അവിട്ടത്തൂര്‍ സ്വദേശികള്‍ക്ക് 10 ലക്ഷം ഡോളറിന്റെ ദുബായ് ജാക്ക്‌പോട്ട്

1835
Advertisement

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സ്വദേശികളായ തൊമ്മാന വീട്ടില്‍ പിന്റേ പോളിനും തരകന്‍പറമ്പില്‍ ജോണ്‍ സെബാസ്റ്റിയാനും ചേര്‍ന്ന് എടുത്ത ദുബായി ഡ്യൂട്ടി ഫ്രീ ടിക്കറ്റിനാണ് ഇത്തവണത്തേ ജാക്ക്‌പോട്ട് അടിച്ചത്.ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇരുവര്‍ക്കും ജാക്ക്‌പോട്ട് ലഭിച്ചിരിക്കുന്നത്.ദുബായില്‍ സ്വന്തമായി വാര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് പിന്റോ.ജോണ്‍ സെബ്യാസ്റ്റന്‍ നിസാന്‍ കമ്പനിയില്‍ സെയില്‍സ് സുപ്രവൈസറായി ജോലി ചെയ്യുന്നു.അപ്രതിക്ഷിതമായി കോടികണക്കിന് രൂപ ലഭിച്ച സന്തോഷത്തിലാണ് ഇരുവരുടെയും വീട്ടുക്കാര്‍.ജോണിന്റെ ഭാര്യ ലിയോണയുടെ പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനമായി മാറുകയായിരുന്നു ദുബായി ലോട്ടറിയെന്ന് അമ്മ ആനി പറഞ്ഞു.പിന്റെയും ഭാര്യ ധന്യയും രണ്ട് പെണ്‍കുട്ടികളും ഏറെനാളുകളായി ദുബായില്‍ തന്നേയാണ്.

Advertisement