അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സ്വദേശികളായ തൊമ്മാന വീട്ടില്‍ പിന്റേ പോളിനും തരകന്‍പറമ്പില്‍ ജോണ്‍ സെബാസ്റ്റിയാനും ചേര്‍ന്ന് എടുത്ത ദുബായി ഡ്യൂട്ടി ഫ്രീ ടിക്കറ്റിനാണ് ഇത്തവണത്തേ ജാക്ക്‌പോട്ട് അടിച്ചത്.ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇരുവര്‍ക്കും ജാക്ക്‌പോട്ട് ലഭിച്ചിരിക്കുന്നത്.ദുബായില്‍ സ്വന്തമായി വാര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് പിന്റോ.ജോണ്‍ സെബ്യാസ്റ്റന്‍ നിസാന്‍ കമ്പനിയില്‍ സെയില്‍സ് സുപ്രവൈസറായി ജോലി ചെയ്യുന്നു.അപ്രതിക്ഷിതമായി കോടികണക്കിന് രൂപ ലഭിച്ച സന്തോഷത്തിലാണ് ഇരുവരുടെയും വീട്ടുക്കാര്‍.ജോണിന്റെ ഭാര്യ ലിയോണയുടെ പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനമായി മാറുകയായിരുന്നു ദുബായി ലോട്ടറിയെന്ന് അമ്മ ആനി പറഞ്ഞു.പിന്റെയും ഭാര്യ ധന്യയും രണ്ട് പെണ്‍കുട്ടികളും ഏറെനാളുകളായി ദുബായില്‍ തന്നേയാണ്.
ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ മൃതദേഹങ്ങള്‍ ഉറുമ്പരിക്കുന്നതായും എലികടിക്കുന്നതായും പരാതി.
ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി.പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്ന് പോലീസ്.കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിലാണ് ട്രാഫിക്ക് പോലിസ് എസ് ഐ തോമസ് വടക്കന്‍ ഈകാര്യം ചൂണ്ടിക്കാട്ടിയത്.മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ച്ചയാണ് മോര്‍ച്ചറിയിലെന്ന് പോലിസ് പറഞ്ഞു.തന്റെ ബദ്ധു മരിച്ച് മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം പുളിയുറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് യോഗത്തില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പോലിസ് രേഖപെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അത് എങ്ങനെയെന്ന പോലിസ് സര്‍ജന്റെ ചോദ്യത്തിന് മറുപടിയില്ലെന്നും പോലിസ് പറഞ്ഞു.പിന്നിടുള്ള അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി മനസിലായതെന്ന് അദേഹം പറഞ്ഞു.അപകട മരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.മുന്‍സിപ്പാലിറ്റിയുടെ അനാവസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.എന്നാല്‍ മോര്‍ച്ചറിയെ കുറിച്ച് ആരും തന്നേ ഇത്തരത്തില്‍ പരാതി അറിയിച്ചിട്ടില്ലെന്നും താലുക്കാശുപത്രി സുപ്രണ്ട് മിനിമോള്‍ പറഞ്ഞു.മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയുടെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി 5 ലക്ഷം രൂപ നവികരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും എലികളും മറ്റ് ക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ച് മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.
കാറളം പഞ്ചായത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
കാറളം : പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ ആനുകുല്യങ്ങള്‍ വിതരണം ചെയ്തു.പിക് അപ് വാന്‍,എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, ഫര്‍ണ്ണീച്ചര്‍, കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് ലാപ്‌ടോപ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ആണ് വിതരണം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍.എന്‍.കെ.ഉദയപ്രകാശ്, പഞ്ചായത്ത് പ്രസിഡണ്ട് കെ എസ്.ബാബു എന്നിവര്‍ ചേര്‍ന്നാണ് വിതണോദ്ഘാടനം നടത്തിയത്.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍. സെക്രട്ടറി പി.ബി.സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു.
കാട്ടൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. കെ രമേഷ്, വാര്‍ഡംഗം എം ജെ റാഫി , സര്‍വ്വശിക്ഷ അഭിയാന്‍ ഇരിങ്ങാലക്കുട ബി പി ഒ എന്‍ എസ് സുരേഷ്ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്തിലെ 5 പൊതുവിദ്യാലയങ്ങളില്‍ നന്നിുള്ള വിദ്യാര്‍ത്ഥികള്‍ അവരവരുടെ വിദ്യാലയമികവുകള്‍ അവതരിപ്പിച്ചു. കാട്ടൂര്‍ ജി എച്ച് എസ് പ്രധാനാധ്യാപിക ശാലിനി എസ് സ്വാഗതവും സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജെി ആന്റണി നന്ദിയും പറഞ്ഞു.
എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പ്രതിഭാകേന്ദ്രം ക്യാമ്പ്
ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിഭാകേന്ദ്രം ക്യാമ്പ് ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.മായ അധ്യക്ഷത വഹിച്ചു. വാസു മാഷ് മുഖ്യാതിഥിയായിരുന്നു.ബി ആര്‍ സി ട്രെയിനര്‍മാരായ ബിന്ദു,സ്മിതഎന്നിവര്‍ സന്നിഹിതരായിരുന്നു.നാടകം,നൃത്തം എന്നിവ ക്യാമ്പിന്റെ ആകര്‍ഷകങ്ങളായിരുന്നു
ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എസ്.എന്‍ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു. തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.കെ ഭരതന്‍ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്.ബാലവേദി പ്രസിഡണ്ട് ഗൗരി കെ പവനന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ലക്ഷ്മി കെ.പി അധ്യക്ഷത വഹിച്ചു. ലൈബ്രറി എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗീത ടീച്ചര്‍, മായ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുടയിലെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കായി സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിഞ്ഞാലക്കുട : നഗരസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് യുവതലമുറക്ക് കായികപരിശീലനത്തിനുവേണ്ടി നഗരസഭ പ്രദേശത്തെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം 2018 ഏപ്രില്‍ 10-ാം തിയ്യതി രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ഓഫീസ് അങ്കണത്തില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു.ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു അധ്യക്ഷത വഹിച്ചു.ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,കൗണ്‍സിലര്‍ പി വി ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സുജ സഞ്ജീവ് കുമാര്‍ ,സിസി ഷിബിന്‍ ,എം സി രമണന്‍ ,സിന്ധു ബൈജന്‍ ,ജിനി മാത്യു ,ബേബി ജോസ് കാട്ള എന്നിവര്‍ പങ്കെടുത്തു.യോഗത്തിന് നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ സ്വാഗതവും മുന്‍സിപ്പല്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി നന്ദിയും രേഖപ്പെടുത്തി.
മൂര്‍ക്കനാട് കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം
മൂര്‍ക്കനാട് : കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമിച്ചതായി പരാതി.വലിയവീട്ടില്‍ അജി (42),കരിപ്പിള്ളി സുമേഷ് (30) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ കഴിയുന്നത്.അജിയുടെ വീടിന് സമീപം വഴിയില്‍ ഒരു കൂട്ടം യുവാക്കള്‍ യുവതിയെ ശല്യം ചെയ്യുന്നത് അജിയും കൂട്ടുക്കാരും കാണുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇതിന് മുന്‍പ് ഇവര്‍ ഈ യുവാക്കളുടെ കഞ്ചാവ് ഉപയോഗത്തേ എതിര്‍ത്തിരുന്നതായും പറയുന്നുണ്ട്.മൂര്‍ക്കനാട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവദിവസമായ തിങ്കളാഴ്ച്ച ഉത്സവത്തിന് പോകാനിറങ്ങിയ അജിയും കൂട്ടുക്കാരെയും ഈ വൈരാഗ്യത്തിലാണ് രാത്രി 9.30 തോടെ അജിയുടെ വീട്ടില്‍ എത്തിയ അക്രമികള്‍ അജിയെയും സുമേഷിനെയും മര്‍ദ്ദിക്കുകയും ബൈക്ക് തല്ലിതകര്‍ക്കുകയും പുതിയ കാറില്‍ കോറിയിടുകയും മതില്‍ പൊളിക്കുകയും ചെയ്തത്.തുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കി ഇരിങ്ങാലക്കുട താലൂക്കാുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്നും രാത്രി 2 മണിയോടെ തിരിച്ചെത്തിയ അക്രമിസംഘം വീടിന്റെ ജനല തകര്‍ക്കുകയും ഭീക്ഷണി പെടുത്തിയായതായും പരാതിയില്‍ പറയുന്നു.ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അക്രമണം നടന്ന വീട് സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.
വാരിയര്‍ സമാജം മേഖല സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ പി.എം. രമേഷ് വാരിയര്‍, സെക്രട്ടറി കെ.വി. രാമചന്ദ്രന്‍, പി.വി. ശങ്കരനുണ്ണി, കെ.വി. രാജീവ്, ഐ. ഈശ്വരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ. വേണുഗോപാലന്‍ (പ്രസി), കെ.വി. ചന്ദ്രന്‍ (വൈസ് പ്രസി), കെ.വി. രാമചന്ദ്രന്‍ (സെക്ര), ടി. രാമന്‍കുട്ടി (ജോ. സെക്ര), ഇന്ദിര മുരളീധരന്‍ (ട്രഷ), വനിത വിഭാഗം ഭാരവാഹികളായി ഇന്ദിര ശശീധരന്‍ (പ്രസി), ഉഷദാസ് (സെക്ര), ദുര്‍ഗ്ഗാ ശ്രീകുമാര്‍(ട്രഷ), യുവജന വിഭാഗം ഭാരവാഹികളായി കെ.വി. രാജീവ് (പ്രസി), അനീഷ് എസ്. ദാസ് (സെക്ര), ടി. ലാല്‍ (ട്രഷ), എന്നിവരെ തിരഞ്ഞെടുത്തു.
ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌ക്കോ യൂത്ത് സെന്ററിലേയ്ക്ക് തൃശ്ശൂര്‍ ജില്ലാ ചെസ്സ് ആക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ നടത്തുന്ന ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു.ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൗണ്‍സിലര്‍ കുര്യന്‍ ജോസഫ്,പി ടി എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി,പീറ്റര്‍ ജോസഫ്,അജയഘോഷ്,യൂത്ത് സെന്റര്‍ പ്രസിഡന്റ് ജോണ്‍ ജസ്റ്റീന്‍ എന്നിവര്‍ പ്രസംഗിച്ചു.
എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ശിലസ്ഥാപനം നടത്തി
പടിയൂര്‍ : എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ബാങ്ക് പ്രസിഡന്റ് പി മണി ശിലസ്ഥാപനം നടത്തി. ചടങ്ങില്‍ ഡയാലീസിസിന് വിധേയരായ രോഗികള്‍ക്ക് 10000 രൂപ വീതം ധനസഹായം വിതരണം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് കെ വി ഹജീഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി കെ സുരേഷ് ബാബു,പി ജെ വിശ്വനാഥാന്‍,വി ആര്‍ രമേഷ്,ബിനോയ് കോലന്ത്ര,എ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം
കടലായി : പൂട്ടികിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി 4 പവന്‍ സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു . സ്‌കൂള്‍ മദ്രസ്സ അവധി പ്രമാണിച്ച് കടലായി ഇsപ്പുള്ളി അലിമോന്റെ ഭാര്യ ഷാഹിദയും രണ്ട് മക്കളും അവരുടെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞദിവസവും, അലിയുടെ ഉമ്മ ബുധനാഴ്ച കരൂപ്പടന്നയുള്ള അലിയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്കും പോയിരുന്നു. ഞായറാഴ്ച വൈകീട്ട് അലിയുടെ ഭാര്യയും മക്കളും വന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്.ഉടനെ ഇരിങ്ങാലക്കട പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി. എസ് ഐ കെ. എസ്. സുശാന്ത് സംഘവും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ധക്തരും തെളിവെടുപ്പിനെത്തി . പോലീസ് നായ മണം പിടിച്ച് മുന്‍വശത്തെ ഗേറ്റ് വഴി .റോഡിലൂടെ വീടിന്റെ വടക്ക് വശത്തുള്ള കടവരെ പോയി മടങ്ങി.
പൊതുമ്പുചിറ ജലസംഭരണിയാക്കുവാനുള്ള ആ രണ്ടുകോടി രൂപ എവിടെ …?
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വലിയ ജലാശയങ്ങളിലൊന്നായ പുല്ലൂര്‍ പൊതുമ്പുചിറ ജലസംഭരണിയാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കടലാസിലൊതുങ്ങിയ അവസ്ഥയിലാണ്. 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് ഇതിനായി രണ്ടുകോടി രൂപ വകയിരുത്തിയത്. പൊതുമ്പുചിറയുടെ ആഴം കൂട്ടി നാലുവശവും കരിങ്കല്‍ ഭിത്തി കെട്ടി ഉയര്‍ത്തി ജലസംഭരണി നിര്‍മിക്കുക എന്നുള്ളതായിരുന്നു പദ്ധതി. വര്‍ഷകാലത്ത് വിവിധ കൈത്തോടുകള്‍ വഴി എത്തിച്ചേരുന്ന വെള്ളം ചിറയില്‍ സംഭരിക്കുകയും പുഞ്ചകൃഷിക്കായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിലം ഒരുക്കുന്നതിനു മുരിയാട് കായലില്‍നിന്നും ഒഴുക്കിക്കളയുന്ന വെള്ളവും തോടുവഴി പൊതുമ്പുചിറയില്‍ എത്തിക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. ഇതുമൂലം വേനല്‍ക്കാലത്ത് പൊതുമ്പുചിറ നിറയെ വെള്ളമുണ്ടാകും. ഇതുവഴി സമീപപ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളം വറ്റാതെ നില്‍ക്കും. കൃഷി ആവശ്യത്തിനു ആവശ്യമായ വെള്ളവും ചിറയില്‍നിന്ന് ലഭിക്കുന്നതിനും സാധിക്കും. ശുദ്ധജലത്തിനു കിണറുകളെ മാത്രം ആശ്രയിക്കുന്ന പുല്ലൂര്‍-ഊരകം-അവിട്ടത്തൂര്‍ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇതു ഏറെ ആശ്വാസമേകുന്നതായിരുന്നു. വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിലുണ്ടാകുന്ന ശുദ്ധജലക്ഷാമത്തിനു പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ ബജറ്റ് പ്രസംഗത്തിലൊതുങ്ങി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ മഴക്കാലത്ത് വന്നതോടെ ചിറയുടെ ആഴം കണക്കാക്കുന്നതിനുപോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ പദ്ധതി കടലാസിലൊതുങ്ങിയ അവസ്ഥയാണ്.
