ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

554
Advertisement

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ കെ യു നിര്‍വഹിച്ചു.ബോര്‍ഡ് മെമ്പര്‍ പവിത്രന്‍ കെ വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അജയന്‍ എന്‍ കെ അധ്യക്ഷന്‍,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ മുഖ്യാതിഥി ,സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാര്‍ ടി കെ സതീഷ് കുമാര്‍ ആദ്യ നിക്ഷേപ സ്വീകരണം ,സഹകരണ സംഘം ജോയ്ന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ എം കെ ,മുകുന്ദപുരം സഹകരണ സംഘം അസി. രജിസ്ട്രാര്‍ അജിത് എം പി ,ത്യശൂര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇലക്്ട്രിക്കല്‍ സര്‍ക്കിള്‍ പ്രസാദ് മാത്യു,ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇലക്്ട്രിക്കല്‍ സര്‍ക്കിള്‍ ജോസ് എം വി ,ഇരിങ്ങാലക്കുട ഇലക്്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണന്‍ എം ,കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ (സി ഐ ടി യു) സംസ്ഥാന ഭാരവാഹി കെ മനോജ് ,KEWF (AITUC )വര്‍ക്കിംഗ് പ്രസിഡന്റ് ജെയിംസ് റാഫേല്‍, KEEC  (intuc) ഇരിങ്ങാലക്കുട ഡിവിഷന്‍ സെക്രട്ടറി ഉണ്ണിക്യഷ്ണന്‍ പി,KSEBOA സംസ്ഥാന ഭാരവാഹി അനില്‍ എം പി ,KSEBOF ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ എം ഡി ,കെ എസ് ഇ ബി എഞ്ചിനീയറേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരീഷ് എഡി ,ഇരിങ്ങാലക്കുട ജില്ലാ സഹകരണ ബാങ്ക് സീനിയര്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബോര്‍ഡ് മെമ്പര്‍ മനോജ് വി എ നന്ദി പറഞ്ഞു

Advertisement