ചിരുന്ന വഴി സി.പി.ഐ.യും ബി.ജെ.പി.യും അടക്കം നിരവധി ബഹുജന സമരത്തിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ കാലത്താണ് തുറന്നുകൊടുത്തത്. എന്നാല്‍ തുറന്നുകിട്ടിയ വഴി പിന്നിട് വേണ്ടത്ര ഉപയോഗപ്രദമാക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിരുന്നില്ല. ബസ്സ്റ്റാന്‍ഡ് പരിസരത്തെ തിരക്കൊഴിവാക്കാന്‍ ചെറുവാഹങ്ങള്‍ വാഹനങ്ങള്‍ ഇതിലെ തിരിച്ചുവിടണമെന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയും ഇതുവരെ നടപ്പിലായിട്ടില്ല. നിലവില്‍ ബാറില്‍ പോകുന്നവര്‍ക്കും പോസ്റ്റാഫീസ് റോഡിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിനുമായിട്ടാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് റോഡ് ടൈല്‍സിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബാറുടമക്ക് മാത്രം സഹായകരമാകുന്ന രീതിയില്‍ റോഡ് ടൈല്‍ ചെയ്തുനല്‍കാനുള്ള നഗരസഭയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.യും ബി.ജെ.പി.യും കുറ്റപ്പെടുത്തി. നടപടി പൊതുജനത്തിനു വേണ്ടിയല്ലെന്നും കെട്ടിട ഉടമയെ സഹായിക്കാനാണെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കൗണ്‍സിലറുമായ എം.സി. രമണന്‍ പറഞ്ഞു. സമീപത്തെ കയ്യേറ്റം ഒഴിവാക്കി റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് ചെറുവാഹനങ്ങളെ കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൈല്‍ വിരിക്കുകയും എന്നാല്‍ വാഹന ഗതാഗതത്തിനു വഴിയൊരുകാതിരിക്കുകയും ചെയ്യുന്നത് സമീപത്തെ ബാറിലേക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയാണെന്ന് ബി.ജെ.പി. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ സന്തോഷ് ബോബന്‍ ആരോപിച്ചു. ഇതിന്റെ പുറകില്‍ ഇരിങ്ങാലക്കുടയിലെ ബിസിനസ് രാഷ്ട്രീയമാണെന്നും സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. റോഡിന്റെ കിഴെക്കെ അരികിലൂടെ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പോകുന്ന കാന മനുഷ്യ വിസര്‍ജനമടക്കമുള്ള മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണെന്നും കാന വ്യത്തിയാക്കിയശേഷം മത്രമെ ടൈലിങ്ങ് നടത്താവൂയെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ റോഡ് ടൈലിട്ടാല്‍ ബസ് സ്റ്റാന്റിന് മുന്നിലെ തിരക്കൊഴിവാക്കാന്‍ ടൂവിലറടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാന്‍ സാധിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സോണിയാഗിരി പറഞ്ഞു. ഒരിക്കല്‍ നഗരസഭ പൊതുജനത്തിന് തുറന്നുകൊടുത്ത റോഡാണിത്. പിന്നേയും അത് തുറന്ന് കൊടുക്കേണ്ട ആവശ്യമില്ല. ടാറിങ്ങിനേക്കാളും ഗുണം ടൈല്‍സ് വിരിക്കുന്നതിലായതുകൊണ്ടാണ് അത് ചെയ്യുന്നത്. ഇതിന് വാര്‍ഡുസഭയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കേണ്ട പദ്ധതിയായതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ കിഴക്കുഭാഗത്തെ കാന വ്യത്തിയാക്കി മുകളില്‍ സ്ലാബുകളിടുമെന്നും സോണിയാഗിരി പറഞ്ഞു.
