നിയന്ത്രണം വിട്ട കാറിടിച്ച് 13 വയസ്സുക്കാരന്‍ മരിച്ചു.

5334
Advertisement

കോണത്ത്കുന്ന് : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ബസിറങ്ങി നടന്ന് വരുകയായിരുന്ന 13 വയസുക്കാരന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു.വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.വെള്ളാങ്കാല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് സമീപം താമസിക്കുന്ന ഇളകുറിശ്ശി സുബ്രഹ്മുണ്യന്റെ മകന്‍ സൗരവ് (13) ആണ് അപകടത്തില്‍പെട്ടത്.കോണത്ത്കുന്ന് പമ്പിന് സമീപമുള്ള ബദ്ധുവിന്റെ വീട്ടിലേയ്ക്ക് പോവുകന്നതിനായി ബസിറങ്ങി നടന്ന് വരുകയായിരുന്ന സൗരവിനേ നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സൗരവിനേ ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.സ്ത്രിയാണ് കാറ് ഓടിച്ചിരുന്നത്.എന്നാല്‍ എതിര്‍വശത്ത് നിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ മറ്റൊരു വാഹനത്തേ മറികടക്കുകയും ചെയ്തപ്പോള്‍ എതിര്‍വശത്ത് നിന്ന് വരുകയായിരുന്ന കാര്‍ ഓടിച്ച സ്ത്രിയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് പ്രധാന കാരണം.തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുകളുടെ അമിത വേഗത്തിന് കടിഞ്ഞാടാന്‍ പോലീസ് ശ്രമിക്കാത്തത് വന്‍ പ്രതിഷേധമാണ് നാട്ടുക്കാരില്‍ നിന്നും ഉയരുന്നത്.

 

Advertisement