അപേക്ഷ നല്‍കി ഒറ്റമണിക്കൂറില്‍ കണക്ഷന്‍ : കരുവന്നൂര്‍ വൈദ്യൂതി ഓഫിസ് മാതൃകയാകുന്നു

974
Advertisement

കരുവന്നൂര്‍ : വൈദ്യൂതി ഓഫിസുകളെ കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെ എല്ലാം മാറ്റി മറച്ച് കൊണ്ട് വൈദ്യൂതിയ്ക്ക് അപേക്ഷ നല്‍കി മണികൂറുകള്‍ക്കകം കണക്ഷന്‍ നല്‍കി വിസ്മയിപ്പിക്കുകയാണ് കരുവന്നൂര്‍ വൈദ്യൂതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍.ദിവസങ്ങള്‍ക്ക് മുമ്പാണ് കാറളം കടവ് റോഡിലെ ഹെബര്‍ട്ട് കനാലിന് സമീപം താമസിക്കുന്ന റംസി ഹാഷിം എന്ന വീട്ടമ്മ വൈദ്യൂതി ലഭിയ്ക്കുന്നതിന് കരുവന്നൂര്‍ സെക്ഷനില്‍ അപേക്ഷ നല്‍കിയത്.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപേക്ഷ എന്തായി എന്ന് തിരക്കാം എന്ന് കരുതിയാണ് വീട്ടമ്മ വീട്ടിലേയ്ക്ക് തിരിച്ചത്.എന്നാല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ അപേക്ഷ നല്‍കി വീട്ടിലേയ്ക്ക് മടങ്ങി എത്തിയപ്പോഴേക്കും എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ വെദ്യൂതി ജീവനക്കാരും എത്തിയിരുന്നു മൂന്ന്മണി ആയപ്പോഴേയ്ക്കും വൈദ്യൂതി ലഭിയ്ക്കുകയും ചെയ്തു.പ്രവാസിയായ ഹാഷിം ഗള്‍ഫിലേയക്ക് പോകുന്നതിന്റെ തൊട്ട് തലേന്ന് തന്നേ വീട്ടില് വൈദ്യൂതി ലഭിച്ചതിന്റെ സന്തോഷവും ജീവനക്കാരെ പ്രശംസിക്കാനും ഈ യുവാവ് മറയ്ക്കുന്നില്ല.

Advertisement