ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഇരിങ്ങാലക്കുട റീജിണല്‍ ജനറല്‍ ബോഡി യോഗം നടന്നു

533
Advertisement

ഇരിങ്ങാലക്കുട : ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട റീജിണല്‍ ജനറല്‍ ബോഡി യോഗം നടന്നു.ഇരിങ്ങാലക്കുട താജ് റെസിഡന്‍സിയില്‍ വെച്ച് നടന്ന യോഗം ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഏലിയാസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.കുഞ്ഞുമെയ്തീന്‍ കെ കെ അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരാവാഹികളായി ഹരി ടി ആര്‍ ചെയര്‍മാന്‍,രജിത വൈസ് ചെയര്‍മാന്‍,കൃഷ്ണദാസ് പി വി സെക്രട്ടറി,മിഥുന്‍ ഘോഷ് ജോ.സെക്രട്ടറി, ജോസഫ് തെക്കന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Advertisement