വാരിയര്‍ സമാജം മേഖല സമ്മേളനം നടന്നു

427
Advertisement

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ പി.എം. രമേഷ് വാരിയര്‍, സെക്രട്ടറി കെ.വി. രാമചന്ദ്രന്‍, പി.വി. ശങ്കരനുണ്ണി, കെ.വി. രാജീവ്, ഐ. ഈശ്വരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ. വേണുഗോപാലന്‍ (പ്രസി), കെ.വി. ചന്ദ്രന്‍ (വൈസ് പ്രസി), കെ.വി. രാമചന്ദ്രന്‍ (സെക്ര), ടി. രാമന്‍കുട്ടി (ജോ. സെക്ര), ഇന്ദിര മുരളീധരന്‍ (ട്രഷ), വനിത വിഭാഗം ഭാരവാഹികളായി ഇന്ദിര ശശീധരന്‍ (പ്രസി), ഉഷദാസ് (സെക്ര), ദുര്‍ഗ്ഗാ ശ്രീകുമാര്‍(ട്രഷ), യുവജന വിഭാഗം ഭാരവാഹികളായി കെ.വി. രാജീവ് (പ്രസി), അനീഷ് എസ്. ദാസ് (സെക്ര), ടി. ലാല്‍ (ട്രഷ), എന്നിവരെ തിരഞ്ഞെടുത്തു.

 

Advertisement