പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം

756
Advertisement

കടലായി : പൂട്ടികിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി 4 പവന്‍ സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു . സ്‌കൂള്‍ മദ്രസ്സ അവധി പ്രമാണിച്ച് കടലായി ഇsപ്പുള്ളി അലിമോന്റെ ഭാര്യ ഷാഹിദയും രണ്ട് മക്കളും അവരുടെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞദിവസവും, അലിയുടെ ഉമ്മ ബുധനാഴ്ച കരൂപ്പടന്നയുള്ള അലിയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്കും പോയിരുന്നു. ഞായറാഴ്ച വൈകീട്ട് അലിയുടെ ഭാര്യയും മക്കളും വന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്.ഉടനെ ഇരിങ്ങാലക്കട പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി. എസ് ഐ കെ. എസ്. സുശാന്ത് സംഘവും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ധക്തരും തെളിവെടുപ്പിനെത്തി . പോലീസ് നായ മണം പിടിച്ച് മുന്‍വശത്തെ ഗേറ്റ് വഴി .റോഡിലൂടെ വീടിന്റെ വടക്ക് വശത്തുള്ള കടവരെ പോയി മടങ്ങി.

Advertisement