ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം.

727
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ നിര്‍വ്വഹിച്ചു.ഇത്തവണത്തേ തിരുവുത്സവത്തോട് അനുബദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കച്ചേരി വളപ്പ് മുതല്‍ ക്ഷേത്രം വരെയുള്ള ദീപാലങ്കാരവും 60 അടിയോളം ഉയരവും 6 നിലകളുമുള്ള ആധുനിക ഫോറെക്‌സ് അലങ്കാരപ്പന്തലും ഐ സി എല്‍ ഗ്രൂപ്പ് ആണ് ഉത്സവത്തിനായി സമര്‍പ്പിക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെയാണ് ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം.ചടങ്ങില്‍ ഐ സി എല്‍ ഗ്രൂപ്പ് സി എം ഡി അനില്‍കുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടില്‍ ഭരതന്‍, അഡ്വ. രാജേഷ് തമ്പാന്‍, എ വി ഷൈന്‍, കെ.ജി സുരേഷ്, ഭക്ത ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.തിരുവുത്സവം പൂര്‍ണ്ണമായും irinjalakuda.com തല്‍സമയം സംപ്രേഷണം കാണാവുന്നതാണ്‌.

Advertisement