ഇരിങ്ങാലക്കുട:മഹാത്മ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ ജനതയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ നെടുപുഴ ഗവ.വനിതാ പോളി ടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് സ്‌കീമിന്റെ സഹകരണത്തോടെ 6 മാസത്തെ സൗജന്യ ഫാഷന്‍ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു .പ്രായവ്യത്യാസമില്ലാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ് .താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷാഫോറം ലൈബ്രറിയില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് 2018 ജൂണ്‍ 25 ന് മുമ്പ് തിരിച്ച് ഏല്പിക്കേണ്ടതാണ്
ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ഡയറ്റീഷ്യന്‍ ,കൗണ്‍സിലിംഗ് ,യോഗ,നേച്ചുറോപ്പതി ,ഹെല്‍ത്ത് കെയര്‍ ,സൈബര്‍ ലോ,ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,ഇ-ബിസ്സിനസ്സ് ,മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.എസ് സി ,എസ് ടി ,ബി പി എല്‍ വിഭാഗഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട തേജസ് ട്രെയിനിങ്ങ് സെന്ററുമായി ബന്ധപ്പെടുക ഫോണ്‍- 9061047787
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബദ്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിനിമതാരം രാജേഷ് തമ്പുരു പൊതുയോഗം ഉദ്ഘാടനം ചെയ്തു.വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ബി ദീലീപ്,ടി ജി സിബിന്‍ എന്നിവര്‍ സംസാരിച്ചു.പ്രസ്സ് ക്ലബ് പ്രസിഡന്റായി കെ കെ ചന്ദ്രന്‍,സെക്രട്ടറിയായി വി ആര്‍ സുകുമാരന്‍,വൈസ് പ്രസിഡന്റായി റിയാസുദ്ദീന്‍,ജോ.സെക്രട്ടറിയായി ഉണ്ണികൃഷ്ണന്‍,ട്രഷററായി വര്‍ദ്ദനന്‍ പുളിയ്ക്കന്‍,കമ്മിറ്റി അംഗങ്ങായി ടി ജി സിബിന്‍ മൂലയില്‍ വിജയകുമാര്‍,ഓഡിറ്ററായി ശ്രീനിവാസന്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഞാറ്റുവേല മഹോത്സവ വേദിയില്‍ കവിയരങ്ങും പുസ്തക ചര്‍ച്ചയും
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന അറിവരങ്ങ് വേദിയിലെ കവിയരങ്ങില്‍ പി എന്‍ സുനില്‍,ശ്രീല വി വി,ദേവയാനി,അരുണ്‍ ഗാന്ധിഗ്രാം,പാര്‍വ്വതി വി ജി,സാവിത്രി ലക്ഷ്മണന്‍,രാജേഷ് തമ്പുരു,രാധകൃഷ്ണന്‍ വെട്ടത്ത്,ഉണ്ണികൃഷ്ണന്‍ കിഴുത്താണ്,സ്മിത ലെനീഷ്,എന്നിവര്‍ കവിതാവതരണം നടത്തി.തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ അശോകന്‍ ചെരുവിലിന്റെ കറപ്പന്‍ എന്ന നോവല്‍ പി കെ ഭരതന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.1964 ലെ പാര്‍ട്ടി വിഭജനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവടുവെപ്പുകളും പ്രമേയമാവുന്ന നോവലാണിത്.അശോകന്‍ ചെരുവില്‍,രാജേഷ് തെക്കിനിയേടത്ത്,ഷഹന ജീവന്‍ലാല്‍,ഖാദര്‍ പട്ടേപ്പാടം,റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.
പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി
പാദുവനഗര്‍ -പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ .മോണ്‍. ആന്റോ തച്ചില്‍ ഊട്ടുതിരുന്നാളിനു കൊടിയേറ്റി.ഇടവക വികാരി ഫാ.ഫ്രാന്‍സണ്‍ തന്നാടന്‍ ,കൈകാരന്‍മാരായ പി. വി ആന്റു ,സിജോ പോള്‍ ,ഊട്ടുതിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍മാരായ സോജന്‍ കുന്നത്തുപ്പറമ്പില്‍ ,ജോയ്ന്റ് കണ്‍വീനര്‍ ജിത്തു തോമാസ്
എന്നിവര്‍ സന്നിഹിതരായിരുന്നു.17-06-2018 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന ഊട്ടുതിരുന്നാള്‍ ദിവ്യബലിക്ക് റവ.ഫാ ആന്റണി തെക്കിനിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും.സഹകാര്‍മ്മികനായി റവ ഫാ ഡിന്റോ പ്ലാക്കലും സന്ദേശം നല്‍കുന്നത് റവ ഫാ .ജൂലിയസ് അറയ്ക്കലും ആയിരിക്കും.23.06.2018 ശനിയാഴ്ച്ച എട്ടാമിടത്തില്‍ കത്തീഡ്രല്‍ അസി.വികാരി റവ ഫാ .മില്‍ട്ടണ്‍ തട്ടില്‍കുരുവിള വൈകീട്ട് 5.30 നുള്ള ദിവ്യബലിക്ക് നേതൃത്വം നല്‍കും
മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ആനന്ദപുരം: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളില്‍ തുടക്കമായി. റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ നഴ്‌സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്തംഗംങ്ങളായ മോളി ജേക്കബ്, കെ.വൃന്ദകുമാരി, സഹകരണ സംഘം അസി. രജിസ്ട്രാര്‍ എം.സി.അജിത്, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബാലചന്ദ്രന്‍, മുരിയാട് കൃഷി ഓഫീസര്‍ കെ.യു.രാധിക, ആത്മ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സന്തോഷ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരന്‍, സെക്രട്ടറി കാഞ്ചന നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ തരത്തിലുള്ള ഫലവൃക്ഷ, സസ്യങ്ങളുടെ പ്രദര്‍ശനം, വിപണനം, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വയറ് നിറയെ കളി കണ്ടാസ്വദിക്കൂ
ഇരിങ്ങാലക്കുട- ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ എല്ലാവര്‍ക്കും കളിയിരുന്ന് ആസ്വദിക്കുവാന്‍ ‘പ്രിയ ഹോട്ടല്‍ ‘ ആവസരം ഒരുക്കുന്നു.പ്രത്യേകമായി തയ്യാറാക്കിയ ലോകകപ്പ് വിഭവങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണുവാനുള്ള പ്രത്യേക സൗകര്യം തയ്യാറാക്കിയിരിക്കുന്നു.ടീമുകളുടെ പോസ്റ്ററുകള്‍,തോരണങ്ങള്‍ എന്നിങ്ങനെ ഫുട്‌ബോളിന്റെ എല്ലാ വിഭവങ്ങളും ഇവിടെ സജ്ഞമാണ് ആവേശം ഒട്ടും കളയാതെ വയറ് നിറയെ കളി കണ്ടാസ്വദിക്കാം
പുസ്തകശാലയും ,നാട്ടറിവു മൂലയും ഉണര്‍ന്നു.ഞാറ്റുവേല മഹോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും
ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകശാല, അറിവരങ്ങ്,നാട്ടറിവുമൂല,കൃഷി പാഠശാല ,ചക്കമഹോത്സവം,കാര്‍ഷിക ചിത്രപ്രദര്‍ശനം ,കരവിരുത് കലാപഠന കേന്ദ്രം എന്നിവ ഏഴാമത് ഞാറ്റുവേലമഹോത്സവവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി.പുസ്തകശാലയും അറിവരങ്ങും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ, പ്രൊഫ.