ഇരിങ്ങാലക്കുട : ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട റീജിണല്‍ ജനറല്‍ ബോഡി യോഗം നടന്നു.ഇരിങ്ങാലക്കുട താജ് റെസിഡന്‍സിയില്‍ വെച്ച് നടന്ന യോഗം ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഏലിയാസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.കുഞ്ഞുമെയ്തീന്‍ കെ കെ അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരാവാഹികളായി ഹരി ടി ആര്‍ ചെയര്‍മാന്‍,രജിത വൈസ് ചെയര്‍മാന്‍,കൃഷ്ണദാസ് പി വി സെക്രട്ടറി,മിഥുന്‍ ഘോഷ് ജോ.സെക്രട്ടറി, ജോസഫ് തെക്കന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
പുല്ലൂര്‍ ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി
പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ച്ചു.വൈകീട്ട് വീടുകളില്‍ നിന്നും അമ്പ് എഴുന്നള്ളിപ്പ് നടന്നു.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിച്ചു വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ച്ചു.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ച്ചു.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കി 4 മണിയ്ക്ക് ഇടവകയിലെ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തി തിരുന്നാള്‍ പ്രദക്ഷണം നടന്നു.23 ന് പൂര്‍വ്വികരുടെ സ്മരണ.വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,വര്‍ഗീസ് മമായിപറമ്പില്‍,കെ കെ ജോസഫ്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പി കെ ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : പുതിയ കാലത്തേ ദലിത് ചിന്തകള്‍ക്കും ഉണര്‍വ്വുകള്‍ക്കും പ്രചോദനവും ആവേശവുമാണ് ചാത്തന്‍ മാസ്റ്ററെന്ന് രാജിവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജ്ജ് വി. ആര്‍. അനൂപ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരഭൂമിയില്‍ പി.കെ.ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി ഐ (എം എല്‍ ) റെഡ് സ്റ്റാര്‍ സംസ്ഥാന നേതാവ് രാജേഷ് അപ്പാട്ട്, അഡ്വ: പി.കെ.നാരായണന്‍, എം എം കാര്‍ത്തികേയന്‍, ഏ.കെ.ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി.എന്‍ സുരന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വിജയന്‍ സ്വാഗതവും, അഡ്വ.സി കെ.ദാസന്‍ നന്ദിയും പറഞ്ഞു.
വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : ബാലസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയുടെനേതൃത്വത്തിലുള്ള വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. 17മുതല്‍ 21 വരെ കൊരട്ടി പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ പരിശീലനം ലഭിച്ച 20 ബാലസംഘം കൂട്ടുകാര്‍ ആണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. പര്യടനത്തിന്റെ ഔപചാരികമായ ഉത്ഘാടനം അവിട്ടത്തൂര്‍ എസ് എന്‍ ഡി പി ഹാളില്‍ വച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ നിര്‍വഹിച്ചു. കുമാരി അര്‍ച്ചന അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം ഏരിയ കണ്‍വീനര്‍ സോണി മാഷ്, ബാലസംഘം ജില്ലാ കമ്മിറ്റി മെമ്പര്‍ പ്രഭാകരന്‍ വടാശ്ശേരി, സി പി ഐ (എം ) വേളൂക്കര ഈസ്റ്റ് സെക്രട്ടറി കെ കെ മോഹനന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, കെ എല്‍ ജോസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പര്യടനം ഏരിയയിലെ 13ലോക്കല്‍ കമ്മിറ്റികളിലും 4ദിവസം തുടര്‍ച്ചയായി പര്യടനം നടത്തി പൊറത്തിശ്ശേരിയില്‍ 25 ന് വൈകുന്നേരം സമാപിക്കും
പി.കെ.ചാത്തമാസ്റ്റര്‍ അനുസ്മരണവും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ഇരിങ്ങാലക്കുട : പഴയകാല പ്രാകൃത സംസ്‌ക്കാരം ആധുനിക സമൂഹത്തില്‍ തിരിച്ച് കൊണ്ട് വരുവാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആപല്‍കരമായ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി പി ഐ ജില്ലാകൗണ്‍സില്‍ അംഗം ടി കെ സുധീഷ് അഭിപ്രായപ്പെട്ടു.ആദ്യ കേരള സംസ്ഥാന മന്ത്രിയും സമൂഹ്യ നവേത്ഥാന പരിഷ്‌കര്‍ത്താവുമായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.മണ്ഡലം സെക്രട്ടറിപി.മണി,എന്‍.കെ.ഉദയപ്രകാശ്,എം.ബി.ലത്തീഫ്,കെ.വി.രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .കെ.നന്ദനന്‍ അധ്യക്ഷന്‍ വഹിച്ചു.
ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 23ന്
ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ഏപ്രില്‍ 23നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണിപൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തില്‍ നിറക്കും. പൂജാവിധികളാല്‍ ചൈതന്യപൂര്‍ണ്ണമാക്കിയ കളഭം രാവിലെ 9മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദര്‍ശനത്തിന് ശ്രേഷ്ഠമാണ്. നമസ്‌കാരമണ്ഡപത്തില്‍ വെച്ചാണ് പൂജകള്‍ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം, എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും. പല കാരണങ്ങള്‍ കൊണ്ടും ലോപം സംഭവിച്ചേക്കാവുന്ന ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് ആചാരാനുഷ്ഠാനങ്ങളോടെ കളഭാഭിഷേകം നടത്തപ്പെടുന്നത്.ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളി
പടിയൂര്‍ :ലോക ഭൗമദിനത്തില്‍ പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.എടതിരിഞ്ഞി പോത്താനി റോഡില്‍ കാരണത്ത് വീട്ടില്‍ ഷിബുവിന്റെ വീടിന് മുന്നിലായാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.രാവിലെ അസഹ്യമായ മണം മൂലം പരിസരം പരിശോധിച്ചപ്പോഴാണ് മാലിന്യം ശ്രദ്ധയില്‍ പെട്ടത്. ഒരാഴ്ച മുന്‍ ഇത്തരത്തില്‍ ഭക്ഷണമാലിന്യവും ഇതേ സ്ഥലത്ത് തള്ളിയിരുന്നു. രാത്രി ഒരു മണിക്കൂര്‍ ഇടവേളയില്‍ മൂന്നുതവണയാണ് മാലിന്യം തള്ളാന്‍ ടാങ്കര്‍ ലോറികള്‍ എത്തുന്നത് സമീപത്തേ വീട്ടിലെ CCTV ദ്യശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധര്‍ക്ക് എതിരെ കര്‍ശനനടപടി എടുക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകന് ശരത് പോത്താനി യുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു
പുല്ലൂരില്‍ നിന്നും കഞ്ചാവ് പിടികൂടി.