നെല്ല് സംഭരണം അട്ടിമറിക്കാനുള്ള മില്ലുടമകളുടെ നീക്കം ചെറുക്കും- കര്‍ഷകസംഘം.
ഇരിങ്ങാലക്കുട : പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരില്‍ നിന്നും സപ്ലൈക്കോ അരി മില്ലുടമകള്‍ വഴി നെല്ല് സംഭരണം നടത്തുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും ചില മില്ലുടമകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പല പാടശേഖരങ്ങളില്‍ നിന്നും നെല്ല് ശേഖരിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്ന് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി.ചെമ്മണ്ട- പുളിയംപാടം കോള്‍ പടവുകളിലെ കര്‍ഷകരില്‍ നിന്നും നെല്ലില്‍ ഈര്‍പ്പം വളരെ കൂടുതലാണെന്നും,പതിര് ഉണ്ടെന്നും മറ്റുമുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ച് ചില ചെറുകിട മില്ലുകളുടെ ഏജന്റുമാര്‍ നെല്ലെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മടങ്ങിപ്പോകുകയും,ക്വിന്റലിന് 15 കിലോഗ്രാം വീതം തൂക്കത്തില്‍ കുറയ്ക്കുമെന്നും, സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 23.30 രൂപ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് കര്‍ഷകനെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ബിപറഞ്ഞു. മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കില്‍ കര്‍ഷകര്‍ അക്കാര്യം പ്രാദേശിക നിരീക്ഷക സമിതിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.എസ്.സജീവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍, ടി.ജി.ശങ്കരനാരായണന്‍,കെ.പി.ദിവാകരന്‍ മാസ്റ്റര്‍,എം.ബി.രാജു എന്നിവര്‍ പ്രസംഗിച്ചു.
കിഡ്‌നി ദാനം നടത്തിയ സി.റോസ് ആന്റോയ്ക്ക് സ്വീകരണം
പുല്ലൂര്‍ : ഇരു കിഡ്‌നികളും തകരാറിലായ ആസാദ് റോഡ് സ്വദേശി വി വി തിലകന് കിഡ്‌നി ദാനം ചെയ്ത സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാമി ഡോ.സി.റോസ് ആന്റോയ്ക്ക് സ്വജന സമുദായ സഭ പുല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ യോഗം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.വി വി തിലകന്‍ ചികിത്സനിധി ചെയര്‍മാന്‍ വിക്ടറി തൊഴുത്തുംപറമ്പില്‍,വാര്‍ഡ് കൗണ്‍സിലര്‍ മീനാക്ഷി ജോഷി,കെ ജി മോഹനന്‍ മാസ്റ്റര്‍,എന്നിവര്‍ സംസാരിച്ചു.സ്മിജിത് കുമാര്‍ സ്വഗതവും,എം വി രവിന്ദ്രന്‍ നന്ദിയും പറഞ്ഞു.