ലക്ഷ്മണന്‍ നായര്‍ക്ക് പുസ്തകം നല്‍കിക്കൊണ്ടും,ചക്കമഹോത്സവം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര സരസ്വതി ദിവാകരന് ചക്ക നല്‍കിക്കൊണ്ടും,കാര്‍ഷിക ചിത്രരചന പ്രദര്‍ശനം സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷിന് പോസ്റ്റര്‍ നല്‍കിക്കൊണ്ടും,നാട്ടറിവുമൂല മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റോപെരുമ്പിള്ളി പ്രൊഫ.ആര്‍.ജയറാമിന് ഇരിമ്പന്‍പുളി നല്‍കി കൊണ്ടും കൃഷി പാഠശാല കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബിക സുഭാഷ് പി.ആര്‍.ബാലന് വാഴ നല്‍കിക്കൊണ്ടും ,കരവിരുത് കലാപഠനകേന്ദ്രം ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ആര്‍.ഡേവിസ് ,അയ്യപ്പന്‍ അങ്കാരത്തിന് മണ്‍കൂജ നല്‍കിക്കൊണ്ടും ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പി.ആര്‍ സ്റ്റാന്‍ലി സ്വാഗതവും രാജേഷ് തെക്കിനിയേടത്ത് നന്ദിയും പറഞ്ഞു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാരസമര്‍പ്പണം നടത്തി.നാട്ടറിവുമൂലയില്‍ ഇരുമ്പന്‍പുളിയെക്കുറിച്ച് പ്രൊഫ.ആര്‍.ജയറാമും,ചക്കമഹോത്സവത്തില്‍ പത്മിനി വയനാടും ശില്‍പശാല നയിച്ചു.അറിവരങ്ങില്‍ ഇരിങ്ങാലക്കുടയിലെ കവികളുടെ കവിയരങ്ങും അരങ്ങേറി,ശനിയാഴ്ച കാലത്ത് 10 മണിക്ക് ഏഴാമത് ഞാറ്റുവേലമഹോത്സവം പ്രശസ്ത നടന്‍ വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും.9.30 ന് എല്‍.പി ചിത്രരചന,11 മണിക്ക് കൃഷി പാഠശാല,11.30 ന് യു.പി ചിത്രരചന,12 ന് കരവിരുത് പഠനകേന്ദ്രത്തില്‍ ഒറിഗാമി,1 മണിക്ക് ചക്കപരിശീലനം,2 മണിക്ക് ജാതിക്ക മൂല്യവര്‍ദ്ധിത ഉല്‍പന്ന പരിശീലനം 1 മണിക്ക് യു.പി കാവ്യാലാപനം,2 മണിക്ക് ഹൈസ്‌ക്കൂള്‍ കാവ്യാലാപനം,3 മണിക്ക് ഹയര്‍സെക്കന്ററി കാവ്യാലാപനം ,4 മണിക്ക് കോളേജ് തല കാവ്യാലാപനം,5 മണിക്ക് അറിവരങ്ങില്‍ മാമ്പുഴ കുമാരന്റെ ഉള്‍ക്കാഴ്ചകള്‍ എന്ന പുസ്തക ചര്‍ച്ചയും 5.30 ന് ആനന്ദപുരം ഉദിമാനത്തിന്റെ നാട്ടുതാളം കലാപരിപാടിയും ഉണ്ടാകും.
ഒരേ ദിവസം രണ്ട് വധശ്രമം നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികള്‍ പിടിയില്‍
കോണത്തുകുന്ന്:കോണത്തുകുന്ന് കോടുമാടത്തി വീട്ടില്‍ ടോം ജിത്തിനെ(28) രാത്രി വീട്ടില്‍ അധിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (20), മുപ്ലിയം ദേശത്ത് കളത്തില്‍ പണ്ടാരപറമ്പില്‍ വീട്ടില്‍ മഹേന്ദ്ര കൃഷ്ണ (20) എന്നിവരെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു.കഴിഞ്ഞ 8 ാം തിയതി രാത്രി 7 ഓളം പ്രതികള്‍ വടിവാളും, കത്തിയും ,കഠാരയും, ഇരുമ്പു വടികളുംമായി ടോം ജിത്തിന്റെ വീട്ടില്‍ കയറി ഭാര്യ രശ്മിയെ ക്രൂരമായി മര്‍ദ്ധിക്കുകയും , വീട്ടിലെ ടി വി , അലമാരി , ജനല്‍ ചില്ലുകള്‍, വാതിലുകള്‍ എന്നിവ തല്ലി പൊളിക്കുകയും ചെയ്തിരുന്നു.
മര്‍ദ്ധനത്തില്‍ പരിക്കുപറ്റിയ ടോം ജിത്തും പ്രതികളും സുഹൃത്തുക്കളായിരുന്നു.
നിരവധി കേസുകളില്‍ പ്രതികള്‍ മാള കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചെങ്കിലും കൂടെ ചെല്ലാത്തതിലുള്ള വിരോധം മൂലമാണ് ഈ ആക്രമണത്തിനും മറ്റും കാരണം
ആക്രമണത്തില്‍ ഗുരുതര പരിക്കുപറ്റിയ ടോം ജിത്തിനെ ഇരിഞ്ഞാലകുട താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നു..
