സബ് ആര്‍ ടി ഓ ഓഫീസില്‍ വെച്ച് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം.

466

ഇരിങ്ങാലക്കുട : ടാക്സി പെര്‍മിറ്റില്ലാതെ കള്ളടാക്സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ വെച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനേസൈഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവേഴ്‌സ് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.മര്‍ദ്ദനമേറ്റ ഷാജനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഠാണവ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറി കണക്കിന് ടാക്‌സി ഡ്രൈവേഴ്‌സ് പ്രകടത്തില്‍ പങ്കെടുത്തു.കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനേസൈഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിന്‍സണ്‍ ജോര്‍ജ്ജ് ,തൃശൂര്‍ ജില്ലാ രക്ഷാധികാരി ജോസ് പൂത്തോള്‍,അരുണ്‍ ലാബി,ബാബുലേയന്‍,ഗീരിഷ് ഊരകം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Advertisement