താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് കുടുംബയൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

748

ഇരിങ്ങാലക്കുട -താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് യൂണിറ്റ് വാര്‍ഷികം ജെയ്‌സണ്‍ ജോര്‍ജ്ജ് കൂനമാവിന്റെ വസതിയില്‍ വെച്ച് ആഘോഷിച്ചു.വികാരി ഫാ .ജോയ് പാല്യേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടുകൂടി വാര്‍ഷികം ഉദ്ഘാടനം ചെയ്യപ്പെട്ടു.തുടര്‍ന്ന് സമ്മേളനത്തില്‍ വികാരിയച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.താണിശ്ശേരി അസ്സീസി മദര്‍ ഫ്രാന്‍സി മേരി എ എസ് എം ഐ ,ഡേവീസ് ആലുക്കല്‍ ,ബ്രദര്‍ സെന്‍ജോ നടുവില്‍ പീടിക എന്നിവര്‍ ആശംസകളറിയിച്ചു.വിവിധ തലത്തില്‍ സമ്മാനര്‍ഹരായിട്ടുള്ളവരെയും പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ളവരെയും സമ്മേളനത്തില്‍ അനുമോദിക്കുകയുണ്ടായി .യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്ക് സ്‌നേഹ വിരുന്നോടുകൂടി സമ്മേളനം സമാപിച്ചു

Advertisement