പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി വോളീബോള്‍ ടൂര്‍ണമെന്റില്‍ എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി

370
Advertisement

ഇരിങ്ങാലക്കുട : പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന വോളീബോള്‍ ടൂര്‍ണമെന്റില്‍,സൗഹൃദ പള്ളം ടീമിനെ തോല്‍പിച്ച്, എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി.തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.ഓള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് പ്രസിഡന്റ് ടോം ജെ മാമ്പിള്ളി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി ക്ലബ് അംഗങ്ങളായ ജോണ്‍ ജോര്‍ജ്ജ്,ഡോണ്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.ടൂര്‍ണമെന്റില്‍ നിന്ന് സ്വരൂപിച്ച തുകയില്‍ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

Advertisement