ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

396

മുരിയാട്: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ആനന്ദപുരം പൗരപ്രമുഖരുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു വിപുലമായ സംഘാടക സമിതി യോഗം ആനന്ദപുരം CHC യിൽ വച്ച് ചേർന്നു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉയർന്നു വന്നു. ആയത് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്  സരള വിക്രമൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ മനോഹരൻ കൺവീനറുമായി 51 അംഗ എക്സിക്യൂട്ടീവ് അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു മുരിയാട് പഞ്ചായത്തിലെ എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും HMC അംഗങ്ങളും പൗരപ്രമുഖരും അടങ്ങിയതാണ് കമ്മറ്റി . യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് VA മനോജ് കുമാർ വിശദീകരണം നൽകി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്ലോക്ക് മെമ്പർ അഡ്വ മനോഹരൻ സ്വാഗതവും വാർഡ് മെമ്പർ  വത്സൻ നന്ദിയും രേഖപ്പെടുത്തി

Advertisement