ഞാറ്റുവേല മഹോത്സവ വേദിയില്‍ കവിയരങ്ങും പുസ്തക ചര്‍ച്ചയും

428
Advertisement

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന അറിവരങ്ങ് വേദിയിലെ കവിയരങ്ങില്‍ പി എന്‍ സുനില്‍,ശ്രീല വി വി,ദേവയാനി,അരുണ്‍ ഗാന്ധിഗ്രാം,പാര്‍വ്വതി വി ജി,സാവിത്രി ലക്ഷ്മണന്‍,രാജേഷ് തമ്പുരു,രാധകൃഷ്ണന്‍ വെട്ടത്ത്,ഉണ്ണികൃഷ്ണന്‍ കിഴുത്താണ്,സ്മിത ലെനീഷ്,എന്നിവര്‍ കവിതാവതരണം നടത്തി.തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ അശോകന്‍ ചെരുവിലിന്റെ കറപ്പന്‍ എന്ന നോവല്‍ പി കെ ഭരതന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.1964 ലെ പാര്‍ട്ടി വിഭജനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവടുവെപ്പുകളും പ്രമേയമാവുന്ന നോവലാണിത്.അശോകന്‍ ചെരുവില്‍,രാജേഷ് തെക്കിനിയേടത്ത്,ഷഹന ജീവന്‍ലാല്‍,ഖാദര്‍ പട്ടേപ്പാടം,റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.

Advertisement