കൊലപാതകശ്രമം; പ്രതികളെ കോടതി വെറുതെ വിട്ടു
ഇരിങ്ങാലക്കുട: ഉത്സവത്തിനിടയില്‍ മുന്‍ വൈരാഗ്യം വെച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ കോടതി വെറുതെവിട്ട് ഉത്തരവായി. പൊരുന്നംകുന്നം സ്വദേശി ചെമ്പകശ്ശേരി അപ്പുകുട്ടന്റെ മകന്‍ ഹരീഷിനെ ആക്രമിച്ച കേസിലാണ് പൊരുന്നംകുന്നം സ്വദേശി നിതിന്‍, വിഷ്ണു എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് ഇരിങ്ങാലക്കുട സബ്ബ് കോടതി ഉത്തരവിട്ടത്. 2012 ഫെബ്രുവരി 15ന് രാത്രി 11മണിക്കായിരുന്നു സംഭവം. വെള്ളാംഞ്ചിറ ആണിക്കുളങ്ങര ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ നടക്കുന്നതിനിടയിലാണ് ഹരീഷിനെ മുന്‍ വൈരാഗ്യം മൂലം ഇരുമ്പുവടിയും കരിങ്കല്ലും ഉപയോഗിച്ച് ആക്രമിച്ച് തലക്കും കണ്ണിനും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട നിതിനും ഹരീഷും വര്‍ഷങ്ങളായി കുടുംബപരമായി മുന്‍ വൈരാഗ്യത്തിലായിരുന്നു. നിതിനും നിതിന്റെ സഹോദരി ഭര്‍ത്താവായ സുനിലും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് ഹരീഷ് പോലിസില്‍ ആദ്യം നല്‍കിയ പരാതി. അന്വേഷണത്തില്‍ അത് തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ ഹരീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷ്ണുവിനെ പ്രതിചേര്‍ത്തത്. പരിക്കേറ്റ ഹരീഷ് ചാലക്കുടിയിലും അങ്കമാലിയിലും ചികിത്സതേടിയിരുന്നു. വാദി ഭാഗത്തുനിന്നും ഡോക്ടര്‍ ഉള്‍പ്പടെ 15 സാക്ഷികളെ വിസ്തരിച്ചു. സംഭവം കണ്ട സാക്ഷികളെ വിസ്തരിച്ച നാലുപേരും ഹരീഷിന്റെ കൂട്ടുകാരാണെന്ന് കോടതി കണ്ടെത്തി. അമ്പലപറമ്പില്‍ വെച്ച് നടന്ന സംഭവമായിട്ടും ഉത്സവം കാണാന്‍ വന്ന ആരേയും സാക്ഷികളാക്കിയിരുന്നില്ല. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയ 15 സാക്ഷികളുടെ മൊഴിയും വിശ്വസിനീയമല്ലെന്ന് കണ്ടാണ് സബ്ബ് കോടതി പ്രതികളെ വെറുതെ വിട്ടത്.
പിന്റോ ചിറ്റിലപ്പിള്ളയ്ക്ക് ജന്മദിനാശംസകൾ
പിന്റോ ചിറ്റിലപ്പിള്ളിയ്ക്ക് ജന്മദിനത്തിന്റെ മംഗളാശംസകൾ
റോഡിലെ കുഴികള്‍ അടച്ചുകൊണ്ട് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മാതൃകയായി.
ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനു സമീപം അമൃതം ബേക്കറിക്ക് മുന്‍പിലും മാപ്രാണം സെന്ററില്‍ ബസ് സ്റ്റോപ്പിനു സമീപവും രൂപപ്പെട്ട കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍(A O D A ) ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റി മാതൃകയായി.പണിമുടക്ക് ദിവസം റോഡ് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി കൊണ്ടാണ് ഇവര്‍ ഈ പ്രവര്‍ത്തിക്കിറങ്ങി തിരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ ഈ കുഴികളെ പറ്റി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.വാര്‍ത്തയെ തുടര്‍ന്ന് വാട്ടര്‍ അതോററ്റി അധികൃതര്‍ കുഴിയിലെ പൊട്ടിയ പെപ്പ് ശരിയാക്കിയിരുന്നെങ്കില്ലും പൊതുമാരാമത്ത് വകുപ്പ് അധികാരികള്‍ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.ഇതേ തുടര്‍ന്നാണ് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കുഴികളടച്ച് മാതൃകയായത്.
കുഴിക്കാട്ട് വിഷ്ണുക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു.
