റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

656

ഇരിങ്ങാലക്കുട-റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു.വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും നാല്പതിലധികം ടീമുകള്‍ പങ്കെടുത്ത മത്സരം വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ .ആന്റോ വി പി ഉദ്ഘാടനം ചെയ്തു.വാശിയേറിയ മത്സരത്തില്‍ അതി ഗംഭീരമായി മെഹന്തിയിട്ട് വിദ്യാര്‍ത്ഥികള്‍ കാണികളെ അമ്പരപ്പിച്ചു.കഴിവും കൃത്യതയും ഒന്നിച്ച ഈ മത്സരം പ്രോഗ്രാം ഓഫീസര്‍മാരായ അരുണ്‍ ബാലകൃഷ്ണന്‍ ,ലിഷ എന്നിവരുടെയും വോളണ്ടിയര്‍ ഷഹബാസിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്

Advertisement