ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തിയ ലയൺസ് ക്ലബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയEuphoria 2022 മെഗാ LED SCREEN പ്രദർശനത്തിന് പ്രൗഡോജ്ജ്വല സമാപനമായി. ഖത്തർ world Cup Stadium ത്തിലെ അതേ പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ LED SCREEN നും ശബ്ദ സംവിധാനവും മാണ് Euphoria 2022 ലൂടെ ലയൺസ് ക്ലബ് ഇരിങ്ങാലക്കുട ജനങ്ങൾക്ക് സമ്മാനിച്ചത്.ഫൈനൽ ദിനത്തിൽ മൈതാനം നിറഞ്ഞു കവിയുന്ന ജനപങ്കാളിത്തതിൽ ആയി രുന്നു പ്രദർശനം നടന്നത്.ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയEuphoria 2022 ന്റെ സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുയിലെ കായിക രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരം നൽകി. അതൊട് ഒപ്പം സ്ത്രീ ശക്തി പുരസ്കാരത്തിന് അർഹയായ വീണ ജാനിന് ലയൺസ് ക്ലബ്ബിന്റെ ആദരം നൽകി.റോയ് ജോസ് ആലുക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ . ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജോയ് പോൾ, ജോൺ നിധിൻ തോമസ്, ഫാ.ജോയ് പീണിക്ക പറമ്പിൽ , മനോജ് ഐബൻ , സുബ്രമണ്യൻ എൻ കെ എന്നിവർ സംസാരിച്ചു.
കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ
കാറളം :കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കവിയും നാടക പ്രവർത്തകനുമായ സുധീഷ് അമ്മ വീട് ലഹരിക്കെതിരെയുള്ള ഒറ്റയാൾ നാടകം അവതരിപ്പിച്ചു.മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രമ രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് , പ്രിയ സുനിൽ, ഷീജ സന്തോഷ്, ബിന്ദു പ്രദീപ്, അംബിക സുഭാഷ്, പുഷ്പ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ജെ.സി.ഐ. ക്രിസ്തുമസ് ആഘോഷം ദിവ്യകാരുണ്യ ആശ്രമത്തിൽ
ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശ്രമം ഡയറക്ടർ ജേക്കബ് മാസ്റ്റർ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു സെക്രട്ടറി ഷൈജോ ജോസ് പ്രോഗ്രാം ഡയറക്ടർ ആന്റോ സേവ്യർ ലേഡി ജേസി ചെയർ പേഴ്സൺ നിഷിന നിസാർ മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി സെനറ്റർ നിസാർ അഷറഫ് ജോമി ജോൺ സംഗീത പ്രവിഷ് എന്നിവർ പ്രസംഗിച്ചു ആശ്രമത്തിലേക്ക് നിത്യ പയോഗസാധനങ്ങളും മധുര പലഹാരങ്ങളും നൽകി ക്രിസ്തുമസ് കരോൾ ഗാനങ്ങളും അന്തേവാസി കളുടെ കലാപരിപാടികളും ഉണ്ടായിരുന്നു
കര നെൽക്കൃഷി വിളവെടുത്തു
കൊറ്റനെല്ലൂർ : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം ചിങ്ങം ഒന്ന് കർഷക ദിനത്തിൽകേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വേളൂക്കര ഗ്രാമ പഞ്ചായത്ത് മണ്ണാർമൂല ഭാഗത്ത് കറുത്ത ഇനം ഞവര നെൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തിരുന്നതിന്റെ വിളവെടുക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ബിബിൻതുടിയത്ത്, ലീന ഉണ്ണികൃഷ്ണൻ, അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ ഗൈഡ്സ് ക്യാപ്റ്റൻ പ്രസീതടീച്ചർ, നീനബാബു, ചാർലി.എം.ലാസർ, അൽഫോൻസജോൺസൺ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസിബിജു സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദിയും പറഞ്ഞു.
