നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം

890
Advertisement

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.ഇത് അവഗണിച്ച് വീണ്ടും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാറും പ്രതിപക്ഷ കൗണ്‍സിലര്‍ സി സി ഷിബിനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.ബൈപ്പാസ് റോഡിന്റെ തുടര്‍ന്നുള്ള വികസനത്തിനു ഏറെ പ്രാധാന്യമുള്ള സ്ഥലത്ത് പണി നടന്നാല്‍ ബൈപ്പാസിന്റെ വികസനം നടക്കില്ലെന്നും ,കൗണ്‍സില്‍ ഈ സ്ഥലം വിട്ടെടുക്കാന്‍ തീരുമാനിച്ചതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു

 

Advertisement