സി പി ഐ (എം)ന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു

30

പുല്ലൂർ :സി പി ഐ (എം )ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഊരകം ബ്രാഞ്ച് അതിർത്തിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്തുകൾ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രീൻ വാലിയിൽ വച്ച് സി പി ഐ (എം )ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ കെ സത്യൻ, വിനേഷ് വേണുഗോപാൽ, ടോജോ തൊമ്മാന, സുരേഷ് ടി സി, രഞ്ജിത്ത് വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. കാർഷിക സർവ കലാശാലയുടെ പത്തോളം പച്ചക്കറിയുടെ വിത്തുകളാണ് വിതരണം ചെയ്തത്.

Advertisement