വൈദ്യൂതി മുടങ്ങും
ഇരിങ്ങാലക്കുട : 11 കെ വി ലൈനില്‍ പണി നടക്കുന്നതിനാല്‍ അരിപ്പാലം സെന്റര്‍,പതിയാംകുളങ്ങര,തോപ്പ്,പായമ്മല്‍,ചെറിയകുളം,എസ് എന്‍ നഗര്‍,നെറ്റിയാട്,എടക്കുളം,പുഞ്ചപ്പാടം,എലത്തലകാട്,ഐക്കരകുന്ന്,ചേലൂര്‍ എന്നിവിടങ്ങളില്‍ 10-04-2018 ചെവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 വരെ വൈദ്യൂതി മുടങ്ങുമെന്ന് ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
യുവമോര്‍ച്ച പടിയൂര്‍ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി
പടിയൂര്‍ : യുവമോര്‍ച്ച പടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 9 യൂണിറ്റ് സമ്മേളനങ്ങളും ഒരു യൂണിറ്റ് രൂപികരയോഗവും നടന്നു. ഏപ്രില്‍ മാസം തുടക്കം കുറിച്ച യുവമോര്‍ച്ച യൂണിറ്റ് സമ്മേളനങ്ങള്‍ എല്ലാം പൂര്‍ത്തിയായി മെയ് മാസത്തില്‍ മുഴുവന്‍ യൂണിറ്റ് പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കൊണ്ട് പഞ്ചായത്ത് സമ്മേളനം നടത്തും എന്ന് യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായി അറിയിച്ചു. യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് വിവിധ യൂണിറ്റുകളിലായി അരുണ്‍ കിഷോര്‍ ,മണികണ്ഠന്‍, ഋജികേശ്, രാഹുല്‍ ,നിഖില്‍ ,രാഹുല്‍ ടി ആര്‍ ,അബിന്‍ ,സാരഗ്, അജിത്ത് എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ , ബിനോയ് കോലാന്ത്ര, ശ്യാംജിമാടത്തിങ്കല്‍, അജിഷ് പൈക്കാട്ട്, രഞ്ചിത്ത് സി ബി ,സജി ഷൈജുകുമാര്‍, സന്ദീപ് എന്നിവര്‍ യോഗങ്ങള്‍ക്കു നേതൃത്വം നല്‍കി സംസാരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമാണ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയതെന്നും നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തുമെന്ന് അഖിലാഷ് വിശ്വനാഥന്‍ അറിയിച്ചു..കേന്ദ്ര സര്‍ക്കാറിന്റെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ കൊടുക്കുന്ന പദ്ധതി (ഉജ്ജ്വല്‍ യോജന) യൂണിറ്റ് തലത്തിലെ എല്ലാ വിടുകളും സമ്പര്‍ക്കം ചെയ്ത് നടപ്പിലാക്കുമെന്നും യൂണിറ്റ് കേന്ദ്രങ്ങളില്‍ പൊള്ളുന്ന ചൂടില്‍ ദാഹമകറ്റാനുള്ള തണീര്‍ പന്തലുകള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി
തൊമ്മാന : തെമ്മാനയിലെ സ്‌നേഹത്തിന്റെയും സാഹോദ്യര്യത്തിന്റെയും കൂട്ടായ്മ്മയായ ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി.തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി മാത്യു രാജ് കള്ളിക്കാടന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ എ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ എ & എ എസ് ലഭിച്ച രാഹുല്‍ രാജഗോപാലിനെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ആദരിച്ചു.ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണ്ണി,അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാലന്‍,സെക്രട്ടറി ബാബു ഫ്രാന്‍സിസ്,സജീവന്‍ പൊറ്റക്കല്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരിസര ശുചികരണവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം.
ഇരിങ്ങാലക്കുട : ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം റോഡരികില്‍ ഒളിഞ്ഞിരുന്ന അക്രമികള്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊണ്ട് വിടാന്‍ വന്ന കയ്പമംഗലം മുരിയാംതോട് സ്വദേശി മുഹമ്മദാലിയുടെ വാഗണര്‍ കാറിനാണ് ഒളിച്ചിരുന്നുള്ള കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നത്.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണമായിരുന്നു.സ്വകാര്യ ബസുകളും കടകളും തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കില്ലും ബസുകള്‍ നിരത്തിലിറങ്ങിയില്ല.തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ചില കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു.പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയിലാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്.കുട്ടംകുളം പരിസരത്ത് നിന്നാരംഭിച്ച ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം ഠാണവ് വഴി ചന്ത ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.ഇതിനിടയില്‍ തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബദ്ധമായി അടപ്പിച്ചു.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പട്ടികജാതി ,പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെ കുറിച്ച് ജുഡീഷ്യണല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി വോളീബോള്‍ ടൂര്‍ണമെന്റില്‍ എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി
ഇരിങ്ങാലക്കുട : പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന വോളീബോള്‍ ടൂര്‍ണമെന്റില്‍,സൗഹൃദ പള്ളം ടീമിനെ തോല്‍പിച്ച്, എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി.തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.ഓള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് പ്രസിഡന്റ് ടോം ജെ മാമ്പിള്ളി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി ക്ലബ് അംഗങ്ങളായ ജോണ്‍ ജോര്‍ജ്ജ്,ഡോണ്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.ടൂര്‍ണമെന്റില്‍ നിന്ന് സ്വരൂപിച്ച തുകയില്‍ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.