പെന്‍ഷന്‍ സംരക്ഷണ സംഗമം നടത്തി

366
Advertisement

ഇരിങ്ങാലക്കുട – പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍സംരക്ഷണ സംഗമം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുന.പരിശോധിക്കുമെന്ന് എല്‍.ഡി.എഫ്.വാഗ്ദാനം നല്‍കിയിരുന്നു.ഇക്കാര്യത്തിലെ കാലവിളംബം ഗുണകരമാകില്ലെന്ന് സംഗമം വിലയിരുത്തി.ജോയിന്റ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു.മേഖലാ ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷനായി.എം.കെ.ഉണ്ണി,പി.കെ ഉണ്ണികൃഷ്ണന്‍,പി.ബി.മനോജ്കുമാര്‍,എന്‍.വി.നന്ദകുമാര്‍,പി.ആര്‍.റോഷന്‍,പി.എന്‍.പ്രേമന്‍, സി.കെ.സുഷമ,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.

Advertisement