പതിറ്റാണ്ടുകൾ പഴക്കമുള്ള തെക്കേ നടയിലെ കർമ്മവേദി കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി
ഇരിങ്ങാലക്കുട :കഴിഞ്ഞ കുറേ വർഷക്കാലമായി ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലത്ത്, ഇനി ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉള്ള കർമ്മവേദിയായി മാറുകയാണ്. ക്ലാസിക്കൽ കലകൾക്കും, നാടൻ കലകൾക്കും, വിവാഹം , മേളകൾ മറ്റു നാടിനും നാട്ടുകാർക്കും ആവശ്യമായ കാര്യങ്ങൾക്കും ഉപയോഗപ്പെടുന്ന വിധത്തിൽ ഒരു പെർഫോമൻസ് സ്റ്റേജ് പണി കഴിപ്പിക്കുക എന്നതാണ് ദേവസ്വം ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റ്ന്നത്.തെക്കുനിന്ന് വടക്കോട്ട് ഫേസ് ചെയ്യുന്ന വിധത്തിലുള്ള ആധുനിക രീതിയിലുള്ള സ്റ്റേജും ഘട്ടം ഘട്ടമായി ആയിരം പേർക്കിരിക്കാവുന്ന ആധുനിക സജ്ജീകരണങ്ങളുള്ള ഹോളും ആണ് ദേവസ്വം ഉദ്ദേശിക്കുന്നത്. ഇതുവഴി ഇരിഞ്ഞാലക്കുടക്കാർ എല്ലാവർക്കും തങ്ങളുടെ പരിപാടികൾ അവതരിപ്പിക്കുവാനും അതേപോലെ കല്യാണം, മറ്റു ആഘോഷങ്ങളും ഇവിടെ നടത്തുവാനും കഴിയുമെന്ന് വിശ്വസിക്കുന്നു.ഭക്ഷണസൗകര്യങ്ങൾക്ക് വേണ്ടി ഇപ്പോഴത്തെ തെക്കേ ഊട്ടുപുര ഉപയോഗപ്പെടുത്താം എന്നാണ് കരുതുന്നത്. ഇതുവഴി കിട്ടുന്ന വഴിപാടു ഇതര വരുമാനം ദേവസ്വത്തിന് മുതൽക്കൂട്ടാവും. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ദേവസത്തിന് നല്ലവരായ നാട്ടുകാരുടെ സഹായസഹകരണങ്ങൾ ഇല്ലാതെ ഇത് നടപ്പിലാക്കുക അസാധ്യമാണ് എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഈ പദ്ധതിക്ക് ആവശ്യമാണ് .
ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി. ജലജയാണ് ഭാര്യ. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ ( മുംബൈ) ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ് ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് ( Dec 20 ) വൈകീട്ട് നാലിന് തൃപ്പൂണിത്തുറ നഗരസഭ ക്രിമിറ്റോറിയത്തിൽ .
പച്ചക്കുടയിലൂടെ പച്ചക്കറിതൈ വിതരണം :കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്തും- മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട:കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭക്ഷ്യോത്പാദനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഊർജ്ജസുരക്ഷ, ഇക്കോ ടൂറിസം എന്നിവയാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡലത്തിന്റെ കാര്‍ഷിക മേഖലയില്‍ വികസനവും പുരോഗതിയും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘പച്ചക്കുട’. 5 ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.ആദ്യ ഘട്ടത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കാറളം, കാട്ടൂർ, മുരിയാട് പഞ്ചായത്തുകളിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുമായി ആകെ രണ്ടുലക്ഷം തൈകളാണ് നൽകിയത്.വിവിധ സർക്കാർ വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണമേഖല, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ലളിത ബാലൻ അധ്യക്ഷയായ ചടങ്ങിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ്, ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തുടങ്ങിയവർ പങ്കെടുത്തു
കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തു
കാറളം:പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുമായി നൂതന ചികിത്സ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പോലുള്ള മഹാമാരികളെ നേരിടാനായതും ആരോഗ്യ രംഗത്തെ ഈ നേട്ടം കൊണ്ടാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങൾ സംസ്ഥാനത്ത് ഒരുക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ കെയു അരുണന്റെ 2019-2020 വർഷത്തെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രംരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെയു അരുണൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവർ മുഖ്യാതിഥികളായി.
ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേള അരങ്ങേറി
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ ഓട്ടോണമസ് കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഉച്ഛ- നീചത്വങ്ങളെ തുടച്ചുനീക്കി ഏകതാ ബോധത്തിലേക്ക് നയിക്കുവാൻ കലയ്ക്ക് ശക്തിയുണ്ടെന്ന് മന്ത്രി തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ കലാലയങ്ങളുടെ സർഗ്ഗശേഷി സംഘമിച്ചിരുന്ന ആർട്സ് കേരള കലാമേള വർഷങ്ങൾക്കപ്പുറം ക്രൈസ്റ്റ് കോളേജിൽ പുനർജനിക്കുമ്പോൾ മഹിതമായ ഒരു കലാ പാരമ്പര്യത്തിന് നേർസാക്ഷ്യം ആവുകയാണ് എന്ന് ഉദ്ഘാടക വ്യക്തമാക്കി. ഇരിങ്ങാലക്കുടയുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടിയ വ്യക്തിത്വങ്ങളാണ് കെ പി ജോൺ, വി. രാമകൃഷ്ണൻ എന്നിവർ എന്ന് മന്ത്രി അനുസ്മരിച്ചു.യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമ താരങ്ങളായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിച്ചത്.വർണ്ണാഭമായി പര്യവസാനിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് ഫാറൂഖ് കോളേജാണ്. തേവര സെക്രഡ് ഹാർട്ട് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച ചമയത്തിനുള്ള ‘ രാമേട്ടൻസ് ബെസ്റ്റ് മേക്കപ്പ്’ അവാർഡ് നേടിയത് കൊല്ലം ഫാത്തിമ മാതാ കോളേജാണ്. ഒന്നാം സമ്മാനമായി കെ പി ജോൺ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപ ക്യാഷ് അവാർഡും ശിൽപവും, മൂന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാർഡും ശിൽപവും നൽകി. പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ അനുപമ മേനോൻ വിജയികൾക്ക് സമ്മാനം നൽകി.
ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകൾ, കുടുംബശ്രീ മോഡൽ സംഘങ്ങൾ
കാട്ടൂർ: സംസ്ഥാന സർക്കാരിന്റേത് ഭിന്നശേഷിക്കാരെ കൂടി ഉൾക്കൊള്ളുന്ന സമീപനം: മന്ത്രി ആർ.ബിന്ദുഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ സഹായത്തോടെ കാട്ടൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന പദ്ധതിയായ ഉണർവ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഭിന്നശേഷിക്കാരെ കൂടി ഉൾക്കൊള്ളുന്ന സമീപനമാണ് സർക്കാരിന്റേത്. അവർക്ക് ആവശ്യമായ സൗകര്യമൊരുക്കുക സർക്കാരിന്റെ ചുമതലയാണ്. ഭിന്നശേഷിക്കാരുടെ സമ്പൂർണ്ണ പുനരധിവാസത്തിനായി ഉണർവ്വ് എന്ന പദ്ധതി സംസ്ഥാനത്താദ്യമായി ഒരുക്കുന്നത് കാട്ടൂർ ഗ്രാമപഞ്ചായത്താണ്. ഭിന്നശേഷി കുടുംബങ്ങൾക്കായി നാല് അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കും. അവർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയംസഹായ സംഘങ്ങൾ കൊണ്ടുവരും. ഭിന്നശേഷിക്കാരായ 8 ലക്ഷം പേർ സംസ്ഥാനത്തുണ്ട്. ഇവർക്കായി സാമ്പത്തിക – വിദ്യാഭ്യാസ സഹായങ്ങളും മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതികളുമുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പറ്റുന്ന 84 തൊഴിലുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മികച്ച പ്രൊജക്ടുകൾ കാട്ടൂർ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. നിപ്മറിന്റെയും കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും സന്നദ്ധ സംഘടന ആയ തവനീഷിന്റെയും സഹായത്തോടെ ഒരുക്കുന്ന പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് സെക്രട്ടറി എം എച്ച് ഷാജിക് അവതരിപ്പിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷയായ ചടങ്ങിൽ നിപ്മർ ഡയറക്ടർ ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികൾ ആയി. ജനപ്രതനിധികളായ മോഹനൻ വലിയാട്ടിൽ, സി സി സന്ദീപ്, ടി വി ലത, വിമല സുഗുണൻ, വി എ ബഷീർ, അമിത മനോജ്, സുനിത മനോജ്, ഇ എൽ ജോസ്, എൻ ഡി ധനീഷ് തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ വി എ കമറുദ്ദീൻ സ്വാഗതവും സിഡിഎസ് സൂപ്പർവൈസർ രേവതി ജി നാഥ് നന്ദിയും രേഖപ്പെടുത്തി.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു
ഇരിങ്ങാലക്കുട :വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ന്യൂജൻ. കെ. ആർ., മിഥുൻ. പി. ആർ., മുജീബു ൾ റഹ്മാൻ. വി. കെ., വിവേക്. കെ. എൻ., സജി. സി. പോൾസൻ., സജീവൻ. ടി. എസ്. (ഇരിങ്ങാലക്കുട ). ടി. എസ്. സജീവൻ (ഹെഡ് മാസ്റ്റർ ജി. യു. പി. എസ്. വടക്കുംകര )., സാജിത്. ടി. എ., ഗീത. സി., ദീപ ആന്റണി. എ., ബീന. കെ. പി., സുധ. പി. സി., നസീർ. സി. എ.എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂർ അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീസിലെ പ്രീതി. വി. വി. വരണാധികാരി ആയിരുന്നു. തുടർന്ന് നടന്ന ഭരണ സമിതി യോഗം പ്രസിഡന്റ് ആയി ടി. എസ്. സജീവൻ ഇരിങ്ങാലക്കുട, വൈസ് പ്രസിഡന്റ് ആയി ടി. എസ്. സജീവൻ (ഹെഡ് മാസ്റ്റർ ജി. യു. പി. എസ്. വടക്കുംകര എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പി. വി. ഉണ്ണികൃഷ്ണൻ (കെ. എസ്. ടി. എ. ജില്ലാ സെക്രട്ടറി, കെ. ജി. മോഹനൻ, എ. കെ. മൊയ്‌തീൻ, കെ. കെ. മോഹൻദാസ്, ഈ. എസ്. പ്രസീത, കെ. കെ. ശ്രീതാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസിഡന്റ് ടി. എസ്. സജീവൻ, വൈസ് പ്രസിഡന്റ് ടി. എസ്. സജീവൻ, ഭരണസമിതി അംഗവും കെ. എസ്. ടി. എ. ജില്ലാ ട്രെഷരർ കൂടിയായ സി. എ. നസീർ എന്നിവർ മറുപടി പ്രസംഗം നടത്തി.