ഇരിങ്ങാലക്കുട : മാപ്രാണം കുഴിക്കാട്ടുകോണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു. ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് രാജേഷ് പി.സി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.മണികണ്ഠന്‍ പള്ളിപ്പാട്ട്, ഇടിഎം ഔഷധരാജ് എം.ഡി കെ.മോഹനന്‍, തോട്ടാപ്പിള്ളി വിജയലക്ഷ്മി, കെ.ഉണ്ണികൃഷ്ണന്‍, സുരേഷ് കാഞ്ഞാണി, ഗീത പവിത്രന്‍, കൃഷ്ണന്‍കുട്ടി അള്ളുംപുറത്ത്, എന്നിവര്‍ സംസാരിച്ചു. ചികിത്സാസഹായം, വിദ്യഭ്യാസ സഹായം ചടങ്ങില്‍ വിതരണം ചെയ്തു. സപ്താഹത്തിനു മുന്നോടിയായി മാപ്രാണം മനകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് വിഗ്രഹഘോഷയാത്ര നടന്നു. തുടര്‍ന്ന ഭാഗവതമഹാത്മ്യ പ്രഭാഷണം നടന്നു. അവണൂര്‍ മന ദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഇന്ന് (3-4-2018) ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പ്രഭാഷണം നടത്തും.
ഹനുമല്‍ ജയന്തി ആഘോഷിച്ചു
ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തില്‍ ഹനുമല്‍ ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ശിവജി യു.കെ., ജില്ലാ ട്രഷറര്‍ വി.ആര്‍. മധു, പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
അപേക്ഷ നല്‍കി ഒറ്റമണിക്കൂറില്‍ കണക്ഷന്‍ : കരുവന്നൂര്‍ വൈദ്യൂതി ഓഫിസ് മാതൃകയാകുന്നു
കരുവന്നൂര്‍ : വൈദ്യൂതി ഓഫിസുകളെ കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെ എല്ലാം മാറ്റി മറച്ച് കൊണ്ട് വൈദ്യൂതിയ്ക്ക് അപേക്ഷ നല്‍കി മണികൂറുകള്‍ക്കകം കണക്ഷന്‍ നല്‍കി വിസ്മയിപ്പിക്കുകയാണ് കരുവന്നൂര്‍ വൈദ്യൂതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍.ദിവസങ്ങള്‍ക്ക് മുമ്പാണ് കാറളം കടവ് റോഡിലെ ഹെബര്‍ട്ട് കനാലിന് സമീപം താമസിക്കുന്ന റംസി ഹാഷിം എന്ന വീട്ടമ്മ വൈദ്യൂതി ലഭിയ്ക്കുന്നതിന് കരുവന്നൂര്‍ സെക്ഷനില്‍ അപേക്ഷ നല്‍കിയത്.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപേക്ഷ എന്തായി എന്ന് തിരക്കാം എന്ന് കരുതിയാണ് വീട്ടമ്മ വീട്ടിലേയ്ക്ക് തിരിച്ചത്.എന്നാല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ അപേക്ഷ നല്‍കി വീട്ടിലേയ്ക്ക് മടങ്ങി എത്തിയപ്പോഴേക്കും എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ വെദ്യൂതി ജീവനക്കാരും എത്തിയിരുന്നു മൂന്ന്മണി ആയപ്പോഴേയ്ക്കും വൈദ്യൂതി ലഭിയ്ക്കുകയും ചെയ്തു.പ്രവാസിയായ ഹാഷിം ഗള്‍ഫിലേയക്ക് പോകുന്നതിന്റെ തൊട്ട് തലേന്ന് തന്നേ വീട്ടില് വൈദ്യൂതി ലഭിച്ചതിന്റെ സന്തോഷവും ജീവനക്കാരെ പ്രശംസിക്കാനും ഈ യുവാവ് മറയ്ക്കുന്നില്ല.
ശുദ്ധജല വിതരണ അവലോകന യോഗം : സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ശുദ്ധജല വിതരണ അവലോകന യോഗം നടന്നു. ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി
ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.അധ്യക്ഷനായിരുന്നു. നാലുപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനെ കുറിച്ച് യോഗം
ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.
പീറ്റര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, വാട്ടര്‍ അതോററ്റി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ വി.എം. പ്രവീണ്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി.വി. അനിരുദ്ധന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.കെ. വാസുദേവന്‍, പ്രോജക്റ്റ് അസി. എഞ്ചിനിയര്‍ ടി.കെ. സുധാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്തോഷ് ട്രോഫി കേരളത്തിന് : ഇരിങ്ങാലക്കുട ക്രൈസ്റ്റിന് അഭിമാന മുഹൂര്‍ത്തം.
