പതിറ്റാണ്ടുകൾ പഴക്കമുള്ള തെക്കേ നടയിലെ കർമ്മവേദി കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി

121
Advertisement

ഇരിങ്ങാലക്കുട :കഴിഞ്ഞ കുറേ വർഷക്കാലമായി ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലത്ത്, ഇനി ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉള്ള കർമ്മവേദിയായി മാറുകയാണ്. ക്ലാസിക്കൽ കലകൾക്കും, നാടൻ കലകൾക്കും, വിവാഹം , മേളകൾ മറ്റു നാടിനും നാട്ടുകാർക്കും ആവശ്യമായ കാര്യങ്ങൾക്കും ഉപയോഗപ്പെടുന്ന വിധത്തിൽ ഒരു പെർഫോമൻസ് സ്റ്റേജ് പണി കഴിപ്പിക്കുക എന്നതാണ് ദേവസ്വം ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റ്ന്നത്.തെക്കുനിന്ന് വടക്കോട്ട് ഫേസ് ചെയ്യുന്ന വിധത്തിലുള്ള ആധുനിക രീതിയിലുള്ള സ്റ്റേജും ഘട്ടം ഘട്ടമായി ആയിരം പേർക്കിരിക്കാവുന്ന ആധുനിക സജ്ജീകരണങ്ങളുള്ള ഹോളും ആണ് ദേവസ്വം ഉദ്ദേശിക്കുന്നത്. ഇതുവഴി ഇരിഞ്ഞാലക്കുടക്കാർ എല്ലാവർക്കും തങ്ങളുടെ പരിപാടികൾ അവതരിപ്പിക്കുവാനും അതേപോലെ കല്യാണം, മറ്റു ആഘോഷങ്ങളും ഇവിടെ നടത്തുവാനും കഴിയുമെന്ന് വിശ്വസിക്കുന്നു.ഭക്ഷണസൗകര്യങ്ങൾക്ക് വേണ്ടി ഇപ്പോഴത്തെ തെക്കേ ഊട്ടുപുര ഉപയോഗപ്പെടുത്താം എന്നാണ് കരുതുന്നത്. ഇതുവഴി കിട്ടുന്ന വഴിപാടു ഇതര വരുമാനം ദേവസ്വത്തിന് മുതൽക്കൂട്ടാവും. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ദേവസത്തിന് നല്ലവരായ നാട്ടുകാരുടെ സഹായസഹകരണങ്ങൾ ഇല്ലാതെ ഇത് നടപ്പിലാക്കുക അസാധ്യമാണ് എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഈ പദ്ധതിക്ക് ആവശ്യമാണ് .

Advertisement