കിഡ്‌നി ദാനം നടത്തിയ സി.റോസ് ആന്റോയ്ക്ക് സ്വീകരണം

445

പുല്ലൂര്‍ : ഇരു കിഡ്‌നികളും തകരാറിലായ ആസാദ് റോഡ് സ്വദേശി വി വി തിലകന് കിഡ്‌നി ദാനം ചെയ്ത സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാമി ഡോ.സി.റോസ് ആന്റോയ്ക്ക് സ്വജന സമുദായ സഭ പുല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ യോഗം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.വി വി തിലകന്‍ ചികിത്സനിധി ചെയര്‍മാന്‍ വിക്ടറി തൊഴുത്തുംപറമ്പില്‍,വാര്‍ഡ് കൗണ്‍സിലര്‍ മീനാക്ഷി ജോഷി,കെ ജി മോഹനന്‍ മാസ്റ്റര്‍,എന്നിവര്‍ സംസാരിച്ചു.സ്മിജിത് കുമാര്‍ സ്വഗതവും,എം വി രവിന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement