ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍: കൊട്ടിലാക്കല്‍പ്പറമ്പില്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം

575
Advertisement

ഇരിഞ്ഞാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഭഗവാന്റെ സ്വന്തം മണ്ണായ കൊട്ടിലാക്കല്‍ പറമ്പില്‍ വിളവെടുക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ക്യഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ വിത്തെറിഞ്ഞ് ഉല്‍ഘാടനം ചെയ്തു.ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ ,ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ എ എം സുമ ,മുകുന്ദപുരം തഹസില്‍ദാര്‍ ഐ ജെ മധുസൂദന്‍  ,ഇരിഞ്ഞാലക്കുട എസ് ഐ  സുശാന്ത് കെ.എസ്  ,കേരള വാട്ടര്‍ അതോറിറ്റി ഇരിഞ്ഞാലക്കുട അസി.എഞ്ചിനീയര്‍ വാസുദേവന്‍ കെ ജെ  ,ഇരിഞ്ഞാലക്കുട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീല കെ ,കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുമാരായ പോളി ഐജെ ,ഷീജ ജോസ് ,ഷീജോ ജോണ്‍ വി (കേരള വാട്ടര്‍ അതോറിറ്റി ),എം കെ തങ്കപ്പന്‍ (കെ എസ് ആര്‍ ടി സി) ഇരിഞ്ഞാലക്കുട എന്നിവര്‍  സന്നിഹിതരായിരുന്നു

 

 

Advertisement