നഗരസഭ കൗണ്‍സില്‍ യോഗം
ഇരിങ്ങാലക്കുട : കാന നിര്‍മാണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പൊറത്തിശ്ശേരി കല്ലട പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണ സംഭവത്തില്‍ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിന് വീഴ്ച ഉണ്ടായതായി എല്‍. ഡി. എഫ്, സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടു പോയതാണ് അപകടത്തിന് കാരണമെന്നും, നഗരസഭ നഷ്ട പരിഹാരം നല്‍കണമെന്നും, ബി. ജെ. പി, പ്രായോഗിക കാഴ്ചപ്പാടാണ് ആവശ്യമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ ബി. ജെ. പി. അംഗം ടി. കെ. ഷാജുവാണ് വിഷയം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയതാണ് മതില്‍ ഇടിഞ്ഞു വീഴാനിടയാക്കിയത്. സ്വകാര്യ വ്യക്തിക്ക് ഉണ്ടായ നഷ്ടം നികത്താന്‍ നഗരസഭ തയ്യാറാകണമെന്നും ടി. കെ. ഷാജു ആവശ്യപ്പെട്ടു. മതില്‍ ഇടിഞ്ഞു വീണ സംഭവത്തില്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ പറഞ്ഞു. എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കരാറുകാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം സ്വീകരിക്കുന്നതെന്നും സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. സംഭവമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി അറിയിച്ചു. നഗരസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിന് എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സഹകരണം ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ പ്രായോഗിക കാഴ്ചപ്പാടാണ് ഉണ്ടാവേണ്ടതെന്നും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. തുടര്‍ന്ന് മുനിസിപ്പല്‍ എഞ്ചിനിയര്‍ നടത്തിയ വിശദീകരണത്തില്‍ കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തിയെന്ന് ചൂണ്ടിക്കാടി എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനും, യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജുവും രംഗത്തെത്തി. നഗരസഭ ഹില്‍പാര്‍ക്കില്‍ എസ്. ടി. പി. പ്ലാന്റ് നിര്‍മ്മിക്കാനുള്ള പ്രൊജക്ടുമായി ബന്ധപ്പെട്ട അജണ്ടയില്‍ വിയോജിപ്പുമായി യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു. ആധുനിക ശ്മശാനവും, ഖരമാലിന്യ സംസ്‌കരണ പ്ലാന്റും, രണ്ട് ജൈവ മാലിന്യ സംസ്‌കരണപ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്ന് എം. ആര്‍. ഷാജു ആവശ്യപ്പെട്ടു. ട്രഞ്ചിങ്ങ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. പ്ലാന്റ് ഹില്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താമെന്നും, അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. അഡ്വ കെ. ആര്‍. വിജയ, അംബിക പള്ളിപ്പുറത്ത്, സുജ സഞ്ചീവ്കുമാര്‍, ആര്‍ച്ച അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേളക്ക് തുടക്കം
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിൻറെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ആർട്സ് കേരള കലാ സംഗമം പുനർജീവിപ്പിക്കുന്നു. ഡിസംബർ 17 ശനിയാഴ്ചയാണ് ആർട്സ് കേരള ഡാൻസ് മത്സരം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ആർട്സ് കേരള കലാ സംഗമത്തിന് തുടക്കമായി ഗ്രൂപ്പ് ഡാൻസ് മത്സരമാണ് സംഘടിപ്പിക്കുന്നത്. ഈ വർഷം സംസ്ഥാനത്തെ ഓട്ടോണമസ് കോളേജുകളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരം വരുംവർഷങ്ങളിൽ കേരളത്തിലെ മുഴുവൻ കലാലയ മഴയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്. വിജയികൾക്ക് ശ്രീ കെ പി ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും. രണ്ടാം സമ്മാനമായി 20,000 രൂപയും ശ്രീമതി ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി പതിനായിരം രൂപയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ കോളേജിലെ മുൻ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള അവാർഡ് സമ്മാനിക്കും.യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമ താരങ്ങളായിരുന്നു പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിക്കുന്നത്. കലാമേളയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
ഡിസംബർ 16 മുതൽ 20 വരെ തിയതികളിലായി ആലപ്പുഴയിൽ നടക്കുന്ന എ ഐ ടി യു സി ദേശീയ സമ്മേളനവേദിയിൽ ഉയർത്തുന്ന പതാകജാഥ ഇരിങ്ങാലക്കുടയിൽ എത്തി
ഇരിങ്ങാലക്കുട : ഡിസംബർ 16 മുതൽ 20 വരെ തിയതികളിലായി ആലപ്പുഴയിൽ നടക്കുന്ന എ ഐ ടി യു സി ദേശീയ സമ്മേളനവേദിയിൽ ഉയർത്തുന്ന പതാകജാഥ ഇരിങ്ങാലക്കുടയിൽ എത്തി.കയ്യൂരിൽ നിന്ന് പുറപ്പെട്ട് ആലപ്പുഴയിൽ എത്തിചേരുന്ന പതാകജാഥയെ ഇരിഞ്ഞാലക്കുട മണ്ഡലത്തിന്റെ വടക്കേ അതിർത്തിയായ കരുവന്നൂർ പുഴയോരത്ത് നിന്ന് നിരവതി തൊഴിലാളികളുടെ ആവേശോജ്വലമായ സ്വീകരണത്തോടെ ബൈക്ക് റാലിയോടെ പുതുക്കാട്, കൈപ്പമംഗലം, ഇരിഞ്ഞാലക്കുട എന്നീ മണ്ഡലങ്ങളുടെ സ്വീകരണ വേദിയായ ടൌൺ ഹാൾ അംഗണത്തിലേക്ക് ആനയിച്ചു,ജാഥ ക്യാപ്റ്റൻ പി രാജു, ജാഥ ഡയറക്റ്റർ സി പി മുരളി, വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസി എന്നിവർ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി, വിവിധ ട്രൈഡ് യൂണിയൻ നേതാക്കൾ ഹാരമണിയിച്ചു് ജാഥയെ സ്വീകരിച്ചു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ നേതാക്കളായ പി. മണി,കെ.കെ.ശിവൻ,റഷീദ് കാറളം,ബാബു ചിങ്ങാരത്ത്,വർദ്ധനൻ പുളിക്കൽ,കെ.വി.മോഹനൻ,കെ.എസ്.രാധാകൃഷ്ണൻ എന്നിവരും,പുതുക്കാട് മണ്ഡലത്തിലെ നേതാക്കളായ പി.കെ.ശേഖരൻ,സി.യു പ്രിയൻ, എന്നിവരും കൈപ്പമംഗലം മണ്ഡലത്തിലെ ടി പി രഘുനാഥ്,പി.കെ.റഫീക്,കെ.സി.ശിവരാമൻ എന്നിവരും നേതൃത്വം നൽകി .
സെൻറ് സേവിയേഴ്സ് ടച്ച് റെഡ്മി കായിക താരങ്ങൾക്ക് അനുമോദനം
പുല്ലൂർ: തൃശ്ശൂരിൽ നടന്ന ജില്ലാതല അണ്ടർ 14 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്ത സെൻ സേവിയേഴ്സ് സി എം ഐ സ്കൂളിലെ കായിക താരങ്ങളെയും ടച്ച് റെഡ് ബി ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീഹരി ഇ എസ് ഹെൻറിച്ച് ജോൺ എന്നിവരെയും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി സ്കൂൾ അസംബ്ലിയിൽ മെഡൽ നൽകി ആദരിക്കുകയും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശത്തെക്കുറിച്ച് സന്ദേശം നൽകുകയും ചെയ്തു പ്രിൻസിപ്പൽ ബിനു കുറ്റിക്കാടൻ സി എം ഐക്കും കായിക അധ്യാപകൻ നിഖിൽ ദേവിക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ഫിഫ വേൾഡ് കപ്പ് 2022 പ്രവചന മത്സരത്തിൽ വിജയ് കൾക്ക് സമ്മാനം നൽകുകയും ചെയ്തു
കൌൺസിൽ അംഗമായി ചാർജ് എടുത്ത രേണു രാമനാഥനെയും ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പുല്ലൂർ സജുചന്ദ്രനെയും ആദരിച്ചു
ഇരിങ്ങാലക്കുട :കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായി ചാർജ് എടുത്ത പ്രശസ്ത സാഹിത്യക്കാരി രേണു രാമനാഥനെയും, ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വാദ്യ കലാ രത്നം പുല്ലൂർ സജുചന്ദ്രനെയും അവരുടെ വസതികളിൽ എത്തി ആദരിച്ചു. മുൻ എം. എൽ. എ. പ്രൊ. കെ. യൂ. അരുണൻ മാസ്റ്റർ പൊന്നാട ചാർത്തി ആദരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ,പ്രസിഡന്റ് ടി. എസ്. സജീവന്മാസ്റ്റർ, ആർ. എൽ. ജീവൻലാൽ എന്നിവർ സന്നിഹിതരായിരുന്നു.
പടിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു
പടിയൂർ: ഗ്രാമപഞ്ചായത്ത് തൊഴിൽ സഭ പഞ്ചായത്ത് ഹാളിൽ നടന്നു. പ്രാദേശിക സംരംഭക വിഷയങ്ങളിൽ നടന്ന തൊഴിൽ സഭയിൽ തൊഴിലന്വേഷകരും തൊഴിൽ സംരംഭകരും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് ലതാസഹദേവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജൻ വി എ, വിവിധ വാർഡ് മെമ്പർമാർ, കിലാ പ്രതിനിധികൾ തുടങ്ങിയവർ തൊഴിൽസഭയിൽ പങ്കെടുത്തു.രണ്ടു തൊഴിൽസഭയിൽ ആയി ഏകദേശം ഇരുന്നൂറോളം തൊഴിൽ അന്വേഷകരും, സംരംഭകരും ഉണ്ടെന്ന് കണ്ടെത്തി.ഇവരെ മൂന്നു ഗ്രൂപ്പായി തരം തിരിച്ച് വിപുലമായ ചർച്ചകൾ നടത്തി.
ആനന്ദപുരം – നെല്ലായി റോഡ് ബി.എം.& ബി.സി നിലവാരത്തിലാക്കാൻ 10 കോടിയുടെ ഭരണാനുമതി : മന്ത്രി ആർ. ബിന്ദു
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആനന്ദപുരം -നെല്ലായി റോഡിനെ ബി.എം & ബി.സി നിലവാരത്തിലേക്കുയർത്താൻ 10 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎയുമായ ഡോ.ആർ.ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ സംസഥാന പാതയായ പോട്ട – മൂന്നു പീടിക റോഡിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ നിന്നും 2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
ഇരുചക്ര വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു
കാട്ടൂര്‍ പൊഞ്ഞനം സ്വദേശി എടക്കാട്ടുപറമ്പില്‍ അബ്ദുല്‍മുത്തലിബ് മകന്‍ ഷാനവാസ് (19)മരണപ്പെട്ടത്.ഒരാഴ്ച്ച മുന്‍പ് ഷാനവാസ് ഓടിച്ചിരുന്ന ബൈക്ക് കിഴുത്താണിയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ഷാനവാസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബുധനാഴ്ച്ച രാവിലെ മരണപെടുകയായിരുന്നു.സംസ്‌ക്കാരം പിന്നീട്.ഉമ്മ ഷക്കീല.സഹോദരങ്ങള്‍ ഷെഫീര്‍,ഷാനീഭ.
കേരള സ്റ്റേറ്റ് സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് സമാപിച്ചു നൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായിനൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായി
കേരള സ്റ്റേറ്റ് സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് സമാപിച്ചു നൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായിനൈപുണ്യ പബ്ലിക് സ്കൂൾ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായി.സീനിയർ വിഭാഗത്തിൽ കേന്ദ്രീയ വിദ്യാലയ എസ്എപി പേരൂർക്കട തിരുവനന്തപുരം, ദേവമാതാ സി എം ഐ സ്കൂൾ തൃശൂർ, മൗണ്ട് ബഥനി പബ്ലിക് സ്കൂൾ കുമ്പള പത്തനംതിട്ട എന്നിവർ അത് ആക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ജൂനിയർ വിഭാഗത്തിൽ എസ് എഫ് എസ് പബ്ലിക് സ്കൂൾ ഏറ്റുമാനൂർ, സർവോദയ സ്കൂൾ തിരുവനന്തപുരം,പള്ളിക്കൂടം സ്കൂൾ കോട്ടയം, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി സബ്ജൂനിയർ വിഭാഗത്തിൽ സെൻറ് മേരിസ് കോൺവെന്റ് സ്കൂൾ കണ്ണൂർ, സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ കടുത്തുരുത്തി കോട്ടയം, എസ് ഡി ബി ഇ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എറണാകുളം, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ എസ്ഡിബി സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ നൗഷാദ് കെ യു, വൈസ് പ്രസിഡണ്ട് ഹമീദ് കെ മുഹമ്മദ്, കുമാരൻ കെ വി എന്നിവർ പങ്കെടുത്തു