ഇരിങ്ങാലക്കുട : ദളിത് ഐക്യവേദി സംസ്ത്ഥാനത്ത് തിങ്കളാഴ്ച ആചരിക്കുന്ന ഹര്‍ത്താലിന് ചിലര്‍ നടത്തിയ അയിത്ത പ്രഖ്യാപനം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ദളിതരെ മാറ്റി നിര്‍ത്തണമെന്നാഗ്രഹിക്കുന്ന ഫ്യൂഢല്‍ ചിന്താഗതിക്കാരുടെതാണെന്ന് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ അഭിപ്രായപ്പെട്ടു .യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഢലം യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യയില്‍ അഞ്ച് ദളിതരെ കൊല്ലുന്നത് ഒരു അശ്വമേധയാഗം നടത്തുന്ന പുണ്യകര്‍മ്മത്തിന് തുല്യമെന്ന് ഊരിപ്പിടിച്ച വാളുമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്ന കൊടിയ ഫാസിസ്റ്റ് ചിന്ത രാജ്യത്ത് അസമത്വവും അരാജകത്വവും ഉണ്ടാക്കും. ദളിതന് സംവരണം ഉറപ്പാക്കിയ മണ്ഢല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്റെ ബാക്കിപത്രമായി ഭരണം വരെ നഷ്ടപ്പെടുത്തേണ്ടി വന്നത് സോഷിലിസ്റ്റ് പ്രധാനമന്ത്രിയായ ഞങ്ങളുടെ വി.പി.സിംഗിനാണ്. എസ്.സി. ആക്ടില്‍ വെള്ളം ചേര്‍ക്കാനുള്ള ഏതു നടപടിയെയും യുവജനതാദള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ദളിത് ഹര്‍ത്താലിന് കമ്മിറ്റി പൂര്‍ണ്ണ ധാര്‍മ്മിക പിന്‍തുണ പ്രഖ്യാപിച്ചു.യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് വി. ഐനിക്കല്‍, വര്‍ഗ്ഗീസ് തെക്കേക്കര, കാവ്യ പ്രദീപ്, ഷിപ്‌സണ്‍ പി. തൊമ്മാന, ജെറി ജെയിംസ്, ഷിബു കോലംങ്കണ്ണി എന്നിവര്‍ സംസാരിച്ചു .
കടകൾ അടപ്പിച്ചും ,വാഹനങ്ങൾ തടഞ്ഞും ദളീത് സംഘടനകളുടെ ഹർത്താൽ ആരംഭിച്ചു.
ഇരിങ്ങാലക്കുട: പട്ടികജാതി ,പട്ടികവർഗ്ഗ പീഡന നിരോധനനിയമം ദുർബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെ കുറിച്ച് ജുഡീഷ്യണൽ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകൾ തിങ്കളാഴ്ച്ച ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സ്വകാര്യ ബസുകൾ ഓടുമെന്നും കടകൾ തുറക്കും എന്നും സംഘടനകൾ അറിയിച്ചിരുന്നുവെങ്കില്ലും ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിച്ചതിനേ തുടർന്ന് ഹർത്താൽ പുർണ്ണതയിലേയ്ക്ക് നീങ്ങുകയാണ് .നീരത്തിൽ പൊതുവേ വാഹനങ്ങൾ കുറവാണ് .കെ .എസ് ആർ ട്ടി സി ബസുകൾ സർവ്വീസ് നടത്തിയെങ്കില്ലും പലയിടങ്ങളിലും സമരാനുകൂലികൾ ബസുകൾക്ക് നേരെ കല്ലേറ് നടത്തുകയും തടയുകയും ചെയ്തതോടെ സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്.