ഇരിങ്ങാലക്കുട : അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. ബംഗാളിനെ തിരായ ഫൈനലിന്റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്.കേരളം ഇത്തവണ സന്തോഷ് ട്രോഫി നേടുമ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.കാരാണം കേരള ടീമിലെ മൂന്ന് ചുണകുട്ടികള്‍ ക്രൈസ്റ്റ് കോളേജിന്റെ മണിമുത്തുകളാണ്.ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് പാറേകോട്ടില്‍,ജിതിന്‍ ഗോപാല്‍ കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിധിന്‍ തോമസ്.ഇതില്‍ വിധിന്‍ തോമസ്,ജിതില്‍ ഗോപാല്‍ എന്നിവര്‍ കേരളത്തിന് വേണ്ടി ഗോള്‍ നേടിയിരുന്നു.കായിക രംഗത്തേ പഴയ പ്രതാപത്തിലേയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മടങ്ങി എത്തുകയാണ്.ഏറെ ആഹ്ലാദത്തിലാണ് ഇത്തവണത്തേ കീരിട വാര്‍ത്ത ഇരിങ്ങാലക്കുടക്കാര്‍ നോക്കി കാണുന്നത്.സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. നിശ്ചിത സമയത്ത് 1-1ഉം അധികസമയത്തിന്റെ അവസാനം 2-2ഉം ആയിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ 4-2ന്റെ ജയത്തോടെ കേരളം ആറാം തമ്പുരാനായി കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അവരോധിതരായത്. കേരളത്തിന്റെ സൂപ്പര്‍ ഹീറോ ആയത് ഗോളി വി. മിഥുന്‍ ആണ്. ബംഗാളിന്റെ രണ്ട് പെനാല്‍റ്റികള്‍ ഷൂട്ടൗട്ടില്‍ മിഥുന്‍ തടഞ്ഞിട്ടു. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് വലയ്ക്കു മുന്നില്‍ മിഥുന്‍ പുറത്തെടുത്തത്. രാഹുല്‍ വി. രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്, എസ്. സീസണ്‍ എന്നിവര്‍ ഷൂട്ടൗട്ടില്‍ കേരളത്തിനായി ലക്ഷ്യംകണ്ടു.
പെനാല്‍റ്റിയിലേക്കു നീണ്ടതോടെ ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ആദ്യ കിക്ക് കേരള കീപ്പര്‍ വി. മിഥുന്‍ തടഞ്ഞു. കേരളത്തിന്റെ കിക്ക് ലക്ഷ്യംകാണുകയും ചെയ്തു. ബംഗാളിന്റെ രണ്ടാം കിക്കിനും കേരളത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം തവണയും കേരളം ലക്ഷ്യംകാണുകയും ചെയ്തതോടെ സമ്മര്‍ദം ബംഗാളിനൊപ്പമായി. എന്നാല്‍ ബംഗാളിന്റെ മൂന്നാം കിക്ക് ലക്ഷ്യത്തിലെത്തി. ഇതോടെ സ്‌കോര്‍ 2-1 ആയി. കേരളത്തിന്റെ മൂന്നാം കിക്ക് ബംഗാളിന്റെ വല തകര്‍ത്തതോടെ ഗാലറിയില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.14 വര്‍ഷത്തിനുശേഷമാണു കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. 2005ലാണ് ഇതിനു മുമ്പുള്ള കിരീടനേട്ടം. 2013ല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഫൈനലിലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് 5-4ന് തോറ്റു. 2013നുശേഷം കേരളം ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. പതിമൂന്ന് വര്‍ഷമായി കിരീടം നേടാനാവത്തതിന്റെ ദുഃഖം അവസാനിപ്പിക്കാനാണ് കേരളം ഇറങ്ങിയത്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബംഗാളിന്റെ മുന്നേറ്റമാണ് ആദ്യം ദര്‍ശിച്ചത്. പന്ത് കിക്കോഫ് ചെയ്ത് ബംഗാള്‍ മുന്നേറ്റത്തിനു തുനിഞ്ഞെങ്കിലും പതിയെ കേരളം കളിയുടെ നിയന്ത്രണം കൈക്കലാക്കി. തുടക്കത്തില്‍തന്നെ അങ്കിത് മുഖര്‍ജിയിലൂടെ ബംഗാള്‍ കോര്‍ണര്‍ കിക്ക് സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ പ്രതിരോധം മുറിക്കാനായില്ല. തുടര്‍ന്ന് മത്സരം മധ്യനിരയുടെ നിയന്ത്രണത്തിലായി. എട്ടാം മിനിറ്റില്‍ കേരളത്തിന് പെനാല്‍റ്റി ബോക്‌സിനു തൊട്ടുപുറത്ത് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍, മാജിക് കാണിക്കാന്‍ കേരള താരങ്ങള്‍ക്കു സാധിച്ചില്ല.19-ാം മിനിറ്റില്‍ കേരളം ലീഡ് സ്വന്തമാക്കി. ബംഗാളിന്റെ ആക്രമണത്തിനു മറുപടിയായുള്ള നീക്കമാണ് ഗോളിനു വഴിവച്ചത്. ബംഗാളിന്റെ നീക്കം പ്രതിരോധിച്ച് പന്ത് കേരളം കൈക്കലാക്കി. തുടര്‍ന്ന് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് സീസണ്‍ ഉയര്‍ത്തി നല്കിയ പന്ത് സ്വീകരിച്ച് എം.എസ്. ജിതിന്‍ ബംഗാള്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിച്ചു. ഒറ്റയ്ക്കു മുന്നേറിയെത്തിയ ജിതിനെ പ്രതിരോധിക്കാനായി ബംഗാള്‍ ഗോള്‍ കീപ്പര്‍ മുന്നോട്ട് കയറി. എന്നാല്‍, ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് തിരിച്ച് വിട്ട് ജിതിന്‍ കേരളത്തിന് ലീഡ് സമ്മാനിച്ചു. കേരളം -1, ബംഗാള്‍ -0.46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിനു പിഴച്ചു. പിന്നീട് അഫ്ദലും ലക്ഷ്യം കണ്ടില്ല. 68-ാം മിനിറ്റിലായിരുന്നു ബംഗാളിന്റെ ഗോള്‍ പിറന്നത്. രാജന്‍ ബര്‍മന്റെ ക്രോസ് ബോക്‌സിനുള്ളില്‍വച്ച് ജിതേന്‍ മുര്‍മുവിന്റെ ബൂട്ടിലേക്ക്. മുര്‍മുവിന്റെ പവര്‍ ഷോട്ട് ഗോള്‍വലയുടെ മേല്‍ത്തട്ടില്‍ തുളഞ്ഞിറങ്ങി. ബംഗാള്‍-1, കേരളം -1. തുടര്‍ന്ന് വിജയഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരം നിശ്ചിത സമയത്ത് 1-1 ആയതോടെ അധിക സമയത്തേക്ക് നീണ്ടു. അധികസമയത്ത് ജസ്റ്റിന്‍ ജോര്‍ജിന്റെ ക്രോസില്‍നിന്ന് വിപിന്‍ തോമസ് കേരളത്തിനുവേണ്ടി ലക്ഷ്യംകണ്ടു. കേരളം 2-1നു മുന്നില്‍. എന്നാല്‍, അവസാന മിനിറ്റില്‍ ബംഗാള്‍ ഫ്രീകിക്ക് ഗോളിലൂടെ 2-2ന് ഒപ്പമെത്തി. അതോടെ വിധിനിശ്ചയം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ താരമായത് മിഥുനും.
ഇരിങ്ങാലക്കുടയില്‍ പണിമുടക്ക് പൂര്‍ണ്ണം
ഇരിങ്ങാലക്കുട : സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസ് പങ്കെടുക്കില്ല. മോട്ടോര്‍വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക്- ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. പാല്‍- പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിനോട് അനുബദ്ധിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ആല്‍ത്തറയ്ക്കല്‍ നടന്ന ധര്‍ണ്ണ സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി വി സത്യന്‍,കെ നന്ദനന്‍,ടി കെ സുധീഷ്,സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം,വി എ മനോജ് കുമാര്‍,കെ എ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിനോയ് കുഞ്ഞലിക്കാട്ടിലിനും ജിതാ ബീനോയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ മംഗളാശംസകള്‍
23-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബിനോയ് കുഞ്ഞലിക്കാട്ടിലിനും ജിതാ ബീനോയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ മംഗളാശംസകള്‍
മാസ് മൂവീസിന്റെ ആശിര്‍വാദ കര്‍മ്മം നടന്നു : വിഷു ചിത്രങ്ങളുമായി പ്രവര്‍ത്തനം ആരംഭിയ്ക്കും.
