കുഴിക്കാട്ട് വിഷ്ണുക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു.

370

ഇരിങ്ങാലക്കുട : മാപ്രാണം കുഴിക്കാട്ടുകോണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു. ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് രാജേഷ് പി.സി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.മണികണ്ഠന്‍ പള്ളിപ്പാട്ട്, ഇടിഎം ഔഷധരാജ് എം.ഡി കെ.മോഹനന്‍, തോട്ടാപ്പിള്ളി വിജയലക്ഷ്മി, കെ.ഉണ്ണികൃഷ്ണന്‍, സുരേഷ് കാഞ്ഞാണി, ഗീത പവിത്രന്‍, കൃഷ്ണന്‍കുട്ടി അള്ളുംപുറത്ത്, എന്നിവര്‍ സംസാരിച്ചു. ചികിത്സാസഹായം, വിദ്യഭ്യാസ സഹായം ചടങ്ങില്‍ വിതരണം ചെയ്തു. സപ്താഹത്തിനു മുന്നോടിയായി മാപ്രാണം മനകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് വിഗ്രഹഘോഷയാത്ര നടന്നു. തുടര്‍ന്ന ഭാഗവതമഹാത്മ്യ പ്രഭാഷണം നടന്നു. അവണൂര്‍ മന ദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഇന്ന് (3-4-2018) ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പ്രഭാഷണം നടത്തും.

Advertisement