പുല്ലൂര്‍: മുല്ലക്കാട് ആള്‍ച്ചിറ പാടം ലിങ്ക് റോഡില്‍ നിന്നും കഞ്ചാവും മായീ യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ആനന്ദപുരം സ്വദേശി തട്ടാപറമ്പില്‍ അജയദാസ് (21) നെയാണ് പിടികൂടിയത്.20 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്‌സൈസ് സംഘത്തില്‍ ടി.എ ഷഫീക്ക് ,എന്‍.കെ ഷാജി ,അനീഷ് കെ.എ , ടി.ആര്‍ ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്
ചിട്ടിതട്ടിപ്പ്; ആധാരങ്ങള്‍ തിരികെ കിട്ടാന്‍ തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: ചിട്ടി തട്ടിപ്പിലൂടെ പിടിച്ചുവെച്ച ആധാരങ്ങള്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നു. മതിലകം, മൂന്നുപീടിക ഭാഗങ്ങളില്‍ 15 ദിവസത്തിനകം ലോണ്‍ എടുത്തുനല്‍കുമെന്ന് പരസ്യം നല്‍കി ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചളിങ്ങാടുള്ള സുലൈമാനെന്നയാളും അഞ്ചോളം ചിട്ടികമ്പനികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലുമുള്ള കുറി കമ്പനികളാണ് തട്ടിപ്പിന് പിറകിലെന്നും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞെങ്കിലും തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നില്ലെന്ന് മത്രമല്ല, തങ്ങളുടെ വസ്തുവിന്റെ ഈടിലെടുത്ത ഭീമമായ കടബാധ്യതയുടെ പേരില്‍ ചിട്ടികമ്പനികള്‍ വ്യവഹാരങ്ങള്‍ നല്‍കി വസ്തു ജപ്തി ചെയ്യാനുള്ള നീക്കമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒളിവിലായിരുന്ന സുലൈമാനെ തട്ടിപ്പിനിരയായവര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചെങ്കിലും ചിട്ടികമ്പനികളെ പ്രതികളാക്കാതെ ദുര്‍ബലമായ ചാര്‍ജ്ജാണ് പോലീസ് കോടതിയില്‍ കൊടുത്തിരിക്കുന്നത്. കുറ്റവിചാരണ നടന്നാലും പ്രതി രക്ഷപ്പെടണമെന്ന മുന്‍ധാരണയോടെയാണ് പോലീസ് കോടതിയില്‍ ചാര്‍ജ്ജ് നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കൂലിപ്പണിക്കാരും ഓട്ടോ ഡ്രൈവര്‍മാരുമായിട്ടുള്ള സാധാരണ കുടുംബങ്ങളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഒന്നും രണ്ടും ലക്ഷം രൂപ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് നല്‍കി പത്തും പതിനെട്ടും ലക്ഷം രൂപവരെയുള്ള സംഖ്യയാണ് സുലൈമാനെ മുന്‍നിറുത്തി മാഫിയ തട്ടിയെടുത്തിരിക്കുന്നത്. അതിനാല്‍ തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ ആവശ്യപ്പെട്ടും തങ്ങളെ കടബാധ്യതകളില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലേഡ് ബാങ്ക് ചിട്ടി ചൂഷണത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. കാളമുറിയില്‍ നടക്കുന്ന സമരം രാവിലെ പത്തിന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രൊഫ. കുസുമം ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഇടപെട്ട് തട്ടിപ്പ് സംഘങ്ങളെ സഹായിക്കുന്ന വിചാരണ കേസുകള്‍ മരവിപ്പിച്ച് ചിട്ടി കമ്പനികളെ കൂടി പ്രതികളാക്കി കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമിതി ഭാരവാഹികളായ കെ.കെ. ഉസ്മാന്‍, പി.എ. കുട്ടപ്പന്‍, പി.ജെ. മാനുവല്‍, വി.സി. ജന്നി, ജമീല തുടങ്ങിയവര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നവതിയുടെ നിറവില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മാടിവിളിച്ച് തുമ്പൂരിലെ മൂന്ന് ഗ്രാമവിദ്യാലയങ്ങള്‍
തുമ്പൂര്‍: വ്യത്യസ്ത മാനേജുമെന്റുകള്‍ ഒരേ കോമ്പൗണ്ടില്‍ പലകാലത്തായി ആരംഭിച്ച മൂന്ന് സ്‌കൂളുകള്‍. അവ ഒരേ ഞെട്ടില്‍ വിരിഞ്ഞ പൂക്കള്‍ പോലെ തുമ്പൂര്‍ ഗ്രാമവാസികളുടെ സ്വപ്നസാഫല്യമായി നിലകൊള്ളുന്നു. പണ്ട് ഓണം കേറാമൂലയായിരുന്ന തുമ്പൂരിലെ പഴയ തലമുറ ജാതിമതഭേദമെന്യേ ഒത്തുചേര്‍ന്നു നടത്തിയ പരിശ്രമങ്ങള്‍ നൂറുമേനിവിളഞ്ഞതിന്റെ നിത്യസ്മാരകങ്ങളാണ് അവ. 1926ല്‍ സ്ഥാപിക്കപ്പെട്ട’് നവതിയുടെ നിറവിലെത്തിയ തുമ്പൂര്‍ എല്‍.പി.സ്‌കൂളിന്റെയും 1941 ല്‍ സ്ഥാപിക്കപ്പെട്ട’ യു.പി.സ്‌കൂളിന്റെയും 1946ല്‍ സ്ഥാപിക്കപ്പെട്ട’ റൂറല്‍ ഹൈസ്‌കൂളിന്റെയും സംയുക്ത പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം 21-ാം തിയ്യതി ഞായറാഴ്ച നടക്കും.