ഇരിങ്ങാലക്കുട : നവികരിച്ച മാസ് തിയ്യേറ്ററിന്റെ ആശീര്‍വാദം കര്‍മ്മം നടന്നു.ഏപ്രില്‍ 1ന് വൈകീട്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികതത്തില്‍ നടന്ന ചടങ്ങിന് കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം വഹിച്ചു.എം എല്‍ എ പ്രൊഫ. കെ. യു അരുണന്‍,എം പി ടി വി ഇന്നസെന്റ്.ചെയര്‍പേഴ്സണ്‍ നിമ്യാഷിജു,കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍,തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.വിഷു ചിത്രങ്ങളോടെയാണ് തിയ്യേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.തിയ്യേറ്റര്‍ ആശീര്‍വാദത്തോടൊപ്പം തന്നേ തിയ്യേറ്റര്‍ ഉടമയുടെ റാഫേല്‍ പ്രൊജക്റ്റിന്റെ കേരളത്തിലെ ആദ്യ സംരഭമായ ആമി സിനിമയുടെ 50-ാം ദിനാഘോഷവും നടന്നു.ചിത്രത്തിലെ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമാസ്, മുരളി ഗോപി, എന്നിവരോടൊപ്പം സിനിമയുടെ സംവിധായകന്‍ കമലും, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.ദൃശ്യാനുഭവത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക് സമ്മാനിക്കാന്‍ 34,000 ലുമെന്‍സ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4ഗ പ്രൊജക്ടര്‍ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്ററായാണ് മാസ് എത്തുന്നത്.സൂപ്പര്‍താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ രോമഞ്ചത്തോടെ കേട്ടിരിക്കാന്‍ ‘ഇമ്മേഴ്സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് മാസില്‍ ഒരുക്കിയിട്ടുള്ളത്. 3ഉ ചിത്രങ്ങള്‍ക്ക് ലോകോത്തര നിലവാരത്തില്‍ കാണുന്നതിനായി സില്‍വര്‍ സ്‌ക്രീന്‍ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയായ ‘2.7 ഗൈന്‍ മിറാജ് സില്‍വര്‍ സ്‌ക്രീന്‍ ആണ് മാസില്‍ സ്ഥാപിച്ചിരിക്കുന്നത്.വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംങ്ങ് അടക്കമാണ് തിയ്യേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കെ ആര്‍ ബാലന്‍ അനുസ്മണവും കടുപ്പശ്ശേരി യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും
തൊമ്മാന : കടുപ്പശ്ശേരി ഗവ.യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും സ്‌കൂളിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന കല്ലിങ്ങപ്പുറം ബാലന്റെ അനുസ്മരണവും സംയുക്തമായി ഏപ്രില്‍ 2-ാം തിയ്യതി വൈകീട്ട് 5.30 ന് സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്നു.ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ മുഖ്യാതിഥിയായിരിക്കും.പോള്‍ കോക്കാട്ട് അനുസ്മരണ പ്രഭാഷണവും ഡി വൈ എസ് പി പി ബി പ്രശോഭ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന മെമ്പര്‍ഷിപ്പ് വിതരണവും നടത്തും.
ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം നൂറ് ലോകഭാഷയിലേക്ക് മൊഴിമാറ്റി സമര്‍പിക്കുന്നതിന്റെ ഭാഗമായി 1500 മോഹിനിയാട്ടം നര്‍ത്തകരുടെ ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം നടത്തി. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ നര്‍ത്തകര്‍ക്കു പരിശീലനം നല്‍കി.കലാമണ്ഡലം ധനുഷ സന്യാല്‍, നൃത്ത അധ്യാപിക കല ഗോകുല്‍ദാസ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.ദൈവദശകം നൂറു ലോക ഭാഷകളിലേക്ക് മൊഴി മാറ്റുന്ന ഗിരീഷ് ഉണ്ണികൃഷ്ണന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ സോണിയ ഗിരി എന്നിവര്‍ പ്രസംഗിച്ചു.