കല്ലേറ്റുംകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കല്ലേറ്റുംകര : കല്ലേറ്റുംങ്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം .അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുക്കാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ മരത്താക്കര സ്വദേശി കരുവാൻ വീട്ടിൽ രാഹുൽ (23) ,കുഴിക്കാട്ട്കോണം സ്വദേശി സാഗരമംഗലത്ത് വീട്ടിൽ പ്രദീപ് (30) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതിൽ രാഹുലിന്റെ നില ഗുരുതരമായതിനേ തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച ഷാപ്പ് മാനേജരെ തലക്കടിച്ച രണ്ട് പേർ അറസ്റ്റിൽ
ആളൂർ :കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച വൈരാഗ്യത്തിൽ കള്ള് ഷാപ് മാനേജരെ കള്ള് കുപ്പി കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേല്പിച്ചതിനു രണ്ടുപേർ അറസ്റ്റിൽ . കല്ലേറ്റുംകര പഞ്ഞപ്പിള്ളി parakattukara കള്ളുഷാപ്പിലെ മാനേജർ രാഹുൽദാസിനെയാണ് 07 . 08 .18 .തീയതി വൈകീട്ടു 7 .45 മണിക് ആനന്ദപുരം വില്ലജ്ആലത്തൂർ ദേശത്തു പണിക്കശ്ശേരി വീട്ടിൽ സഹദേവൻ മകൻ സഞ്ജിത് 28 വയസ്സ്, ആനന്ദപുരം ദേശത്തു കീഴപ്പിള്ളി വീട്ടിൽ അപ്പു മകൻ ബിനീഷ് എന്നിവർ ചേർന്ന് തലക്കടിച്ചു പരിക്കേല്പിച്ചതു്. സംഭവത്തിനുശേഷം കല്ലേറ്റുംകര ഉത്സവ സ്ഥലങ്ങളിലും കല്യാണ വീടുകളിലുമായി മുങ്ങിനടന്ന പ്രതികളെ ആളൂർ സ്റ്റേഷൻ house ഓഫീസർ ശ്രീ വിമൽ ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ASI സാദത്,SCPO സജീവൻ, കൃഷ്ണൻ , അശോകൻ , CPO രാജു , രാജേഷ് എന്നിവരുണ്ടായിരുന്നു.പ്രതികൾ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പതിവായി പണം വാങ്ങുന്നവരാണ്.
ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ആരംഭിച്ചു.
ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ ആരംഭിച്ചു.എസ് ഐ കെ.എസ്.സുശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു. മൂന്ന് അംഗങ്ങള്‍ വീതമുള്ള നൂറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്, ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ്, അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ച് രൂപ വീതം സമ്മാനമായി നല്‍കും. മികച്ച ഷൂട്ടര്‍,ഗോള്‍കീപ്പര്‍, ടീം എന്നിവര്‍ക്കും ക്വാഷ് പ്രൈസ് നല്‍കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആന്റണി എല്‍.തൊമ്മാന അറിയിച്ചു.
കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി
എടതിരിഞ്ഞി : കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി.ഭാര്യ രുഗ്മണി.മക്കള്‍ ശ്രീനിവാസന്‍,രാജലക്ഷ്മി,ജയലക്ഷ്മി.മരുമക്കള്‍ ഇന്ദിര,ഉണ്ണികൃഷ്ണന്‍ (പരേതന്‍),മുരളിധരന്‍.സംസ്‌ക്കാരം നടത്തി.
ഇരിങ്ങാലക്കുട രൂപതയിലെ റാങ്ക് ജേതാക്കള്‍ക്ക് ആദരവ്
ഇരിങ്ങാലക്കുട : 2017-2018 മതബോധന അദ്ധ്യായനവര്‍ഷത്തില്‍ നടത്തപ്പെട്ട 10.12 ക്ലാസ്സുകളിലെ രൂപതാതല വാര്‍ഷികപരീക്ഷയില്‍ ഒന്നുമുതല്‍ ഇരുപതുവരെ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ രൂപത കാര്യാലയത്തില്‍വച്ച് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത സമ്മേളനത്തില്‍ 10,12ക്ലാസ്സുകളില്‍ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും സിഹിതരായിരുന്നു. തുടര്‍ന്ന് രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപത മുഖ്യ വികാരിജനറാള്‍ മോ. ആന്റോ തച്ചില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 12-ാം ക്ലാസ്സിലെ ഒന്നാം റാങ്ക് ജേതാവ് കുമാരി ലീന മരിയ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. വിജയികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കി.
റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ശയനപ്രദക്ഷിണം നടത്തി.
