ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

62

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.എസ്.ഇ. ലിമിറ്റഡ് സി.എസ്.ആർ. ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം കെ.എസ്.ഇ. മുൻ മാനേജിങ്ങ് ഡയറക്ടർ അഡ്വ. ഏ.പി. ജോർജ് ഉൽഘാടനം ചെയ്തു ഡോൺ ബോസ്കോ സ്ക്കൂൾ റെക്ടർ ഫാ. മാനുവേൽ മേ വ്ഡ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ ഹോൾ ടൈം ഡയറക്ടർ പോൾ ഫ്രാൻസിസ് കമ്പ്യൂട്ടർ സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. വൈസ് റെക്ടർ ഫാ. വർഗീസ് തണ്ണിപ്പാറ വെഞ്ചിരിച്ചു സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ പി.ടി.എ.പ്രസിഡന്റ് ടെൽ സൺ കോട്ടോ ളി ഫാ. കുര്യാക്കോസ് ശാസ്താംകാല ഫാ.ജോസിൻ താഴേത്തട്ട് ഫാ.ജോയ്സൺ എന്നിവർ പ്രസംഗിച്ചു

Advertisement