ജെ സി ഐ മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെആഭിമുഖ്യത്തില്‍ മാനവമൈത്രി സംഘമവും അരിവിതരണവും സംഘടിപ്പിച്ചു.മതം പഠിപ്പിക്കുന്നത് സ്‌നേഹമാണെന്നും മതത്തേകുറിച്ച് ശരിയായ ജ്ഞാനം ഇല്ലാത്തതാണ് വര്‍ഗ്ഗീയതയ്ക്ക് കാരണമെന്നും എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പര സ്‌നേഹമാണെന്നും മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇരിങ്ങാലക്കുട രൂപതാ ബീഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ പറഞ്ഞു.ജെ സി ഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു പ്രദീപ് മേനോന്‍.ഠാണ ജുമാ മസ്ജിദ് ഇമാം കബീര്‍മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്ട്രറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര,ജെ സി ഐ സോണ്‍ പ്രസിഡന്റ് അഡ്വ.രകേഷ് ശര്‍മ്മ മുഖ്യാത്ഥിയായിരുന്നു.മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് പുന്നേലിപറമ്പില്‍,പ്രോഗ്രാം ഡയറക്ടര്‍ ബിജു സി സി,ടെല്‍സണ്‍ കോട്ടോളി,ലിയോപോള്‍ എന്നിവര്‍ സംസാരിച്ചു.ഈസ്റ്റര്‍,വിഷു ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനത്തില്‍ 500 ഓളം പേര്‍ക്ക് സൗജന്യമായി അരിവിതരണം നടത്തി.
കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ ടാറിംങ്ങ് : റോഡ് പൊളിഞ്ഞ് തുടങ്ങി.
ഇരിങ്ങാലക്കുട : കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ അശാസ്ത്രിയമായ ടാറിംങ്ങ് നടത്തിയതിനെ തുടര്‍ന്ന് റോഡ് വീണ്ടും തകരുന്നു.ഇരിങ്ങാലക്കുട നഗരസഭയിലെ കൊരുമ്പിശ്ശേരി 30-ാം വാര്‍ഡില്‍ മുസ്ലിം പള്ളിയ്ക്ക് സമീപത്തേ നാല്മൂല റോഡിലാണ് അധികൃതരുടെ അനാസ്ഥയില്‍ ടാറിംങ്ങ് നടത്തിയ റോഡിന് മുകളിലൂടെ കുടിവെള്ളം പാഴായികൊണ്ടിരിക്കുന്നത്.റോഡിന്റെ പലയിടങ്ങളിലായി പെപ്പ് പൊട്ടിയ വിവരം പ്രദേശത്തേ കൗണ്‍സിലറെ ധരിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു.എന്നാല്‍ വര്‍ഷാവസാനത്തേ പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിനായി കുടിവെള്ള പെപ്പ് പൊട്ടിയത് ശരിക്കാതെ അതിന് മുകളിലൂടെ ടാറിംങ്ങ് നടത്തുകയായിരുന്നു.ടാറിംങ്ങ് നടത്തി ദിവസങ്ങള്‍ക്കകം ടാറിംങ്ങ് പൊളിഞ്ഞ് കുടിവെള്ളം രോഡില്‍ പരന്നൊഴുകുന്ന കാഴ്ച്ചയാണ് നാട്ടുക്കാര്‍ കാണുന്നത്.എത്രയും വേഗം പൊട്ടിയ കുടിവെള്ള പെപ്പ് ശരിയാക്കി വീണ്ടും ഇവിടെ ടാറിംങ്ങ് നടത്തണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.അല്ലാത്ത പക്ഷം റോഡ് കൂടുതല്‍ തകരുന്നതിന് ഇത് കാരണമാകുമെന്ന് പറയുന്നു.