ഈ ആക്രമണത്തിനു ശേഷം പോലീസ് വരുന്നതറിഞ്ഞ പ്രതികള്‍ മാളയിലേക്ക് കാറില്‍ രക്ഷപെടുകയും , അന്നു രാത്രി തന്നെ മാള കാവനാട് എന്ന സ്ഥലത്തു വച്ച് വഴിയാത്രക്കാരനായ എടത്താതറ വീട്ടില്‍ അഭീഷ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ധിക്കുകയും . വടിവാളുകൊണ്ട് വെട്ടാന്‍ ഓടിക്കുകയും, തടയാന്‍ ചെന്ന നാട്ടുകാരെ ആയുധവുമായി ഭീഷണിപെടുത്തുകയും ഉണ്ടായിട്ടുള്ളതുമാണ്.
ഈ കാര്യത്തിനും മാള പോലീസ് സ്റ്റേഷനില്‍ പ്രതികള്‍കെതിരെ വധശ്രമ കേസ് എടുത്തിട്ടുണ്ട്.
ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായ പ്രവീണിന് കാട്ടൂര്‍ സ്റ്റേഷനില്‍ വധശ്രമം ,കൊരട്ടി പോലീസ് സ്റ്റേഷനില്‍ രാത്രി വ്യാപാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് പണവും, ആഭരണവും കവര്‍ച്ച ചെയ്ത കേസ്സും . ഇരിങ്ങാലക്കുട സ്റ്റേഷനില്‍ കഞ്ചാവ് കേസും, ഉള്‍പെടെ 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും, ഇരിങ്ങാലക്കുട സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെ ആളുമാണ്
വാഹനം വാടകയ്ക്ക എടുത്ത് കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുകയും, കൊട്ടേഷന്‍ നടത്തുകയുമാണ് ഇവരുടെ രീതി . കൊട്ടേഷനിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും മറ്റുമാണ് പ്രതികള്‍ ചെലവഴിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരാണ് പ്രതികള്‍.
പിടിയിലായ മഹീന്ദ്ര കൃഷ്ണ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസും, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ബാംഗ്ലൂരിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന പോലീസിനു ലഭിച്ചു കഴിഞ്ഞ ,ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു
ഇരട്ട വധശ്രമത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട CI MK സുരേഷ് കുമാറിന്റെ നേത്യത്തത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംലമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകേഷ് കടവത്ത്, CPo മാരായ രാഹുല്‍ അമ്പാടന്‍ , രാഗേഷ് Pട . അനൂപ് ലാലന്‍ , വൈശാഖ് Mട എന്നിവരാണ് ഉണ്ടായിരുന്നത് ???
മാള കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഗുണ്ടാ സംഘ തലവനും, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ആയ പ്രമോദിനെ നേതൃത്തത്തിലുള്ള ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തങ്ങളെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഇന്ന് ഇരിങ്ങാലക്കുട പോലീസ് പ്രതികളുമായി ആക്രമണത്തിരയായ വീട്ടില്‍ കൊണ്ടുചെന്ന് തെളിവെടുപ്പ് നടത്തി.
താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് കുടുംബയൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട -താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് യൂണിറ്റ് വാര്‍ഷികം ജെയ്‌സണ്‍ ജോര്‍ജ്ജ് കൂനമാവിന്റെ വസതിയില്‍ വെച്ച് ആഘോഷിച്ചു.വികാരി ഫാ .ജോയ് പാല്യേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടുകൂടി വാര്‍ഷികം ഉദ്ഘാടനം ചെയ്യപ്പെട്ടു.തുടര്‍ന്ന് സമ്മേളനത്തില്‍ വികാരിയച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.താണിശ്ശേരി അസ്സീസി മദര്‍ ഫ്രാന്‍സി മേരി എ എസ് എം ഐ ,ഡേവീസ് ആലുക്കല്‍ ,ബ്രദര്‍ സെന്‍ജോ നടുവില്‍ പീടിക എന്നിവര്‍ ആശംസകളറിയിച്ചു.വിവിധ തലത്തില്‍ സമ്മാനര്‍ഹരായിട്ടുള്ളവരെയും പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ളവരെയും സമ്മേളനത്തില്‍ അനുമോദിക്കുകയുണ്ടായി .യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്ക് സ്‌നേഹ വിരുന്നോടുകൂടി സമ്മേളനം സമാപിച്ചു
സെന്റ് ജോസഫ്‌സില്‍ ‘ബ്ലഡ് ഡോണേഴ്‌സ്’ ഡേ ആഘോഷം
ഇരിങ്ങാലക്കുട -സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ‘ബ്ലഡ് ഡോണേഴ്‌സ് ശ്രേഷ്ഠം’ 2018 ഏറെ വ്യത്യസ്തമായി
ആഘോഷിച്ചു.വൃക്ക ദാതാക്കളെയും ,രക്ത ദാതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി വൃക്ക ദാനം നടത്തി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായി തീര്‍ന്ന സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവി ,ഡോ.സിസ്റ്റര്‍ റോസ് ആന്റോയെയും പുഷ്പം ജോസിനെയും ആദരിച്ചു.നൂറിലധികം തവണ രക്ത ദാനം നടത്തിയ ജോയ് കാവുങ്ങലിന്റെ സാന്നിധ്യം പരിപാടിക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ,ഡോ .ബിനു ടി വി എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ സംസാരിച്ചു
കല്‍പറമ്പ് ബി വി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എ പ്ലസ് നേടിയവരെ ആദരിച്ചു.
വെള്ളാങ്ങല്ലുര്‍ :കല്‍പറമ്പ് B.V.M.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും S.S.L.C, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ A പ്ലസ് നേടിയ വിദ്യാര്‍ത്ഥികെ ള്‍ക്ക് ആദരം നല്‍കി. ഇരിഞാലകുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ dr. ജോജോ ആന്റണി തൊടുപറംബില്‍, പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, പ്രിന്‍സിപ്പല്‍ ബിജു ആന്റണി, K. T. പാപ്പച്ചന്‍ മാസ്റ്റര്‍, T. V. സുരേഷ്, ലിജി പോള്‍, സ്മിത തോമസ്, ജിന്‍സണ്‍ ജോര്‍ജ്, A. J. ജെന്‍സി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവജന കൂട്ടായ്മയില്‍ നിര്‍ദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം.
ഇരിങ്ങാലക്കുട :ശക്തമായ കാറ്റിലും മഴയിലും പെട്ട് കരള്‍ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എന്‍.നഗര്‍ കൈപ്പുള്ളിത്തറ കുറ്റിക്കാടന്‍ സുബ്രമണ്യന്‍ (ഇക്രു) ന്റെ വീടിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ നാല് പേരാണ് കൊച്ചു കൂരയില്‍ കഴിഞ്ഞിരുന്നത്. മരം വീണ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ മരം മുറിച്ചു മാറ്റി. ചോര്‍ന്നൊലിച്ചിരുന്ന വീടിന്റെ ഓലമേഞ്ഞ മേല്‍കൂരയില്‍ ടാര്‍പോയ വിരച്ച് ചോര്‍ച്ചയും മാറ്റി നല്‍കാന്‍ ഡി.വൈ.എഫ്.ഐ മറന്നില്ല. സാമൂഹ്യ നീതി വകുപ്പ് ഓര്‍ഫനേജിന്റെയും കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും കൗണ്‍സിലറായ മാല രമണന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് നേതൃത്വത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ദാരുണ അവസ്ഥ പുറത്തറിയുന്നത്. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ്.പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ടൗണ്‍ ഈസ്റ്റ് മേഖല ട്രഷറര്‍ ഫിന്റോ പോള്‍സന്‍, റാസിഖ്, ജിലേഷ്, അനന്തു ഉണ്ണികൃഷ്ണന്‍, അല്‍ഫത്ത്, പ്രഭാഷ്, നഗരസഭ കൗണ്‍സിലര്‍ കെ.വി.അംബിക എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട്
ഇരിങ്ങാലക്കുട :ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം നടന്നു. കോളേജിലെ 200 ല്‍പരം പെണ്‍കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ നിര്‍വഹിച്ചു. കായിക വിഭാഗം മേധാവി. ഡോ.സ്റ്റാലിന്‍ റാഫേല്‍, തുഷാര ഫിലിപ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് ജിനു ജോസഫ്, സ്‌പോര്‍ട്‌സിലെ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പാള്‍ സമ്മാനം നല്‍കി.
