പി.കെ.ചാത്തമാസ്റ്റര്‍ അനുസ്മരണവും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

320

ഇരിങ്ങാലക്കുട : പഴയകാല പ്രാകൃത സംസ്‌ക്കാരം ആധുനിക സമൂഹത്തില്‍ തിരിച്ച് കൊണ്ട് വരുവാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആപല്‍കരമായ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി പി ഐ ജില്ലാകൗണ്‍സില്‍ അംഗം ടി കെ സുധീഷ് അഭിപ്രായപ്പെട്ടു.ആദ്യ കേരള സംസ്ഥാന മന്ത്രിയും സമൂഹ്യ നവേത്ഥാന പരിഷ്‌കര്‍ത്താവുമായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.മണ്ഡലം സെക്രട്ടറിപി.മണി,എന്‍.കെ.ഉദയപ്രകാശ്,എം.ബി.ലത്തീഫ്,കെ.വി.രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .കെ.നന്ദനന്‍ അധ്യക്ഷന്‍ വഹിച്ചു.

 

Advertisement