ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

466
Advertisement

തൊമ്മാന : തെമ്മാനയിലെ സ്‌നേഹത്തിന്റെയും സാഹോദ്യര്യത്തിന്റെയും കൂട്ടായ്മ്മയായ ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി.തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി മാത്യു രാജ് കള്ളിക്കാടന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ എ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ എ & എ എസ് ലഭിച്ച രാഹുല്‍ രാജഗോപാലിനെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ആദരിച്ചു.ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണ്ണി,അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാലന്‍,സെക്രട്ടറി ബാബു ഫ്രാന്‍സിസ്,സജീവന്‍ പൊറ്റക്കല്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരിസര ശുചികരണവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

Advertisement