കൂടല്‍മാണിക്യം ഉത്സവത്തിന്റെ പേരില്‍ ആരെയും പണം പിരിയ്ക്കാന്‍ അനുവദിക്കില്ല- യു .പ്രദീപ് മേനോന്‍

446
Advertisement

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവത്തിന് ദേവസ്വത്തെ കൂടാതെ ദീപകാഴ്ച എന്ന സംഘടനയ്ക്ക് കൂടി പന്തല്‍ നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയ കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിക്കുമെന്നും ആരെയും ദേവസ്വത്തിന്റെ പേരില്‍ പണം പിരിവ് നടത്താന്‍ സമ്മതിക്കില്ലെന്നും കൂടല്‍മാണിക്യം ഉത്സവമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.ദേവസ്വത്തിന് കൂടാതെ മറ്റൊരു സംഘടനയ്ക്ക് പന്തല്‍ നിര്‍മ്മാണം നല്‍കിയ തീരുമാനത്തില്‍ തീര്‍ത്തും അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി കൗണ്‍സിലര്‍ പി എം രമേശ് കുമാര്‍ രംഗത്ത് വന്നു.ദീപകാഴ്ച എന്ന സംഘടനയ്ക്ക് യാതൊരു തെറ്റായ ഉദ്ദേശമില്ലെന്നും കഴിഞ്ഞ പ്രാവശ്യം ഒരു പന്തല്‍ ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് കാണാത്തതും കൊണ്ടാണ് പന്തലിനുള്ള അപേക്ഷ വച്ചതെന്നും ദീപകാഴ്ച എന്ന സംഘടനയെ തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തിയ ദേവസ്വം ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധമറിയിക്കുന്നുവെന്നും ദീപകാഴ്ച സംഘടനാ കോര്‍ഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട യോഗത്തിലറിയിച്ചു.

Advertisement