പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി

439
Advertisement

പാദുവനഗര്‍ -പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ .മോണ്‍. ആന്റോ തച്ചില്‍ ഊട്ടുതിരുന്നാളിനു കൊടിയേറ്റി.ഇടവക വികാരി ഫാ.ഫ്രാന്‍സണ്‍ തന്നാടന്‍ ,കൈകാരന്‍മാരായ പി. വി ആന്റു ,സിജോ പോള്‍ ,ഊട്ടുതിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍മാരായ സോജന്‍ കുന്നത്തുപ്പറമ്പില്‍ ,ജോയ്ന്റ് കണ്‍വീനര്‍ ജിത്തു തോമാസ്
എന്നിവര്‍ സന്നിഹിതരായിരുന്നു.17-06-2018 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന ഊട്ടുതിരുന്നാള്‍ ദിവ്യബലിക്ക് റവ.ഫാ ആന്റണി തെക്കിനിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും.സഹകാര്‍മ്മികനായി റവ ഫാ ഡിന്റോ പ്ലാക്കലും സന്ദേശം നല്‍കുന്നത് റവ ഫാ .ജൂലിയസ് അറയ്ക്കലും ആയിരിക്കും.23.06.2018 ശനിയാഴ്ച്ച എട്ടാമിടത്തില്‍ കത്തീഡ്രല്‍ അസി.വികാരി റവ ഫാ .മില്‍ട്ടണ്‍ തട്ടില്‍കുരുവിള വൈകീട്ട് 5.30 നുള്ള ദിവ്യബലിക്ക് നേതൃത്വം നല്‍കും

Advertisement