റോഡിലെ കുഴികള്‍ അടച്ചുകൊണ്ട് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മാതൃകയായി.

732
Advertisement

ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനു സമീപം അമൃതം ബേക്കറിക്ക് മുന്‍പിലും മാപ്രാണം സെന്ററില്‍ ബസ് സ്റ്റോപ്പിനു സമീപവും രൂപപ്പെട്ട കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍(A O D A ) ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റി മാതൃകയായി.പണിമുടക്ക് ദിവസം റോഡ് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി കൊണ്ടാണ് ഇവര്‍ ഈ പ്രവര്‍ത്തിക്കിറങ്ങി തിരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ ഈ കുഴികളെ പറ്റി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.വാര്‍ത്തയെ തുടര്‍ന്ന് വാട്ടര്‍ അതോററ്റി അധികൃതര്‍ കുഴിയിലെ പൊട്ടിയ പെപ്പ് ശരിയാക്കിയിരുന്നെങ്കില്ലും പൊതുമാരാമത്ത് വകുപ്പ് അധികാരികള്‍ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.ഇതേ തുടര്‍ന്നാണ് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കുഴികളടച്ച് മാതൃകയായത്.

Advertisement