പൊറുത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 33-34.ന്റെ അതിര്‍ത്തി പങ്കിടുന്ന ‘പൊറത്തിശ്ശേരി- കോട്ടപ്പാടം’ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി 43-44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ പ്രതിഷേധ ശയനപ്രദക്ഷിണം നടത്തി. കോട്ടപ്പാടത്തു കൃഷിയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്.33-34 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാതെ എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡണ്ട് ജയദേവന്‍ രാമന്‍കുളത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് ഉദ്ഘാടനം ചെയ്തു. ഷാജു.ടി കെ ഷൈജു കുറ്റിക്കാട്ട്, ബാബു എന്നിവര്‍ സംസാരിച്ചു. ഷാജി, ശശി.രൂപേഷ്, മഹേഷ്, സതീഷ്, സുരേഷ്.കെ കെ ഉണ്ണികൃഷ്ണന്‍.ടി വി. എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭയിലെ അംഗനവാടികള്‍ക്ക് വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികള്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : നഗരസഭയിലെ അംഗനവാടികള്‍ വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികളുടെ വിതരണോദ്ഘാടനം നടന്നു.32-ാം വാര്‍ഡിലെ ജവഹര്‍ അംഗനവാടിയില്‍ ജലസംഭരണി നല്‍കി കൊണ്ട് ചെയര്‍പേഴ്സണ്‍ നിമ്യാഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 60 അംഗനവാടികള്‍ക്ക് ജലസംഭരണി വിതരണം ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തി എന്‍പതിനായിരം രൂപയാണ് പദ്ധതിയിക്കായി മൊത്തം ചിലവ്.ചടങ്ങില്‍ ഐ സി ഡി എസ് പദ്ധതി പ്രകാരം കുട്ടികളുടെ മാനസികോല്ലാസത്തിനായി എഫ് എം റേഡിയോയും വിതരണം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജു,ഐ സി ഡി എസ് സുപ്രവൈസര്‍ ഷമീല,അംഗനവാടി ടീച്ചര്‍ അംബിക എന്നിവര്‍ സംസാരിച്ചു.
സബ് ആര്‍ ടി ഓ ഓഫീസില്‍ വെച്ച് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം.
ഇരിങ്ങാലക്കുട : ടാക്സി പെര്‍മിറ്റില്ലാതെ കള്ളടാക്സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ വെച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനേസൈഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവേഴ്‌സ് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.മര്‍ദ്ദനമേറ്റ ഷാജനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഠാണവ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറി കണക്കിന് ടാക്‌സി ഡ്രൈവേഴ്‌സ് പ്രകടത്തില്‍ പങ്കെടുത്തു.കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനേസൈഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിന്‍സണ്‍ ജോര്‍ജ്ജ് ,തൃശൂര്‍ ജില്ലാ രക്ഷാധികാരി ജോസ് പൂത്തോള്‍,അരുണ്‍ ലാബി,ബാബുലേയന്‍,ഗീരിഷ് ഊരകം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പൈങ്ങോട് അനധികൃത മദ്യം, അരിഷ്ടം വില്പന തകൃതിയായി നടക്കുന്നതായി പരാതി.
വെള്ളാങ്ങല്ലുര്‍ : പഞ്ചായത്തിലെ പൈങ്ങോട് എല്‍ എല്‍ പി സ്‌കൂള്‍, പാല്‍ സൊസൈറ്റി, കള്ള് ഷാപ്പ്, കുന്നുംപുറം, റേഷന്‍ കട പരിസരങ്ങളില്‍ ആണ് വന്‍ തോതില്‍ മദ്യവും, അരിഷ്ടം വില്പനയും നടക്കുന്നതായി നാട്ടുക്കാര്‍ പരാതിപെടുന്നത്.കള്ള് ഷാപ്പ് നിര്‍ത്തിയപ്പോള്‍ ആണ് ഇവയുടെ വില്പന ഇവിടെ തുടങ്ങിയത്. കുറച്ച് നാള്‍ മുമ്പ് രണ്ടാമതും ഷാപ്പ് തുറന്നു എങ്കിലും മദ്യം, അരിഷ്ടം വില്പന തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വില്പനയില്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തു എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈസ്റ്റര്‍ സമയത്തു ധാരാളം വ്യാജന്മാര്‍ ഇവിടെ ഇറങ്ങിയിരുന്നു. വിഷുവിനു ഇനിയും വ്യാജന്മാര്‍ ഒഴുകും എന്നു കാര്യത്തില്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവും ഇല്ല. ഇരിങ്ങാലകുട, പൊക്ലായ്യ് തുടങ്ങിയ ബിവ്‌റെജ്കളില്‍ നിന്നാണ് മദ്യം വാങ്ങി വില്പന നടത്തുന്നത്. പ്രമുഖ കമ്പനിയുടെ ലേബല്‍ ഉള്ള അരിഷ്ടം ആണ് വില്പന നടത്തുന്നത്. ആരോഗ്യ വകുപ്പ്, എക്‌സ്‌സൈസ്സ് യാതൊരു വിധ പരിശോധനയും നടത്തുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു.
പടിയൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്‌കൂളില്‍ ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു.വി ഡി. മനോജ് സ്വാഗതം പറഞ്ഞു.മേഖലാ സെക്രട്ടറി റഷീദ് കാറളം,എം.കെ.ചന്ദ്രന്‍ മാഷ്,വാര്‍ഡ് മെമ്പര്‍ സി എസ് സുതന്‍ എന്നിവര്‍ സംസാരിച്ചു.