റംസാന്‍ നിലാവിന്റെ മൈലാഞ്ചി മൊഞ്ചുമായി ഞാറ്റുവേല മഹോത്സവം മത്സരങ്ങള്‍ക്ക് തുടക്കമായി
കാര്‍ഷിക ലോകം ഒരു കൂടാരക്കീഴില്‍: കൃഷി കാഴ്ച്ചകളുമായി ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് അരങ്ങുണരുന്നു
നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 ന് ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.
ഇരിങ്ങാലക്കുട:നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.
തൂലികാ സൗഹൃദത്തിലൂടെ പരിചയപ്പെടുന്ന ജപ്പാന്‍കാരി പെണ്‍കുട്ടിയുമായി പരസ്പരം കാണാതെ ബംഗാള്‍ ഉള്‍ഗ്രാമത്തിലെ അദ്ധ്യാപകന്‍ വര്‍ഷങ്ങളോളം പുലര്‍ത്തുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബംഗാളി ചിത്രം പറയുന്നത്.
2010 ലെ ഹിഡന്‍ ജെംസ് ഫെസ്റ്റിവലില്‍ മികച്ച ചിത്രം, മികച്ച ചിത്രത്തിനും സംവിധായകയ്ക്കും ഛായാഗ്രഹണത്തിനുമുള്ള സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്, 2010 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രാല്‍സവത്തില്‍ രജതചകോര പുരസ്‌കാരം എന്നിവ ചിത്രം നേടി.
സമയം 105 മിനിറ്റ്.
(പ്രവേശനം സൗജന്യം)
അപകടത്തില്‍ പരിക്കേറ്റ നായക്ക് തുണയായൊരു മൃഗ സ്‌നേഹി
മുരിയാട് : പഞ്ചായത്തിലെ റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച്ച രാവിലെയാണ് വാഹനാപകടം പറ്റി മൃതഭയനായി തെരുവ് നായയെ നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. ആരും സഹായത്തിനില്ലാതെ കിടന്നിരുന്ന നായയെ ബോസ് ചുള്ളിയില്‍ എന്നയാളും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും കൂടി മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെറ്റിനറി ഡോ.പ്രദീപ് നടത്തിയ ചികിത്സയില്‍ നായയുടെ നട്ടെല്ല് തകര്‍ന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. നിരന്തര ശുശ്രൂഷ ആവശ്യമുള്ള നായയെ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുണ്‍ വടക്കൂട്ട് എന്ന വ്യക്തി നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും നായക്ക് തുണയാവുകയും ചെയ്തത്.
റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു.വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും നാല്പതിലധികം ടീമുകള്‍ പങ്കെടുത്ത മത്സരം വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ .ആന്റോ വി പി ഉദ്ഘാടനം ചെയ്തു.വാശിയേറിയ മത്സരത്തില്‍ അതി ഗംഭീരമായി മെഹന്തിയിട്ട് വിദ്യാര്‍ത്ഥികള്‍ കാണികളെ അമ്പരപ്പിച്ചു.കഴിവും കൃത്യതയും ഒന്നിച്ച ഈ മത്സരം പ്രോഗ്രാം ഓഫീസര്‍മാരായ അരുണ്‍ ബാലകൃഷ്ണന്‍ ,ലിഷ എന്നിവരുടെയും വോളണ്ടിയര്‍ ഷഹബാസിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്
യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ്
താണിശ്ശേരി:യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ് .ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായ് റോഡ് വെട്ടിപൊളിച്ചീവസ്ഥയിലാക്കിയത്.മഴക്കാലമായതിനാല്‍ വിടവില്‍ വെള്ളം കെട്ടികിടക്കും എന്നതിനാല്‍ യാത്രാക്കാര്‍ക്ക് വിടവ് ശ്രദ്ധയില്‍പ്പെടുന്നില്ല.രാത്രിയില്‍ യാത്രക്കാര്‍ വീഴുന്നത് സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്.അധികൃതര്‍ എത്രയും പെട്ടെന്ന് പ്രതിവിധി കണ്ടില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും