മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

415
Advertisement

ആനന്ദപുരം: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളില്‍ തുടക്കമായി. റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ നഴ്‌സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്തംഗംങ്ങളായ മോളി ജേക്കബ്, കെ.വൃന്ദകുമാരി, സഹകരണ സംഘം അസി. രജിസ്ട്രാര്‍ എം.സി.അജിത്, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബാലചന്ദ്രന്‍, മുരിയാട് കൃഷി ഓഫീസര്‍ കെ.യു.രാധിക, ആത്മ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സന്തോഷ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരന്‍, സെക്രട്ടറി കാഞ്ചന നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ തരത്തിലുള്ള ഫലവൃക്ഷ, സസ്യങ്ങളുടെ പ്രദര്‍ശനം, വിപണനം, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

 

Advertisement