ഇരുട്ടു പരന്ന ജീവിതത്തിലേയ്ക്ക് കൈ തിരി വെളിച്ചവുമായി കാറളം ഗ്രാമ പഞ്ചായത്ത്.
കാറളം : ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 8 പേര്‍ക്ക് സഞ്ചരിച്ചു കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി മുചക്ര വാഹനം വിതരണം ചെയ്തു. സമൂഹത്തിലെ അടിത്തട്ടിലുള്ളതും ,ആശ്രയം അര്‍ഹിക്കുന്നവരേയും കൈ പിടിച്ച് ഉയര്‍ത്തുമ്പോഴാണ് യഥാര്‍ത്ഥ ജനകീയാസൂത്രണം ഫലപ്രാപ്തിയില്‍ എത്തുന്നതെന്ന് മുചക്ര വാഹനം വിതരണോദ്ഘാടനം നടത്തി തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അഭിപ്രായപ്പെട്ടു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം എന്‍ .കെ ഉദയ പ്രകാശ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. പ്രസാദ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കാറളം പഞ്ചായത്ത് സെക്രട്ടറി പി.ബി.സുഭാഷ് നന്ദി പറഞ്ഞു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടതുറപ്പ് സമയമാറ്റം ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3 മണിക്ക് നടതുറക്കുന്നത് 3.30 ലേക്ക് മാറ്റിയതില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വേണ്ടത്രകൂടിയാലോചനകള്‍ നടത്താതെയാണ് മാറ്റം വരുത്തിയിരിക്കുന്നത്. നടതുറപ്പ് സമയം മാറ്റുന്നത് ഏതെങ്കിലും വ്യക്തിക്കോ, കുടുംബത്തിനോ വേണ്ടിയാകുന്നതിനെ ഹിന്ദു ഐക്യവേദി ശക്തമായി അപലപിക്കുന്നതായും. നവീകരണകലശത്തോടനുബന്ധിച്ച് നടക്കുന്ന നിയമനിശ്ചയം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇത്തരം നിര്‍ണ്ണായകമായ മാറ്റങ്ങള്‍ അനുസൃതമായ തീരുമാനങ്ങളെടുക്കേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. നടതുറപ്പുസമയം 3 മണിയായി തന്നെ നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തെ ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.
പ്രകൃതി ചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും
വള്ളിവട്ടം: എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി വരണമെന്ന് ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാചക പഠനക്കളരിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പ്രകൃതി ചികിത്സാ ക്യാമ്പ്, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, പൊതു സമ്മേളനം എന്നിവ നടന്നു. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ് അധ്യക്ഷനായി. പ്രകൃതി ചികിത്സയെക്കുറിച്ച് ഡോ.പി.എ.രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. ഡോ.വി.എസ്.വിജയന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വെച്ച് ബിന്ദ്യ ബാലകൃഷ്ണന്‍, ജോസ് പുലിക്കോട്ടില്‍ എന്നിവരെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ ആദരിച്ചു. വി.വി.ഇസ്മാലി, സലിം കാട്ടകത്ത്, എസ്.ഐ. കെ.എസ്.സുശാന്ത്, കെ.ആര്‍.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
പെന്‍ഷന്‍ സംരക്ഷണ സംഗമം നടത്തി
ഇരിങ്ങാലക്കുട – പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍സംരക്ഷണ സംഗമം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുന.പരിശോധിക്കുമെന്ന് എല്‍.ഡി.എഫ്.വാഗ്ദാനം നല്‍കിയിരുന്നു.ഇക്കാര്യത്തിലെ കാലവിളംബം ഗുണകരമാകില്ലെന്ന് സംഗമം വിലയിരുത്തി.ജോയിന്റ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു.മേഖലാ ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷനായി.എം.കെ.ഉണ്ണി,പി.കെ ഉണ്ണികൃഷ്ണന്‍,പി.ബി.മനോജ്കുമാര്‍,എന്‍.വി.നന്ദകുമാര്‍,പി.ആര്‍.റോഷന്‍,പി.എന്‍.പ്രേമന്‍, സി.കെ.സുഷമ,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.
ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ നിര്‍വ്വഹിച്ചു.ഇത്തവണത്തേ തിരുവുത്സവത്തോട് അനുബദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കച്ചേരി വളപ്പ് മുതല്‍ ക്ഷേത്രം വരെയുള്ള ദീപാലങ്കാരവും 60 അടിയോളം ഉയരവും 6 നിലകളുമുള്ള ആധുനിക ഫോറെക്‌സ് അലങ്കാരപ്പന്തലും ഐ സി എല്‍ ഗ്രൂപ്പ് ആണ് ഉത്സവത്തിനായി സമര്‍പ്പിക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെയാണ് ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം.ചടങ്ങില്‍ ഐ സി എല്‍ ഗ്രൂപ്പ് സി എം ഡി അനില്‍കുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടില്‍ ഭരതന്‍, അഡ്വ. രാജേഷ് തമ്പാന്‍, എ വി ഷൈന്‍, കെ.ജി സുരേഷ്, ഭക്ത ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.തിരുവുത്സവം പൂര്‍ണ്ണമായും irinjalakuda.com തല്‍സമയം സംപ്രേഷണം കാണാവുന്നതാണ്.
ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച
ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ നടക്കും.എസ് ഐ കെ.എസ്.സുശാന്ത് ഉദ്ഘാടനം ചെയ്യും. മൂന്ന് അംഗങ്ങള്‍ വീതമുള്ള നൂറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്, ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ്, അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ച് രൂപ വീതം സമ്മാനമായി നല്‍കും. മികച്ച ഷൂട്ടര്‍,ഗോള്‍കീപ്പര്‍, ടീം എന്നിവര്‍ക്കും ക്വാഷ് പ്രൈസ് നല്‍കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആന്റണി എല്‍.തൊമ്മാന അറിയിച്ചു.
നിയന്ത്രണം വിട്ട കാറിടിച്ച് 13 വയസ്സുക്കാരന്‍ മരിച്ചു.
കോണത്ത്കുന്ന് : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ബസിറങ്ങി നടന്ന് വരുകയായിരുന്ന 13 വയസുക്കാരന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു.വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.വെള്ളാങ്കാല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് സമീപം താമസിക്കുന്ന ഇളകുറിശ്ശി സുബ്രഹ്മുണ്യന്റെ മകന്‍ സൗരവ് (13) ആണ് അപകടത്തില്‍പെട്ടത്.കോണത്ത്കുന്ന് പമ്പിന് സമീപമുള്ള ബദ്ധുവിന്റെ വീട്ടിലേയ്ക്ക് പോവുകന്നതിനായി ബസിറങ്ങി നടന്ന് വരുകയായിരുന്ന സൗരവിനേ നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സൗരവിനേ ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.സ്ത്രിയാണ് കാറ് ഓടിച്ചിരുന്നത്.എന്നാല്‍ എതിര്‍വശത്ത് നിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ മറ്റൊരു വാഹനത്തേ മറികടക്കുകയും ചെയ്തപ്പോള്‍ എതിര്‍വശത്ത് നിന്ന് വരുകയായിരുന്ന കാര്‍ ഓടിച്ച സ്ത്രിയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് പ്രധാന കാരണം.തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുകളുടെ അമിത വേഗത്തിന് കടിഞ്ഞാടാന്‍ പോലീസ് ശ്രമിക്കാത്തത് വന്‍ പ്രതിഷേധമാണ് നാട്ടുക്കാരില്‍ നിന്നും ഉയരുന്നത്.
നിര്‍ധന കുടുംബത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി.
വെള്ളാങ്ങല്ലൂര്‍: നിര്‍ധന കുടുംബത്തിന് കെ.എസ്.ഇ.ബി യുടെ സഹായ ഹസ്തം.കെ.എസ്.ഇ.ബി. വെള്ളാങ്ങല്ലുര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വള്ളിവട്ടം പൈങ്ങോട് പാറപ്പുറം ചക്കാണ്ടി വീട്ടില്‍ സി.കെ. ലതയുടെ വീട്ടിലേക്കാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുകയും വൈദ്യുതീകരണം നടത്തുകയും ചെയ്തത്.വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു .വാര്‍ഡ് അംഗം ഷിബിന്‍ ആക്കിളിപ്പറമ്പില്‍, കെ എസ് ഇ ബി. വര്‍ക്കേഴ്‌സ് അസ്സോസ്സിയേഷന്‍ (സി.ഐ .ടി.യു.) ഭാരവാഹികളായ കെ.പി. ഡേവിസ്, ടി.കെ. റാഫി, കെ.വി. പവിത്രന്‍, വെള്ളാങ്ങല്ലുര്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വൈദ്യുതീകരണത്തിനായി വയറിംഗിന്റെ മുഴുവന്‍ സാമ്പത്തിക ചിലവും വഹിച്ചത് കൊടുങ്ങല്ലൂര്‍ കെ.എസ്.ഇ.ബി.ഡിവിഷനിലെ സൂപ്രണ്ട് കനകമണിയാണ്.