കൊച്ചി മഹാരാജാവ ് തുമ്പൂര്‍-കൊമ്പിടി പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അനുവദിച്ച സ്‌കൂളാണ് തുമ്പൂര്‍ എല്‍.പി.സ്‌കൂള്‍. പത്ത് കിലോമീറ്റര്‍ അകലെ ഇരിഞ്ഞാലക്കുടയില്‍ മാത്രമാണ് അക്കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടായിരുന്നത.് 1926ല്‍ തികച്ചും അവികസിതമായ ഒരു ഗ്രാമപ്രദേശത്ത് പെണ്‍കുട്ടികള്‍ക്കുമാത്രമായി എല്‍.പി.സ്‌കൂള്‍ ആരംഭിക്കുക എന്ന ശ്രമകരമായ ദൗത്യം ഹോളി ഫാമിലി സന്യാസസമൂഹം ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. ഒന്ന് ,രണ്ട് ക്ലാസ്സുകള്‍ തുമ്പൂര്‍ മഠത്തിന്റെയും പള്ളിയുടെയും വരാന്തയിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. സി.ക്രിസ്റ്റീനയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.
തുമ്പൂര്‍ സ്വദേശിയല്ലെങ്കിലും പിന്നീട് ആ പ്രദേശത്തുകാരനായിത്തീര്‍ന്ന സി.എം.വെങ്കിടകൃഷ്ണയ്യരുടെ നേതൃത്വത്തില്‍ 1941 ല്‍ വാടകക്കെട്ട’ിടത്തില്‍ ആരംഭിച്ച യു.പി.സ്‌കൂള്‍ നാലര ക്ലാസ്സ് മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്തകാലം വരെ ഈ വിദ്യാലയം പട്ടരുടെ സ്‌കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 1946ല്‍ തുടങ്ങിയ റൂറല്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കിയത്. സ്‌കൂള്‍ നടത്തിപ്പിന് ചേറാട്ട് രാമന്‍ നായര്‍, പി.സി. കുഞ്ഞു വറീത് എിവരുടെ നേതൃത്വത്തില്‍ കെ.കുമാരന്‍,കെ.ഒ.ലോനപ്പന്‍, ഇ.എ.കൊച്ച ന്തോണി, എം.സി.വാറു, പി.പി.അന്തോണി,ഇ.എ.മാത്യു, ഇ.എ.വറീത്,ഇ.ഒ. ഇട്ട്യേച്ചന്‍, കെ.കെ.വേലു, കെ.എ.ജോസഫ് എന്നിവര്‍ അടങ്ങുന്ന ജാതിമതഭേദമില്ലാതെ രൂപീകരിക്കപ്പെട്ട’ പത്തംഗ സമിതിയാണ് ഹൈസ്‌കൂള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആദ്യപരിശ്രമങ്ങള്‍ നടത്തിയത്. ശ്രീമതി.പി.പി.ശ്രീദേവിയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
ഇരിഞ്ഞാലക്കുട ബിഷപ്പ് ആയിരുന്ന കാലംചെയ്ത മാര്‍ ജയിംസ് പഴയാറ്റില്‍, യൂറോപ്പിലെ റോമന്‍ കത്തോലിക്ക അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍.സ്റ്റീഫന്‍ ചിറപ്പണത്ത്, മൊസാംബിക്ക് ആര്‍ച്ച്ബിഷപ്പ് മാര്‍.ജോര്‍ജ്ജ് പാനികുളം,കേരളനിയമസഭ മുന്‍ സെക്രട്ടറി ഡോ.എം.സി.വല്‍സന്‍, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ മുന്‍ ഡയറക്ടര്‍ അരവിന്ദാക്ഷന്‍, കൊച്ചി ദേവസ്വം വിജിലന്‍സ് കമ്മീഷണര്‍ ആര്‍.കെ.ജയരാജ്, പ്രൊഫ.പി.സി.തോമസ്, സിനിമാസംവിധായകരായ അരുണ്‍ ശേഖര്‍, അശ്വതി ഗോപിനാഥ്, ‘pwd rtd ചീഫ് എഞ്ചിനിയര്‍ കെ.കെ..ലളിത, കാര്‍ഡിയോളജിസ്റ്റ് ഡോ.സി.ബിനോയ്, എഴുത്തുകാരന്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍, പി.കെ.കിട്ടന്‍ തുടങ്ങിയവര്‍ പ്രശസ്ത പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
ഞായാറാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ അസംബ്ലിയോടെ ആരംഭിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 4 മണിവരെ വിവിധ ബാച്ചുകളുടെ ഒത്തുചേരലിന് വേദിയാകുമെന്ന് ആഘോഷ സമിതി ഭാരവാഹികളായ തുമ്പൂര്‍ ലോഹിതാക്ഷന്‍, സി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.എല്ലാ പൂര്‍വ്വ അദ്ധ്യാപകരെയും വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആദരിക്കും.തുടര്‍ന്ന് മെഗാ ഷോ,വര്‍ണ്ണമഴ എന്നിവ അരങ്ങേറും.വൈകീട്ടത്തെ സംഗമം 99 തികഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥി പി.ചന്ദ്രശേഖരവാര്യര്‍ ദീപം കൈമാറി ഉദ്ഘാടനം ചെയ്യും.
തുമ്പൂര്‍ ലോഹിതാക്ഷന്‍ 9446401607
പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് 9447201159
നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം
ഇരിങ്ങാലക്കുട: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.ഇത് അവഗണിച്ച് വീണ്ടും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാറും പ്രതിപക്ഷ കൗണ്‍സിലര്‍ സി സി ഷിബിനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.ബൈപ്പാസ് റോഡിന്റെ തുടര്‍ന്നുള്ള വികസനത്തിനു ഏറെ പ്രാധാന്യമുള്ള സ്ഥലത്ത് പണി നടന്നാല്‍ ബൈപ്പാസിന്റെ വികസനം നടക്കില്ലെന്നും ,കൗണ്‍സില്‍ ഈ സ്ഥലം വിട്ടെടുക്കാന്‍ തീരുമാനിച്ചതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു
ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ കെ യു നിര്‍വഹിച്ചു.ബോര്‍ഡ് മെമ്പര്‍ പവിത്രന്‍ കെ വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അജയന്‍ എന്‍ കെ അധ്യക്ഷന്‍,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ മുഖ്യാതിഥി ,സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാര്‍ ടി കെ സതീഷ് കുമാര്‍ ആദ്യ നിക്ഷേപ സ്വീകരണം ,സഹകരണ സംഘം ജോയ്ന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ എം കെ ,മുകുന്ദപുരം സഹകരണ സംഘം അസി. രജിസ്ട്രാര്‍ അജിത് എം പി ,ത്യശൂര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇലക്്ട്രിക്കല്‍ സര്‍ക്കിള്‍ പ്രസാദ് മാത്യു,ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇലക്്ട്രിക്കല്‍ സര്‍ക്കിള്‍ ജോസ് എം വി ,ഇരിങ്ങാലക്കുട ഇലക്്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണന്‍ എം ,കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ (സി ഐ ടി യു) സംസ്ഥാന ഭാരവാഹി കെ മനോജ് ,KEWF (AITUC )വര്‍ക്കിംഗ് പ്രസിഡന്റ് ജെയിംസ് റാഫേല്‍, KEEC (intuc) ഇരിങ്ങാലക്കുട ഡിവിഷന്‍ സെക്രട്ടറി ഉണ്ണിക്യഷ്ണന്‍ പി,KSEBOA സംസ്ഥാന ഭാരവാഹി അനില്‍ എം പി ,KSEBOF ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ എം ഡി ,കെ എസ് ഇ ബി എഞ്ചിനീയറേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരീഷ് എഡി ,ഇരിങ്ങാലക്കുട ജില്ലാ സഹകരണ ബാങ്ക് സീനിയര്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബോര്‍ഡ് മെമ്പര്‍ മനോജ് വി എ നന്ദി പറഞ്ഞു
ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍: കൊട്ടിലാക്കല്‍പ്പറമ്പില്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം
ഇരിഞ്ഞാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഭഗവാന്റെ സ്വന്തം മണ്ണായ കൊട്ടിലാക്കല്‍ പറമ്പില്‍ വിളവെടുക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ക്യഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ വിത്തെറിഞ്ഞ് ഉല്‍ഘാടനം ചെയ്തു.ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ ,ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ എ എം സുമ ,മുകുന്ദപുരം തഹസില്‍ദാര്‍ ഐ ജെ മധുസൂദന്‍ ,ഇരിഞ്ഞാലക്കുട എസ് ഐ സുശാന്ത് കെ.എസ് ,കേരള വാട്ടര്‍ അതോറിറ്റി ഇരിഞ്ഞാലക്കുട അസി.എഞ്ചിനീയര്‍ വാസുദേവന്‍ കെ ജെ ,ഇരിഞ്ഞാലക്കുട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീല കെ ,കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുമാരായ പോളി ഐജെ ,ഷീജ ജോസ് ,ഷീജോ ജോണ്‍ വി (കേരള വാട്ടര്‍ അതോറിറ്റി ),എം കെ തങ്കപ്പന്‍ (കെ എസ് ആര്‍ ടി സി) ഇരിഞ്ഞാലക്കുട എന്നിവര്‍ സന്നിഹിതരായിരുന്നു
സ്വാതി തിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ നാലുദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സ്വാതി തിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പരിപാടി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡന്റ് കൃഷ്ണന്‍കുട്ടി മാരാര്‍ അധ്യക്ഷനായിരുന്നു. കുടമാളൂര്‍ ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, അന്നമനട പരമേശ്വര മാരാര്‍, എന്‍. രാമദാസ്, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നാദോപാസനയും ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി ട്രസ്റ്റും ചേര്‍ന്ന് നടത്തിയ അഖിലേന്ത്യ കര്‍ണ്ണാടക സംഗീത മത്സരവിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌ക്കാരം ഡോ. കെ.എന്‍. രംഗനാഥ ശര്‍മ്മയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കൂഴല്‍ കച്ചേരി അരങ്ങേറി. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രശസ്തര്‍ പങ്കെടുക്കുന്ന സംഗീതകച്ചേരി, വാദ്യസമന്വയം, മോഹനഘടനാദം, തബലതരംഗ്, ഭരതനാട്യം, തിരുവാതിരക്കളി എന്നിവ നാലുദിവസങ്ങളിലായി അരങ്ങേറും. കേന്ദ്ര- സംസ്ഥാന സാംസ്‌ക്കാരിക വകുപ്പുകളുടേയും ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റേയും സഹകരണത്തോടെയാണ് സംഗീത നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഊരകം ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു : തിരുന്നാള്‍ irinjalakuda.com ല്‍ തത്സമയം
പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്താണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്.വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,വര്‍ഗീസ് മമായിപറമ്പില്‍,കെ കെ ജോസഫ്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് അമ്പ് എഴുന്നള്ളിപ്പ്.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ക്കും.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ക്കും.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കും 4 മണിയ്ക്ക തിരുന്നാള്‍ പ്രദക്ഷണം.23 ന് പൂര്‍വ്വികരുടെ സ്മരണ.തിരുന്നാള്‍ irinjalakuda.com ല്‍ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.
കൂടല്‍മാണിക്യം ക്ഷേത്രോത്സം ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് കൗണ്‍സില്‍ അനുമതി : ക്യപേഷ് ചെമ്മണ്ടയുടെ അപേക്ഷ തള്ളി
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് അനുമതി നല്‍കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും പന്തലുകളും സ്ഥാപിക്കുന്നതിനും കൗണ്‍സില്‍ യോഗം അനമുമതി നല്‍കിയിട്ടുണ്ട്്. ദേവസ്വത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിയും ദേവസ്വവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച വിഷയം വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ വച്ചതിനെ ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ വിമര്‍ശിച്ചു. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ദേവസ്വം നടത്തുന്ന അലങ്കാര പ്രവര്‍ത്തനങ്ങള്‍ക്ക്് അനുമതി നല്‍കണമെന്നും രമേഷ് വാര്യര്‍ ആവശ്യപ്പെട്ടു. ഇതോടെ ദീപാലങ്കാരം നടത്തുന്നതിന് ദേവസ്വത്തിന് അനുമതി നല്‍കണമെന്നും ക്യപേഷ് ചെമ്മണ്ട സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്നും എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാറും, സി. സി. ഷിബിനും ആവശ്യപ്പെട്ടു. ദേവസ്വത്തിന് അനുമതി നല്‍കുന്നതിനോട് യു. ഡി. എഫ്. അംഗങ്ങളും യോജിച്ചതോടെ ക്യപേഷ് ചെമ്മണ്ടയുടെ അപേക്ഷക്ക് അംഗീകാരം നല്‍കിയില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സന്തോഷ് ചെറാക്കുളം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കമെന്നാവശ്യപ്പെട്ട ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍, രമേഷ് വാര്യരുടെ നിലപാടിനെ തുടര്‍ന്ന് അജണ്ടയില്‍ മൗനം പാലിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുക വകയിരുത്തിയത് വിമര്‍ശനത്തിനിടയാക്കി.
ഇരിങ്ങാലക്കുട : നഗരസഭയുടെ 2018-2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകയാണ് നീക്കി വച്ചിട്ടുള്ളതെന്ന് വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. പല പ്രവ്യത്തികളുടെയും എസ്റ്റ്‌മേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് പദ്ധതി അട്ടിമറിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതു പോലെ ഈ വര്‍ഷവും പദ്ധതി പണം നഷ്ടപ്പെടാന്‍ ഇടയുള്ളതിനാല്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രോജക്ടുകള്‍ പുനപരിശോധിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതി പണം കുറവായതിനാലാണ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവില്‍ പണം നീക്കിവച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് മത്സരാടിസ്ഥാനത്തില്‍ കരാറുകാര്‍ കരാറെടുക്കുമ്പോള്‍ നീക്കി വച്ച പണം ഉപയോഗിച്ച് ഭൂരിഭാഗം പ്രവ്യത്തികളും നിര്‍വ്വഹിക്കാനാകുമെന്ന് വിശദീകരിച്ചു. നാല്‍പത്തിയൊന്നു കൗണ്‍സിലര്‍മാരും തങ്ങളുടെ വാര്‍ഡുകളില്‍ പ്രവ്യത്തികള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് നിന്നതു മൂലമാണ് എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയത്. കൂടുതല്‍ ഫണ്ട് ആവശ്യമായ പ്രവ്യത്തികള്‍ ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി. സി. വര്‍ഗീസ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പണം തരാന്‍ തയ്യാറാകാതിരുന്നതും പദ്ധതി പണം കുറയാന്‍ ഇടയായതായി ചൂണ്ടിക്കാട്ടിയ വി. സി. വര്‍ഗീസ് മാര്‍ച്ച്് 31 ന് വൈകീട്ട് നാലരക്ക്് ഇരിങ്ങാലക്കുട നഗരസഭ സമര്‍പ്പിച്ച ബില്‍ പാസ്സാക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ രാത്രി എട്ടു മണിക്ക്് തിരൂര്‍ നഗരസഭ സമര്‍പ്പിച്ച ബില്‍ പാസ്സാക്കിയതായും കുറ്റപ്പെടുത്തി. ഈ പരാമര്‍ശത്തിനെതിരെ എല്‍. ഡി. എഫ്. അംഗങ്ങള്‍ രംഗത്തു വന്നത് യു. ഡി. എഫ്-എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചു. പന്ത്രണ്ടു മാസം ഉണ്ടായിട്ടും പദ്ധതി നിര്‍വ്വഹണം നടത്താതെ മാര്‍ച്ച് 31 ന് ബില്‍ പാസ്സാക്കിയില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ഭരണ നേത്യത്വത്തിന് സംഭവിച്ച വീഴ്ച അംഗീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 31 ന് വൈകീട്ട് അഞ്ചു മണി വരെ സമര്‍പ്പിച്ച ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടു വട്ടം ചേര്‍ന്ന യോഗത്തിലും ഉന്നയിക്കാത്ത വിഷയമാണ് ഇപ്പോള്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ ഉന്നയിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. കണ്ടിജന്റ് ജീവനക്കാരിയെ നിയമിക്കുന്നത് സംബന്ധിച്ച അജണ്ടയും തര്‍ക്കത്തിന് വഴിവച്ചു. കൂടുതല്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് അനുമതി വാങ്ങണമെന്ന് എല്‍. എല്‍. ഡി. എഫ് അംഗം എ.ം സി. രമണന്റെ ആവശ്യമാണ് യു. ഡി. എഫ്. അംഗങ്ങളുമായുള്ള തര്‍ക്കത്തിനിടയാക്കിയത്. മുണ്ടു മുറുക്കിയുടുക്കാന്‍ ആവശ്യപ്പെടുന്നത് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്കാണന്നും കൂടുതല്‍ തസ്തിക സ്യഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നും യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ തിരൂര്‍ പോലുള്ള നഗരസഭകളില്‍ കൗണ്‍സില്‍ നേരിട്ട് കണ്ടിജന്റ് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്നാല്‍ ജീവനക്കാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, എന്നാല്‍ മാത്രമെ കൗണ്‍സിലിന് ജീവനക്കാരെ നിയമിക്കാന്‍ കഴിയുകയുള്ളുവെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവും സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാറും വിശദീകരിച്ചു. ചെയര്‍പേഴ്‌സന്റെ വാഹനത്തിന് ഇന്ധനം നിറച്ച വകയില്‍ നല്‍കേണ്ട പണത്തെ കുറിച്ചും കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം നടന്നു. ഒരു വര്‍ഷത്തെ ഒരുമിച്ച് പാസ്സാക്കുന്നതിനെ എല്‍. ഡി. എഫ് അംഗങ്ങളായ പി. വി. ശിവകുമാറും, എം. സി. രമണനും എതിര്‍ത്തു. എല്ലാ മാസവും ബില്‍ പാസ്സാക്കി പണം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ മാത്രം യാത്ര ചെയതതല്ലെന്നും താനുള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരും ജീവനക്കാരും ഈ വാഹനമാണ് ഉപയോഗിക്കുന്നതെന്നു സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസ്., ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫിന്റെ സത്യാഗ്രഹസമരം
പടിയൂര്‍: പഞ്ചായത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍.എസ്.എസ്.- ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫ്. പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏകദിന സത്യാഗ്രഹസമരം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.എ. രാമനന്ദന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ., വിവിധ കക്ഷി നേതാക്കളായ സി.ആര്‍. വത്സന്‍, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.സി. പ്രേമരാജന്‍, പി. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍, കെ.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.