നവതിയുടെ നിറവില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മാടിവിളിച്ച് തുമ്പൂരിലെ മൂന്ന് ഗ്രാമവിദ്യാലയങ്ങള്‍

556

തുമ്പൂര്‍: വ്യത്യസ്ത മാനേജുമെന്റുകള്‍ ഒരേ കോമ്പൗണ്ടില്‍ പലകാലത്തായി ആരംഭിച്ച മൂന്ന് സ്‌കൂളുകള്‍. അവ ഒരേ ഞെട്ടില്‍ വിരിഞ്ഞ പൂക്കള്‍ പോലെ തുമ്പൂര്‍ ഗ്രാമവാസികളുടെ സ്വപ്നസാഫല്യമായി നിലകൊള്ളുന്നു. പണ്ട് ഓണം കേറാമൂലയായിരുന്ന തുമ്പൂരിലെ പഴയ തലമുറ ജാതിമതഭേദമെന്യേ ഒത്തുചേര്‍ന്നു നടത്തിയ പരിശ്രമങ്ങള്‍ നൂറുമേനിവിളഞ്ഞതിന്റെ നിത്യസ്മാരകങ്ങളാണ് അവ. 1926ല്‍ സ്ഥാപിക്കപ്പെട്ട’് നവതിയുടെ നിറവിലെത്തിയ തുമ്പൂര്‍ എല്‍.പി.സ്‌കൂളിന്റെയും 1941 ല്‍ സ്ഥാപിക്കപ്പെട്ട’ യു.പി.സ്‌കൂളിന്റെയും 1946ല്‍ സ്ഥാപിക്കപ്പെട്ട’ റൂറല്‍ ഹൈസ്‌കൂളിന്റെയും സംയുക്ത പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം 21-ാം തിയ്യതി ഞായറാഴ്ച നടക്കും.
കൊച്ചി മഹാരാജാവ ് തുമ്പൂര്‍-കൊമ്പിടി പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അനുവദിച്ച സ്‌കൂളാണ് തുമ്പൂര്‍ എല്‍.പി.സ്‌കൂള്‍. പത്ത് കിലോമീറ്റര്‍ അകലെ ഇരിഞ്ഞാലക്കുടയില്‍ മാത്രമാണ് അക്കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടായിരുന്നത.് 1926ല്‍ തികച്ചും അവികസിതമായ ഒരു ഗ്രാമപ്രദേശത്ത് പെണ്‍കുട്ടികള്‍ക്കുമാത്രമായി എല്‍.പി.സ്‌കൂള്‍ ആരംഭിക്കുക എന്ന ശ്രമകരമായ ദൗത്യം ഹോളി ഫാമിലി സന്യാസസമൂഹം ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. ഒന്ന് ,രണ്ട് ക്ലാസ്സുകള്‍ തുമ്പൂര്‍ മഠത്തിന്റെയും പള്ളിയുടെയും വരാന്തയിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. സി.ക്രിസ്റ്റീനയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.
തുമ്പൂര്‍ സ്വദേശിയല്ലെങ്കിലും പിന്നീട് ആ പ്രദേശത്തുകാരനായിത്തീര്‍ന്ന സി.എം.വെങ്കിടകൃഷ്ണയ്യരുടെ നേതൃത്വത്തില്‍ 1941 ല്‍ വാടകക്കെട്ട’ിടത്തില്‍ ആരംഭിച്ച യു.പി.സ്‌കൂള്‍ നാലര ക്ലാസ്സ് മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്തകാലം വരെ ഈ വിദ്യാലയം പട്ടരുടെ സ്‌കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 1946ല്‍ തുടങ്ങിയ റൂറല്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കിയത്. സ്‌കൂള്‍ നടത്തിപ്പിന് ചേറാട്ട് രാമന്‍ നായര്‍, പി.സി. കുഞ്ഞു വറീത് എിവരുടെ നേതൃത്വത്തില്‍ കെ.കുമാരന്‍,കെ.ഒ.ലോനപ്പന്‍, ഇ.എ.കൊച്ച ന്തോണി, എം.സി.വാറു, പി.പി.അന്തോണി,ഇ.എ.മാത്യു, ഇ.എ.വറീത്,ഇ.ഒ. ഇട്ട്യേച്ചന്‍, കെ.കെ.വേലു, കെ.എ.ജോസഫ് എന്നിവര്‍ അടങ്ങുന്ന ജാതിമതഭേദമില്ലാതെ രൂപീകരിക്കപ്പെട്ട’ പത്തംഗ സമിതിയാണ് ഹൈസ്‌കൂള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആദ്യപരിശ്രമങ്ങള്‍ നടത്തിയത്. ശ്രീമതി.പി.പി.ശ്രീദേവിയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
ഇരിഞ്ഞാലക്കുട ബിഷപ്പ് ആയിരുന്ന കാലംചെയ്ത മാര്‍ ജയിംസ് പഴയാറ്റില്‍, യൂറോപ്പിലെ റോമന്‍ കത്തോലിക്ക അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍.സ്റ്റീഫന്‍ ചിറപ്പണത്ത്, മൊസാംബിക്ക് ആര്‍ച്ച്ബിഷപ്പ് മാര്‍.ജോര്‍ജ്ജ് പാനികുളം,കേരളനിയമസഭ മുന്‍ സെക്രട്ടറി ഡോ.എം.സി.വല്‍സന്‍, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ മുന്‍ ഡയറക്ടര്‍ അരവിന്ദാക്ഷന്‍, കൊച്ചി ദേവസ്വം വിജിലന്‍സ് കമ്മീഷണര്‍ ആര്‍.കെ.ജയരാജ്, പ്രൊഫ.പി.സി.തോമസ്, സിനിമാസംവിധായകരായ അരുണ്‍ ശേഖര്‍, അശ്വതി ഗോപിനാഥ്, ‘pwd rtd ചീഫ് എഞ്ചിനിയര്‍ കെ.കെ..ലളിത, കാര്‍ഡിയോളജിസ്റ്റ് ഡോ.സി.ബിനോയ്, എഴുത്തുകാരന്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍, പി.കെ.കിട്ടന്‍ തുടങ്ങിയവര്‍ പ്രശസ്ത പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
ഞായാറാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ അസംബ്ലിയോടെ ആരംഭിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 4 മണിവരെ വിവിധ ബാച്ചുകളുടെ ഒത്തുചേരലിന് വേദിയാകുമെന്ന് ആഘോഷ സമിതി ഭാരവാഹികളായ തുമ്പൂര്‍ ലോഹിതാക്ഷന്‍, സി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.എല്ലാ പൂര്‍വ്വ അദ്ധ്യാപകരെയും വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആദരിക്കും.തുടര്‍ന്ന് മെഗാ ഷോ,വര്‍ണ്ണമഴ എന്നിവ അരങ്ങേറും.വൈകീട്ടത്തെ സംഗമം 99 തികഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥി പി.ചന്ദ്രശേഖരവാര്യര്‍ ദീപം കൈമാറി ഉദ്ഘാടനം ചെയ്യും.
തുമ്പൂര്‍ ലോഹിതാക്ഷന്‍ 9446401607
പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് 9447201159

 

Advertisement