യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ്

717

താണിശ്ശേരി:യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ് .ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായ് റോഡ് വെട്ടിപൊളിച്ചീവസ്ഥയിലാക്കിയത്.മഴക്കാലമായതിനാല്‍ വിടവില്‍ വെള്ളം കെട്ടികിടക്കും എന്നതിനാല്‍ യാത്രാക്കാര്‍ക്ക് വിടവ് ശ്രദ്ധയില്‍പ്പെടുന്നില്ല.രാത്രിയില്‍ യാത്രക്കാര്‍ വീഴുന്നത് സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്.അധികൃതര്‍ എത്രയും പെട്ടെന്ന് പ്രതിവിധി കണ്ടില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും

 

Advertisement