കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു.

357
Advertisement

കാട്ടൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. കെ രമേഷ്, വാര്‍ഡംഗം എം ജെ റാഫി , സര്‍വ്വശിക്ഷ അഭിയാന്‍ ഇരിങ്ങാലക്കുട ബി പി ഒ എന്‍ എസ് സുരേഷ്ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്തിലെ 5 പൊതുവിദ്യാലയങ്ങളില്‍ നന്നിുള്ള വിദ്യാര്‍ത്ഥികള്‍ അവരവരുടെ വിദ്യാലയമികവുകള്‍ അവതരിപ്പിച്ചു. കാട്ടൂര്‍ ജി എച്ച് എസ് പ്രധാനാധ്യാപിക ശാലിനി എസ് സ്വാഗതവും സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജെി ആന്റണി നന്ദിയും പറഞ്ഞു.

Advertisement