നഗരസഭയിലെ അംഗനവാടികള്‍ക്ക് വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികള്‍ വിതരണം ചെയ്തു.

399
Advertisement

ഇരിങ്ങാലക്കുട : നഗരസഭയിലെ അംഗനവാടികള്‍ വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികളുടെ വിതരണോദ്ഘാടനം നടന്നു.32-ാം വാര്‍ഡിലെ ജവഹര്‍ അംഗനവാടിയില്‍ ജലസംഭരണി നല്‍കി കൊണ്ട് ചെയര്‍പേഴ്സണ്‍ നിമ്യാഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 60 അംഗനവാടികള്‍ക്ക് ജലസംഭരണി വിതരണം ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തി എന്‍പതിനായിരം രൂപയാണ് പദ്ധതിയിക്കായി മൊത്തം ചിലവ്.ചടങ്ങില്‍ ഐ സി ഡി എസ് പദ്ധതി പ്രകാരം കുട്ടികളുടെ മാനസികോല്ലാസത്തിനായി എഫ് എം റേഡിയോയും വിതരണം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജു,ഐ സി ഡി എസ് സുപ്രവൈസര്‍ ഷമീല,അംഗനവാടി ടീച്ചര്‍ അംബിക എന്നിവര്‍ സംസാരിച്ചു.

Advertisement