പൈങ്ങോട് അനധികൃത മദ്യം, അരിഷ്ടം വില്പന തകൃതിയായി നടക്കുന്നതായി പരാതി.

845

വെള്ളാങ്ങല്ലുര്‍ : പഞ്ചായത്തിലെ പൈങ്ങോട് എല്‍ എല്‍ പി സ്‌കൂള്‍, പാല്‍ സൊസൈറ്റി, കള്ള് ഷാപ്പ്, കുന്നുംപുറം, റേഷന്‍ കട പരിസരങ്ങളില്‍ ആണ് വന്‍ തോതില്‍ മദ്യവും, അരിഷ്ടം വില്പനയും നടക്കുന്നതായി നാട്ടുക്കാര്‍ പരാതിപെടുന്നത്.കള്ള് ഷാപ്പ് നിര്‍ത്തിയപ്പോള്‍ ആണ് ഇവയുടെ വില്പന ഇവിടെ തുടങ്ങിയത്. കുറച്ച് നാള്‍ മുമ്പ് രണ്ടാമതും ഷാപ്പ് തുറന്നു എങ്കിലും മദ്യം, അരിഷ്ടം വില്പന തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വില്പനയില്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തു എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈസ്റ്റര്‍ സമയത്തു ധാരാളം വ്യാജന്മാര്‍ ഇവിടെ ഇറങ്ങിയിരുന്നു. വിഷുവിനു ഇനിയും വ്യാജന്മാര്‍ ഒഴുകും എന്നു കാര്യത്തില്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവും ഇല്ല. ഇരിങ്ങാലകുട, പൊക്ലായ്യ് തുടങ്ങിയ ബിവ്‌റെജ്കളില്‍ നിന്നാണ് മദ്യം വാങ്ങി വില്പന നടത്തുന്നത്. പ്രമുഖ കമ്പനിയുടെ ലേബല്‍ ഉള്ള അരിഷ്ടം ആണ് വില്പന നടത്തുന്നത്. ആരോഗ്യ വകുപ്പ്, എക്‌സ്‌സൈസ്സ് യാതൊരു വിധ പരിശോധനയും നടത്തുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.

Advertisement