ഇരിങ്ങാലക്കുട എക്‌സൈസ് കഞ്ചാവുമായി യുവാവിനെ പിടികൂടി
ഇരിങ്ങാലക്കുട : കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.പുതുകാട് സ്വദേശി താഴാത്ത് വീട്ടില്‍ ജഗന്‍ (18) നെയാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.തുറവ് വള്ളികുന്നത്ത് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് സംശയാസ്പദ്മായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.എക്‌സൈസ് ഓഫിസര്‍മാരായ ടി എ ഷഫീക്ക്,പി ആര്‍ അനുകുമാര്‍,പിങ്കി മോഹന്‍ദാസ്,കെ കെ വിജയന്‍,എം പി ജീവിഷ്,കെ എ ബാബു,എന്‍ കെ ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സീമയ്ക്കും കുടുംബത്തിനുമായുള്ള സി പി ഐയുടെ ഭവനനിര്‍മ്മാണത്തിന് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട : സീമയ്ക്കും പെണ്‍മക്കള്‍ക്കായുള്ള വീടിന്റെ തറകല്ല് ഇടല്‍ ചടങ്ങ് നടന്നു.പൂമംഗലം പഞ്ചായത്തിലെ തലിക്കല്‍ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിര്‍മ്മാണ ചടങ്ങില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കൃഷിവകുപ്പ് മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചത്.തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തില്‍ പരേതനായ ദിലീപിന്റെ ഭാര്യ സീമയുടേയും പെണ്‍മക്കളുടേയും ദുരന്തകഥ പാര്‍ട്ടി നേതാക്കളില്‍ നൊമ്പരമുളവാക്കി.8 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മാണം ആരംഭിച്ചപ്പോഴാണ് ദിലീപ് രോഗബാധിതനാവുന്നത്. പിന്നെ ചികിത്സയിലായി ശ്രദ്ധ. വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെ ഈ കുടുംബത്തിന് ആശ്രയമായുണ്ടായിരുന്നത് സീമയുടെ സഹോദരനും അമ്മയും മാത്രമായിരുന്നു. പക്ഷേ വിധിയുടെ ക്രൂരത തുടരുകയായിരുന്നു. സഹോദരന്‍ ആത്മഹത്യ ചെയ്തു.ഏറെ വൈകാതെ അമ്മയും മരണത്തിന് കീഴടങ്ങിയപ്പോള്‍ വിധവയായ ഈ യുവതിയുടേയും കുട്ടികളുടേയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മൂന്ന് പെണ്‍മക്കളുമായി കയറി കിടക്കാനിടമില്ലാതെ ജീവിക്കേണ്ട ഒരമ്മയുടെ ആകുലതകള്‍ പറയേണ്ടതില്ലല്ലോ.സീമയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ഡലം സെക്രട്ടറി പി മണി,സംസ്ഥാന കൗണ്‍സിലഗം കെ ശ്രീകുമാര്‍,ജില്ലാ കൗണ്‍സിലഗം ടി കെ സുധീഷ്,മണ്ഡലം അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,ജില്ലാ കമ്മിറ്റി അംഗം എം ബി ലത്തീഫ്,മണ്ഡലം കമ്മിറ്റി അംഗം സി സുരേഷ്,കെ വി രാമകൃഷ്ണണ്‍,പൂമംഗലം ലോക്കല്‍ സെക്രട്ടറി കെ എസ് സന്തോഷ്,അസി.സെക്രട്ടറി ഷിജു,പുഷ്പ്പന്‍,ബാഹുലേയന്‍,ശാരദാ ശങ്കര്‍,ഹരിദാസേട്ടന്‍,എ.ഐ.വൈ.എഫ് ജില്ലാ സഹഭാരവാഹി കെ സി ബിജു,മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏപ്രില്‍ ഫൂള്‍ ദിനം ‘ഏപ്രില്‍ കൂള്‍’ ദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയിലെ യുവജനം
ഇരിങ്ങാലക്കുട : ഏപ്രില്‍ ഒന്നാം തീയതി ‘ഏപ്രില്‍ ഫൂള്‍’ ദിനമായി സഹജീവികളെ വിഢികളാക്കുന്ന ജനതയ്ക്ക് മാതൃകയാവുകയാണ് ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.ഏപ്രില്‍ ഫൂള്‍ ദിനം ‘ഏപ്രില്‍ കൂള്‍’ ദിനമായി ആചരിച്ച് ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.വര്‍ധിച്ച് വരുന്ന ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയേയും യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്രസിഡന്റ് ടോം.ജെ. മാമ്പിളളി, വൈസ് പ്രസിഡന്റ് സച്ചിന്‍ ബാബു, സെക്രട്ടറി ഡോണ്‍ ആന്റണി ആലുക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.തുടര്‍ന്ന് എട്ടാം തീയതി, ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് സംഘടിപ്പിക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൗണ്‍ ആരംഭിക്കുകയും ചെയ്തു
ഏവര്‍ക്കും www.irinjalakuda.com ന്റെ ആനന്ദത്തിന്റെ ഞായറായ ഇൗസ്റ്റര്‍ ആശംസകള്‍
ഇരിങ്ങാലക്കുട : യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരാള്‍ പറയുമ്പോള്‍ ‘സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ.ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.