വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു.

555
Advertisement

ഇരിങ്ങാലക്കുട : ബാലസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയുടെനേതൃത്വത്തിലുള്ള വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. 17മുതല്‍ 21 വരെ കൊരട്ടി പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ പരിശീലനം ലഭിച്ച 20 ബാലസംഘം കൂട്ടുകാര്‍ ആണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. പര്യടനത്തിന്റെ ഔപചാരികമായ ഉത്ഘാടനം അവിട്ടത്തൂര്‍ എസ് എന്‍ ഡി പി ഹാളില്‍ വച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ നിര്‍വഹിച്ചു. കുമാരി അര്‍ച്ചന അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം ഏരിയ കണ്‍വീനര്‍ സോണി മാഷ്, ബാലസംഘം ജില്ലാ കമ്മിറ്റി മെമ്പര്‍ പ്രഭാകരന്‍ വടാശ്ശേരി, സി പി ഐ (എം ) വേളൂക്കര ഈസ്റ്റ് സെക്രട്ടറി കെ കെ മോഹനന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, കെ എല്‍ ജോസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പര്യടനം ഏരിയയിലെ 13ലോക്കല്‍ കമ്മിറ്റികളിലും 4ദിവസം തുടര്‍ച്ചയായി പര്യടനം നടത്തി പൊറത്തിശ്ശേരിയില്‍ 25 ന് വൈകുന്നേരം സമാപിക്കും

Advertisement