പി കെ ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.

397
Advertisement

ഇരിങ്ങാലക്കുട : പുതിയ കാലത്തേ ദലിത് ചിന്തകള്‍ക്കും ഉണര്‍വ്വുകള്‍ക്കും പ്രചോദനവും ആവേശവുമാണ് ചാത്തന്‍ മാസ്റ്ററെന്ന് രാജിവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജ്ജ് വി. ആര്‍. അനൂപ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരഭൂമിയില്‍ പി.കെ.ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി ഐ (എം എല്‍ ) റെഡ് സ്റ്റാര്‍ സംസ്ഥാന നേതാവ് രാജേഷ് അപ്പാട്ട്, അഡ്വ: പി.കെ.നാരായണന്‍, എം എം കാര്‍ത്തികേയന്‍, ഏ.കെ.ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി.എന്‍ സുരന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വിജയന്‍ സ്വാഗതവും, അഡ്വ.സി കെ.ദാസന്‍ നന്ദിയും പറഞ്ഞു.

Advertisement